അണ്ടര്‍ 20 ലോക അത്‍ലറ്റിക്സിൽ ട്രിപ്പിള്‍ ജംപ് വെള്ളി നേടി സെൽവ

കൊളംബിയയിലെ കാലിയിൽ നടക്കുന്ന അണ്ടര്‍ 20 അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി ട്രിപ്പിള്‍ ജംപ് താരം സെൽവ പി തിരുമാരന്‍. തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത സെൽവ 16.15 മീറ്ററാണ് ചാടിയത്.

ജമൈക്കയുടെ ജെയ്ഡന്‍ ഹിബര്‍ട്ട് സ്വര്‍ണ്ണവും എസ്റ്റോണിയയുടെ വിക്ടര്‍ മൊറോസോവ് വെങ്കലവും നേടി. ഇന്ത്യയ്ക്ക് ഇതുവരെ രണ്ട് വെള്ളിയും ഒരു വെങ്കലവും ആണ് നേടാനായിട്ടുള്ളത്.

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ വെങ്കല നേട്ടവുമായി രുപാൽ ചൗധരി

കൊളംബിയയിൽ നടക്കുന്ന അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ വെങ്കലം നേടി ഇന്ത്യയുടെ രുപാൽ ചൗധരി. 51.85 സമയം ക്ലോക്ക് ചെയ്താണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

താരത്തിന്റെ പേഴ്സണൽ ബെസ്റ്റ് സമയം ആണ് ഇത്. ബ്രിട്ടന്റെ യെമി മേരി ജോൺ ആണ് 51.50 സമയത്തിന് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 51.71 എന്ന സമയം കുറിച്ച് കെനിയയുടെ ദമാരിസ് മുടുംഗ വെള്ളി മെഡലും നേടി.

Exit mobile version