ഇന്റർ മിലാനെതിരെ മാനുവൽ ന്യൂയർ കളിച്ചേക്കില്ല

ബയേൺ മ്യൂണിക്കിന്റെ ക്യാപ്റ്റൻ മാനുവൽ ന്യൂയറിന് തിരിച്ചടി. പരിക്ക് മാറി വരുകയായിരുന്ന ന്യൂയറിന് പുതിയ പരിക്കേറ്റതിനാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ലഭ്യത സംശയത്തിലായിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ബയേൺ ലെവർകുസനെതിരെ നേടിയ ഗോൾ ആഘോഷിക്കുന്നതിനിടെ ആയിരുന്നു ന്യൂയറിന് ആദ്യം പരിക്കേറ്റത്.

മാർച്ച് 29-ന് സെന്റ് പോളിയുമായുള്ള ബയേണിന്റെ ബുണ്ടസ്ലിഗ പോരാട്ടത്തിനും ഏപ്രിലിൽ ഇന്റർ മിലാനുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കും 33കാരനായ ന്യൂയർ ഉണ്ടായേക്കില്ല. ബയേണിന്റെ ബാക്കപ്പ് ഗോൾകീപ്പർ ജോനാസ് ഉർബിഗും കാലിന് പരിക്കേറ്റതിനാൽ ക്ലബ്ബ് സ്വെൻ ഉൾറിച്ചിനെയോ ഡാനിയൽ പെരെറ്റ്സിനെയോ ഈ മത്സരങ്ങളിൽ ആശ്രയിക്കേണ്ടി വരും.

സീസണിൽ എട്ട് മത്സരങ്ങൾ ബാക്കി നിൽക്കെ, ബയേൺ മ്യൂണിക്ക് നിലവിൽ ബുണ്ടസ്ലിഗ പട്ടികയിൽ ആറ് പോയിന്റുകൾക്ക് മുന്നിലാണ്.

ഗോൾ ആഹ്ലാദിക്കുന്നതിന് ഇടയിൽ മാനുവൽ ന്യൂയറിന് പരിക്ക്

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ ബയേൺ ലെവർകൂസനെ 3-0ന് തോൽപിച്ച മത്സരത്തിൽ ബയേൺ മ്യൂണിക്കിന് ആ വിജയത്തിന് ഇടയിലും തിരിച്ചടി നേരിട്ടു. അവരുടെ ക്യാപ്റ്റൻ മാനുവൽ ന്യൂയറിന് ഒരു ഗോൾ ആഘോഷിക്കുന്നതിനിടയിൽ പേശീവലിവ് അനുഭവപ്പെട്ടു.

ജമാൽ മുസിയാലയുടെ ഗോളിന് തൊട്ടുപിന്നാലെ ആണ് പരിക്കേറ്റത്‌. ജോനാസ് ഉർബിഗ് പകരക്കാരനായി ഇറങ്ങേണ്ടി വന്നു. ന്യൂയർ “തൽക്കാലം പുറത്തായിരിക്കും എന്ന്” ബയേൺ പിന്നീട് സ്ഥിരീകരിച്ചു.

അടുത്തിടെ തൻ്റെ കരാർ 2025 വരെ നീട്ടിയ ന്യൂയർ, സ്കീയിംഗ് അപകടത്തെത്തുടർന്ന് ഒരു വർഷത്തോളം പുറത്ത് ഇരുന്ന ശേഷം ഒക്ടോബറിൽ മാത്രമാണ് തിരിച്ചെത്തിയത്.

മാനുവൽ ന്യൂയർ ഒരു മാസത്തോളം പുറത്ത്

കഴിഞ്ഞയാഴ്ച ബയേൺ മ്യൂണിക്കിനെതിരായ ജർമ്മൻ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ മാനുവൽ ന്യൂയർ ഇനി 2024-ൽ കളിക്കില്ല. 38-കാരന് ഒരു കൂട്ടിയിടിയിൽ ആയിരുന്നു പരിക്കേറ്റത്. അത് അദ്ദേഹത്തിൻ്റെ ആദ്യത്തെ ചുവപ്പ് കാർഡിനും കാരണമായിരുന്നു. ന്യൂയർ കളിക്കില്ല എന്ന് ബയേൺ ഹെഡ് കോച്ച് വിൻസെൻ്റ് കോമ്പനി തിങ്കളാഴ്ച ഒരു പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

വെറ്ററൻ ഷോട്ട്-സ്റ്റോപ്പർ സുഖം പ്രാപിക്കാൻ മതിയായ സമയം ആവശ്യമാണെന്നും ജനുവരിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൊമ്പനി പറഞ്ഞു.

ഹാരി കെയ്ൻ, ജോവോ പാൽഹിന്ഹ, അൽഫോൻസോ ഡേവീസ്, സെർജ് ഗ്നാബ്രി തുടങ്ങിയ ബയേണിന്റെ പ്രധാന കളിക്കാരും പരിക്കിന്റെ പിടിയിലാണ്‌.

മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ബയേൺ മ്യൂണിക്കിൻ്റെയും ജർമ്മൻ ദേശീയ ടീമിൻ്റെയും ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യൂറോ 2024ൽ ആയിരുന്നു അവസാനം ന്യൂയർ ജർമ്മനിക്കായി കളിച്ചത്.

മാനുവൽ ന്യൂയർ ലോകകപ്പ് കിരീടവുമായി

ന്യൂയർ, 2009-ൽ ജർമ്മനിക്കായി തൻ്റെ അരങ്ങേറ്റം കുറിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട തൻ്റെ അന്താരാഷ്ട്ര കരിയറിൽ, മൊത്തം 124 മത്സരങ്ങൾ ജർമ്മനിക്കായി കളിച്ചു. പ്രധാന ടൂർണമെൻ്റുകളിൽ ജർമ്മനിയുടെ വിജയങ്ങളിൽ 38 കാരനായ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

2014 ബ്രസീലിൽ നടന്ന ഫിഫ ലോകകപ്പ് ജർമ്മനിക്ക് ഒപ്പം നേടി. 2014-ലെ FIFA വേൾഡ് കപ്പ് ബെസ്റ്റ് ഗോൾകീപ്പർ പട്ടവും ന്യൂയർ സ്വന്തമാക്കി.

പരിക്കിന്റെ കാലം കഴിഞ്ഞു; മാനുവൽ ന്യൂയർ കളത്തിലേക്ക് തിരിച്ചെത്തുന്നു

ഒടുവിൽ ബയേണിന്റെ ഗോൾ വലക്ക് കാവലായി മാനുവൽ ന്യൂയർ തിരിച്ചെത്തുന്നു. പരിക്ക് ഭേദമായ താരം ഈ വാരം ബയേണിന്റെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുമെന്ന് തോമസ് ടൂക്കൽ പറഞ്ഞു. ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് കോച്ച് നിർണായ വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ ഫ്‌ലോറിയൻ പ്ലെറ്റെൻബർഗും ന്യൂയർ ഈ വാരം കളത്തിലേക്ക് തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു.

37കാരനായ താരം ഏകദേശം 350ഓളം ദിവസങ്ങൾക്ക് ശേഷമാണ് ബയേണിന്റെ ജേഴ്‌സി അണിയാൻ പോകുന്നത്. ലോകകപ്പിന് ശേഷമുള്ള അവധിയിൽ വിനോദസഞ്ചാരത്തിനിടെ പരിക്കേറ്റ താരത്തിന്റെ അഭാവം ബയേണിന് തിരിച്ചടി നൽകിയിരുന്നു. ഇത്തവണ ഉൾറിക് ആണ് ബയേണിന്റെ കീപ്പർ ആയി വന്നിരിക്കുന്നത്. താരം മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ച്ച വെക്കുന്നത് എങ്കിലും ന്യൂയർ തിരിച്ചു വരുന്നതോടെ വഴി മാറി കൊടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. പരിക്കിന്റെ പിടിയിലുള്ള മറ്റ് താരങ്ങൾ ആയ ഗ്നാബറി, റാഫേൽ ഗ്വെരെറോ എന്നിവരും തിരിച്ചു വരവിന്റെ പാതയിലാണ് എന്നത് ബയേണിന് വലിയ ആത്മവിശ്വാസം നൽകും.

മുള്ളറിന്റെയും നൂയറിന്റെയും കരാർ ബയേൺ പുതുക്കും

ടീമിലെ സീനിയർ താരങ്ങളായ നൂയറിന്റെയും മുള്ളറിന്റെയും കരാർ ബയേൺ പുതുക്കും. ഇരുവരും കരാറിന്റെ അവസാന വർഷത്തിലാണ് ഉള്ളത്. രണ്ട് പേർക്കും ഒരു സീസൺ നീണ്ടു നിൽക്കുന്ന കരാർ ആകും ബയേൺ നൽകുക.

30 വയസ്സിന് മുകളിലുള്ള കളിക്കാർക്ക് ഒരു വർഷത്തെ കരാർ മാത്രമെ ബയേൺ നൽകാറുള്ളൂ. അത് ഇരുവരുടെയും കാര്യത്തിൽ തുടരും. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ന്യൂയറുമായുള്ള ചർച്ചകൾ ബയേൺ ആരംഭിച്ചിട്ടുണ്ട്. പരിക്ക് കാരണം കഷ്ടപ്പെടുന്ന നൂയർ അടുത്ത ആഴ്ച മുതൽ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മുള്ളർ ആകട്ടെ ഇപ്പോൾ ആദ്യ ഇലവനിൽ സ്ഥിരം അല്ലെങ്കിലും ഇപ്പോഴും ടീമിലെ പ്രധാനപ്പെട്ട താരമാണ്. 34കാരനായ മുള്ളർ അവസാന 23 വർഷമായി ബയേണൊപ്പം ഉണ്ട്.

മാനുവൽ ന്യൂയർ പരിക്ക് മാറി തിരികെയെത്തുന്നു

ദീർഘകാലമായി പരിക്കേറ്റ് പുറത്തായിരുന്നു ബയേൺ ഗോൾ കീപ്പർ മാനുവൽ ന്യൂയർ പരിശീലനം പുനരാരംഭിച്ചു. താരം സെബനർ സ്‌ട്രാസെയിലെ എഫ്‌സി ബയേൺ പരിശീലന പിച്ചിൽ വ്യക്തിഗത പരിശീലനം നടത്തുന്ന ചിത്രങ് ബയേൺ പങ്കുവെച്ചു. ഒന്ന് രണ്ട് ആഴ്ചക്കകം ന്യൂയർ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

“എനിക്ക് ഇതുവരെയുള്ള കാര്യങ്ങളിൽ തൃപ്‌തിയുണ്ട്. തിരിച്ചുവരാൻ ഞങ്ങൾ സ്വയം ഒരു ഷെഡ്യൂൾ ക്രമീകരിക്കുന്നില്ല. എനിക്ക് കഴിയുന്നത്ര വേഗത്തിൽ തിരികെ വരാം കഴിയും എന്ന് വിശ്വസിക്കുന്നു” ന്യൂയർ വ്യാഴാഴ്ച പറഞ്ഞു.

ഡിസംബറിൽ നടന്ന ലോകകപ്പിന് ശേഷം 37 കാരനായ വലത് കാലിന് പരിക്കേൽക്കുകയും തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയുമായിരുന്നു. ന്യൂയറിന്റെ അഭാവത്തിൽ ഇപ്പോൾ യാൻ സൊമ്മറാണ് ബയേണിന്റെ വല കാക്കുന്നത്.

നൂയറിന് പകരക്കാരനെ എത്തിക്കാൻ ബയേൺ

പരിക്കേറ്റ് മാനുവൽ നൂയർ പുറത്തായതോടെ ബയേൺ പകരക്കാരനെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സീസൺ മുഴുവൻ നൂയർ പുറത്തിരിക്കേണ്ടി വരും എന്നുറപ്പായിരുന്നു. അതേ സമയം വെറ്ററൻ താരത്തിന്റെ പിൻഗാമി ആയി കണക്കാക്കുന്ന അലക്‌സാണ്ടർ ന്യുബലിനെ ടീമിലേക്ക് തിരിച്ചെത്തിക്കാൻ ഇതുവരെ ശ്രമം ഒന്നും നടന്നിട്ടില്ലെന്ന് താരത്തിന്റെ ഏജന്റ് പറഞ്ഞു. ബയേൺ ഇത് സംബന്ധിച്ച് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ മൊണാക്കോയിൽ ലോണിൽ കളിക്കുകയാണ് ന്യുബൽ. കൂടാതെ ജനുവരിയിൽ താരത്തെ തിരിച്ചു വിളിക്കാൻ ഉള്ള സാധ്യത ലോൺ കരാറിൽ ചേർത്തിട്ടും ഇല്ല.

ലോകകപ്പ് കഴിഞ്ഞു മടങ്ങിയെത്തി അവധി ചെലവിടാൻ പോയതിനിടക്കാണ് നൂയറിന് പരിക്കേറ്റത്. സ്‌കീയിങ്ങിനിടെ പരിക്കേറ്റ ശേഷം താരം തന്നെ ആശുപത്രിയി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രം സാമൂഹിക മാധ്യമത്തിൽ ഇട്ടിരുന്നു. മുപ്പത്തിനാലുകാരൻ ഉൾറിക്ക് ആണ് ടീമിലെ മറ്റൊരു കീപ്പർ. ഉദ്ദേശിച്ച പകരക്കാരനെ എത്തിക്കാൻ സാധിക്കാതെ വന്നാൽ ഒരു പക്ഷെ താരം സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ ടീമിന്റെ വല കാക്കാൻ എത്തിയേക്കും.

അവധി ആഘോഷിക്കുന്നതിന് ഇടയിൽ പരിക്ക്, ജർമ്മൻ കീപ്പർക്ക് ഈ സീസൺ നഷ്ടമാകും

അവധി ആഘോഷിക്കുന്നതിന് ഇടയിൽ പരിക്കേറ്റ ജർമ്മൻ ഗോൾ കീപ്പർ മാനുവൽ നൂയർ ഈ സീസണിൽ ഇനി കളിക്കില്ല. Skiing ചെയ്യുന്നതിന് ഇടയിൽ ആണ് നൂയർ വീണത്. താരത്തിന്റെ വലതു കാലിൽ കലിയ ഫ്രാക്ചർ ഉണ്ട്‌. താരത്തിന്റെ ശസ്ത്രക്രിയ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ഈ സീസണിൽ ഇനി മാനുവൽ നൂയർ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. ആറ് മാസം എങ്കിലും ആകും ബയേൺ കീപ്പർ ഇനി പരിക്ക് മാറി എത്താൻ.

ജർമ്മൻ ദേശീയ ടീം ലോകകപ്പിൽ നിന്ന് പുറത്തായതിനാൽ കിട്ടിയ അവധി ആഘോഷിക്കുക ആയിരുന്നു നൂയർ. ജർമ്മൻ ടീം ഖത്തർ ലോകകപ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.

Exit mobile version