48 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണവുമായി ഇന്ത്യ, അര്‍പീന്ദറിലൂടെ നേട്ടം

ഇന്ത്യയ്ക്കായി ട്രിപ്പിള്‍ ജംപ് സ്വര്‍ണ്ണം നേടി അര്‍പീന്ദര്‍ സിംഗ്. 16.77 മീറ്റര്‍ ദൂരം ചാടിയ അര്‍പീന്ദര്‍ 48 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ സ്വന്തമാക്കുന്ന താരമായി മാറിയത്. 16.62 മീറ്റര്‍ റുസ്ലന്‍ കുര്‍ബാനോവിനു വെള്ളിയും ചൈനയുടെ ഷുവോ കാവോ വെങ്കലവും നേടി. 16.56 മീറ്ററാണ് ചൈനീസ് താരം താണ്ടിയത്.

ഇന്ത്യയുടെ മറ്റൊരു മലയാളി താരം രാകേഷ് ബാബു ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിലും മത്സരം പുരോഗമിക്കവെ ആറാം സ്ഥാനത്തേക്ക് പിന്നോട്ട് പോകുകയായിരുന്നു. ഗെയിംസിലെ പത്താം സ്വര്‍ണ്ണമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്.

Exit mobile version