തോമസ് പാർട്ടി

പറ്റിയ പകരക്കാരനെയും മികച്ച ഓഫറും കിട്ടിയാൽ തോമസ് പാർട്ടിയെ ആഴ്‌സണൽ വിൽക്കും

തങ്ങളുടെ ഘാന മധ്യനിര താരം തോമസ് പാർട്ടിയെ വിൽക്കാൻ ഒരുങ്ങി ആഴ്‌സണൽ. നിലവിൽ യൂറോപ്യൻ ക്ലബുകളും സൗദി അറേബ്യയിൽ നിന്നുള്ള ക്ലബുകളും 30 കാരനായ താരത്തിന് ആയി രംഗത്ത് ഉണ്ട്. മികച്ച തുകയും പാർട്ടിക്ക് പകരക്കാരനെയും ലഭിക്കാതെ ആഴ്‌സണൽ താരത്തെ വിൽക്കില്ല. നിലവിൽ 2 വർഷത്തെ കരാർ ബാക്കിയുള്ള താരത്തിന് പലപ്പോഴും പരിക്കുകൾ ആണ് വിനയായത്.

എന്നാൽ കഴിഞ്ഞ സീസണിൽ ആഴ്‌സണൽ കുതിപ്പിൽ താരം നിർണായക പങ്ക് ആണ് വഹിച്ചത്. താരത്തിന്റെ പരിക്കുകളും താരത്തിന് എതിരെ നേരത്തെ ഉയർന്നു വന്ന പീഡന ആരോപണവും ആണ് താരത്തെ വിൽക്കാൻ ആഴ്‌സണലിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. മറ്റൊരു മധ്യനിര താരം ഗ്രാനിറ്റ് ശാക്ക ബയേർ ലെവർകൂസനിലേക്ക് പോകും എന്ന് നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പകരക്കാരെ ലഭിക്കാതെ ആഴ്‌സണൽ താരങ്ങളെ വിൽക്കാൻ സാധ്യതയില്ല. പാർട്ടി കൂടി പോയാൽ 2 മധ്യനിര താരങ്ങളെ എങ്കിലും ആഴ്‌സണൽ ടീമിൽ എത്തിക്കും എന്നാണ് റിപ്പോർട്ട്.

Exit mobile version