കിംഗ് കോഹ്ലിയും രാഹുലും!! ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് തുടങ്ങി

ഓസ്ട്രേലിയയെ 6 വിക്കറ്റിനു തോൽപ്പിച്ച് കൊണ്ട് ഇന്ത്യ ലോകകപ്പ് തുടങ്ങി. ഇന്ത്യക്ക് ഓസ്ട്രേലിയക്ക് എതിരെ അപ്രതീക്ഷിത തുടക്കമാണ് ലഭിച്ചത്, എങ്കിലും കരുതലോടെ ബാറ്റു ചെയ്ത വിരാട് കോഹ്ലിയും കെ എൽ രാഹുലും ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചു. 42 ഓവറിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി.

ഓസ്ട്രേലിയ ഉയർത്തിയ 200 എന്ന ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ ആദ്യ 2 ഓവർ കഴിഞ്ഞപ്പോൾ 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ആയിരുന്നു. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും ഡക്കിൽ പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ഡക്കിൽ വീണു.

ഇഷൻ കിഷൻ ആദ്യം സ്റ്റാർകിന്റെ പന്തിൽ ഗ്രീനിനു ക്യാച്ച് നൽകി മടങ്ങി. ഹേസൽവുഡ് എറിഞ്ഞ അടുത്ത ഓവറിൽ രോഹിത് ബൗൾഡ് ആവുകയും ശ്രേയസ് അയ്യർ വാർണറിന് ക്യാച്ച് നൽകുകയും ചെയ്തു. ഇതോടെ ഇന്ത്യ 2-3 എന്ന നിലയിൽ ആയി. ആദ്യ രണ്ട് റണ്ണും എക്സ്ട്രയിൽ ആയിരുന്നു വന്നത്.

അവിടെ നിന്നായി കോഹ്ലിയും കെ എൽ രാഹുലും രക്ഷാപ്രവർത്തനം നടത്തിയത്. കോഹ്ലി 8 റണ്ണിൽ നിൽക്കെ മിച്ചൽ മാർഷ് ഒരു ക്യാച് മിസ്സാക്കിയത് ഇന്ത്യക്ക് സഹായകമായി. ഇതിനു ശേഷം ഇരു താരങ്ങളും ഒരു അവസരവും നൽകാതെ മികച്ച രീതിയിൽ ബാറ്റു ചെയ്തു.

കോഹ്ലി 116 പന്തിൽ നിന്ന് 85 റൺസ് എടുത്തു. 6 ഫോറ, അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. കോഹ്ലിയെ ഹേസൽവുഡ് ആണ് പരാജയപ്പെടുത്തിയത്. പിന്നീട് ഹാർദികും രാഹുലും ചേർന്ന് 42ആം ഓവറിൽ വിജയം പൂർത്തിയാക്കി‌‌.

രാഹുൽ 115 പന്തിൽ നിന്ന് 97 റൺസ് എടുത്തു പുറത്താകാതെ നിന്നു. 8 ഫോറും 2 സിക്സും അദ്ദേഹത്തിന്റെ ഇന്നിംസ്ഗിൽ ഉണ്ടായിരുന്നു. ഹാർദിക് 11 റൺസ് എടുത്തും ക്രീസിൽ നിന്നു.

ഇന്ന് ചെന്നൈയിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 199 റൺസിന് ഇന്ത്യ ഓളൗട്ട് ആക്കിയിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഒരു സ്പിന്നറെ അധികം കളിപ്പിക്കാനുള്ള ഇന്ത്യൻ നീക്കം വിജയിക്കുന്നതാണ് ഇന്ന് കണ്ടത്‌. ഓസ്ട്രേലിയയുടെ 6 പ്രധാന വിക്കറ്റുകൾ സ്പിന്നിലാണ് വീണത്.

ഇന്ന് ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ മാർഷിനെ നഷ്ടമായി. ബുമ്ര ആണ് മിച്ചൽ മാർഷിനെ പൂജ്യത്തിന് പുറത്താക്കിയത്‌. അതിനു ശേഷം സ്മിത്തും വാർണറും ചേർന്ന് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം നൽകി. 74 റൺസിൽ നിൽക്കെ ആണ് ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റ് വീഴുന്നത്‌.

41 റൺസ് എടുത്ത വാർണറിനെ ജഡേജ വീഴ്ത്തി. ഇതോടെ ഓസ്ട്രേലിയൻ ബാറ്റിംഗ് പതറാൻ തുടങ്ങി. അധികം വൈകാതെ കുൽദീപിന്റെ പന്തിൽ സ്മിത്ത് (46) മടങ്ങി. 27 റൺസ് എടുത്ത ലബുഷാനെയും റൺ ഒന്നും എടുക്കാതെ കാരെയും ജഡേജയ്ക്ക് വിക്കറ്റ് നൽകി.

15 റൺസ് എടുത്ത മാക്സ്‌വെലിന്റെ കുൽദീപ് ബൗൾഡ് ആക്കിയപ്പോൾ, ഗ്രീൻ അശ്വിന്റെ പന്തിൽ ഹാർദികിന് ക്യാച്ച് നൽകി. 15 റൺസ് എടുത്ത കമ്മിൻസ് ടീമിനെ 200നു മുകളിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും ബുമ്രയുടെ പന്തിൽ അദ്ദേഹം മടങ്ങി. സ്റ്റാർക് അവസാനം വരെ നിന്ന് 199 വരെ എത്തിച്ചു. ഹാർദ്ദികും സിറാജും അവസാനം ഒരോ വിക്കറ്റ് വീഴ്ത്തി.

കുൽദീപ് 10 ഒവറിൽ 42/2 എന്ന മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ജഡേജ 10 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. അശ്വിൻ 10 ഓവറിൽ 34 റൺസ് നൽകി 1 വിക്കറ്റും, ബുമ്ര 10 ഓവറിൽ 35 റൺസ് നൽകി 2 വിക്കറ്റും വീഴ്ത്തി.

Score Summary:
Australia 199/10 (49.3over)
Smith 46, Warner 41
Jadeja 3/28, Bumrah 2/35

ഇന്ത്യക്ക് ഞെട്ടിക്കുന്ന തുടക്കം! ആദ്യ മൂന്ന് താരങ്ങളും ഡക്ക്

ഇന്ത്യക്ക് ഓസ്ട്രേലിയക്ക് എതിരെ അപ്രതീക്ഷിത തുടക്കം. ഓസ്ട്രേലിയ ഉയർത്തിയ 200 എന്ന ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ ആദ്യ 2 ഓവർ കഴിഞ്ഞപ്പോൾ 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ആയി. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും ഡക്കിൽ പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ഡക്കിൽ വീണു.

ഇഷൻ കിഷൻ ആദ്യം സ്റ്റാർകിന്റെ പന്തിൽ ഗ്രീനിനു ക്യാച്ച് നൽകി മടങ്ങി. ഹേസൽവുഡ് എറിഞ്ഞ അടുത്ത ഓവറിൽ രോഹിത് ബൗൾഡ് ആവുകയും ശ്രേയസ് അയ്യർ വാർണറിന് ക്യാച്ച് നൽകുകയും ചെയ്തു. ഇതോടെ ഇന്ത്യ 2-3 എന്ന നിലയിൽ ആയി. ആദ്യ രണ്ട് റണ്ണും എക്സ്ട്രയിൽ ആയിരുന്നു വന്നത്.

ഇപ്പോൾ കോഹ്ലിയും കെ എൽ രാഹുലും ആണ് ഇന്ത്യക്ക് ആയി പിച്ചിൽ ഉള്ളത്. 4 ഓവറിൽ 10-3 എന്ന സ്കോറിലാണ് ഇന്ത്യ ഉള്ളത്.

ഇന്ത്യൻ ബൗളിംഗിനു മുന്നിൽ ഓസ്ട്രേലിയ തകർന്നു വീണു

ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മികച്ച ബൗളിംഗ്‌. ചെന്നൈയിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 199 റൺസിന് ഇന്ത്യ ഓളൗട്ട് ആക്കി. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഒരു സ്പിന്നറെ അധികം കളിപ്പിക്കാനുള്ള ഇന്ത്യൻ നീക്കം വിജയിക്കുന്നതാണ് ഇന്ന് കണ്ടത്‌. ഓസ്ട്രേലിയയുടെ 6 പ്രധാന വിക്കറ്റുകൾ സ്പിന്നിലാണ് വീണത്.

ഇന്ന് ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ മാർഷിനെ നഷ്ടമായി. ബുമ്ര ആണ് മിച്ചൽ മാർഷിനെ പൂജ്യത്തിന് പുറത്താക്കിയത്‌. അതിനു ശേഷം സ്മിത്തും വാർണറും ചേർന്ന് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം നൽകി. 74 റൺസിൽ നിൽക്കെ ആണ് ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റ് വീഴുന്നത്‌.

41 റൺസ് എടുത്ത വാർണറിനെ ജഡേജ വീഴ്ത്തി. ഇതോടെ ഓസ്ട്രേലിയൻ ബാറ്റിംഗ് പതറാൻ തുടങ്ങി. അധികം വൈകാതെ കുൽദീപിന്റെ പന്തിൽ സ്മിത്ത് (46) മടങ്ങി. 27 റൺസ് എടുത്ത ലബുഷാനെയും റൺ ഒന്നും എടുക്കാതെ കാരെയും ജഡേജയ്ക്ക് വിക്കറ്റ് നൽകി.

15 റൺസ് എടുത്ത മാക്സ്‌വെലിന്റെ കുൽദീപ് ബൗൾഡ് ആക്കിയപ്പോൾ, ഗ്രീൻ അശ്വിന്റെ പന്തിൽ ഹാർദികിന് ക്യാച്ച് നൽകി. 15 റൺസ് എടുത്ത കമ്മിൻസ് ടീമിനെ 200നു മുകളിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും ബുമ്രയുടെ പന്തിൽ അദ്ദേഹം മടങ്ങി. സ്റ്റാർക് അവസാനം വരെ നിന്ന് 199 വരെ എത്തിച്ചു. ഹാർദ്ദികും സിറാജും അവസാനം ഒരോ വിക്കറ്റ് വീഴ്ത്തി.

കുൽദീപ് 10 ഒവറിൽ 42/2 എന്ന മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ജഡേജ 10 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. അശ്വിൻ @0 ഓവറിൽ 34 റൺസ് നൽകി 1 വിക്കറ്റും, ബുമ്ര 10 ഓവറിൽ 35 റൺസ് നൽകി 2 വിക്കറ്റും വീഴ്ത്തി.

ഓസ്ട്രേലിയക്ക് ടോസ്, അശ്വിൻ ഇന്ത്യയുടെ ആദ്യ ഇലവനിൽ, സ്കൈ ഇല്ല

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ നിരയിൽ ഗിൽ പനി കാരണം ഇല്ല. സൂര്യകുമാറും ഇടം നേടിയില്ല. ഇഷൻ കിഷൻ ആകും ഓപ്പൺ ചെയ്യുക.

സ്പിന്നിന് അനുകൂലമായ പിച്ച് ആയത് കൊണ്ട് അശ്വിനെ ഇന്ത്യ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. അശ്വിൻ, ജഡേജ, കുൽദീപ് എന്നിവർ ഇന്ത്യൻ അറ്റാക്കിൽ ഉണ്ടാകും. പേസിൽ സിറാജും ബുമ്രയും ആണ് ഉള്ളത്‌.

INDIA XI: R Sharma(c), I Kishan, V Kohli, S Iyer, KL Rahul(WK), H Pandya, R Jadeja, R Ashwin, K Yadav, M Siraj, J Bumrah

AUSTRALIA XI: D Warner, M Marsh, S Smith, M Labuschagne, A Carey(wk), G Maxwell, C Green, P Cummins(c), M Starc, A Zampa, J Hazlewood

ഹാർദിക് പാണ്ഡ്യ 2011 ലോകകപ്പിലെ യുവരാജിന്റെ റോൾ ചെയ്യും എന്ന് കൈഫ്

2011 ലോകകപ്പിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച യുവരാജ് സിംഗിന്റെ റോള ഈ ലോകകപ്പിൽ ഹാർദിക് പാണ്ഡ്യക്ക് ചെയ്യാൻ ആകും എന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനു മുന്നോടിയായി സംസാരിക്കുക ആയിരുന്നു കൈഫ്.

“അടുത്തിടെ, ഹാർദിക് പാണ്ഡ്യ ഐ‌പി‌എല്ലിൽ 3, 4 നമ്പറുകളിൽ കളിക്കുന്നത് ഞങ്ങൾ കണ്ടു, എന്നാൽ ഇന്ത്യയ്‌ക്കായി ആറാം നമ്പറിൽ ആണ് അദ്ദേഹം കളിക്കുന്നത്. 2011 ലോകകപ്പിൽ യുവരാജ് സിംഗ് കളിച്ച അതേ റോൾ തന്നെ ഹാർദിക് ഇത്തവണ ഇന്ത്യക്ക് ആയി ചെയ്യും. 2011 ലോകകപ്പിൽ ഇന്ത്യക്കായി പന്തും ബാറ്റും കൊണ്ട് ആറാം നമ്പറിൽ കളിച്ച് വിജയിച്ച യുവരാജ് സിങ്ങിനെ പോലെ കളിക്കാനുള്ള കഴിവ് ഹാർദിക് പാണ്ഡ്യയ്ക്കുണ്ട്,” കൈഫ് പറഞ്ഞു.

“അദ്ദേഹത്തിന്റെ നെറ്റ് പ്രാക്ടീസ് സെഷനുകൾ നിരീക്ഷിക്കുമ്പോൾ, ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് നേരെ ബൗണ്ടറികളും സിക്‌സറുകളും അടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എനിക്ക് തോന്നുന്നു, അവസാന 10 ഓവറിൽ ബാറ്റു ചെയ്യുന്നതിൽ ആണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്‌. ഈ ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ തീർച്ചയായും നിർണായക പങ്ക് വഹിക്കും,” കൈഫ് പറഞ്ഞു.

107 മെഡലുകൾ!! ചരിത്രം തിരുത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് അവസാനിപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അവരുടെ എക്കാലത്തെയും മികച്ച റെക്കോർഡുമായി അവരുടെ ക്യാമ്പയിൻ അവസാനിപ്പിച്ചു. ഗുസ്തിയിലെയും ചെസ്സിലെയും മത്സരങ്ങൾ കൂടെ അവസാനിച്ചതോടെ 107 മെഡലുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് അവസാനിപ്പിച്ചത്‌. 28 സ്വർണ്ണവും 38 വെള്ളിയും 41 വെങ്കലവും ആണ് ഇന്ത്യ ആകെ നേടിയ മെഡലുകൾ.

ഇന്ന് കബഡിയിൽ രണ്ട് സ്വർണ്ണം നേടിയ ഇന്ത്യ ക്രിക്കറ്റിലും അമ്പെയ്ത്തിലും സ്വർണ്ണം കൊയ്തു. 86 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിന്റെ ഹസ്സൻ യസ്ദാനിയോട് 0-10 ന് തോറ്റ ഇന്ത്യൻ ഗുസ്തി താരം ദീപക് പുനിയ വെള്ളിയും നേടി.

ഇന്ത്യക്ക് ഇത് ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ്. 71 മെഡലുകൾ എന്ന മുൻ കാലം റെക്കോർഡിനെ ഇന്ത്യ ബഹുദൂരം പിറകിലാക്കി. അത്ലറ്റിക്സിൽ അടക്കം ഇന്ത്യ ഇത്തവണ അത്ഭുതങ്ങൾ കാണിച്ചു. ഇനി ഇന്ത്യയുടെ ശ്രദ്ധ 2024 പാരീസ് ഒളിമ്പിക്സിൽ ആകും

ജപ്പാനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം വെങ്കലം നേടി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെങ്കലം. ഇന്ന് നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യ ജപ്പാനെ തോൽപ്പിച്ചു. 2-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. അഞ്ചാം മിനുട്ടിൽ ദീപിക നേടിയ ഗോളിൽ ഇന്ത്യ ലീഡ് എടുത്തു. ഇതിന് 30ആം മിനുട്ടിൽ യുറി നഗായി മറുപയടി നൽകി. സ്കോർ 1-1

കളി അവസാനിക്കാൻ 10 മിനുട്ട് ബാക്കിയിരിക്കെ സുശീല ചാനു ഇന്ത്യക്ക് ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായി മാറി. ഈ വിജയം ഇന്ത്യക്ക് ഈ ഏഷ്യൻ ഗെയിംസിലെ 104ആം മെഡൽ നൽകി. 28 സ്വർണ്ണം, 35 വെള്ളി, 41 വെങ്കലം എന്നിവയാണ് ഇന്ത്യക്ക് ഇതുവരെ നേടാൻ ആയത്‌.

വിവാദങ്ങൾക്ക് ഒടുവിൽ കബഡിയിൽ ഇന്ത്യക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ നേടി തന്ന കബഡി. ഇന്ന് പുരുഷ ടീം ഫൈനലിൽ ഇറാനെ തോൽപ്പിച്ച് ആണ് സ്വർണ്ണം നേടിയത്. ഇന്ന് രാവിലെ ഇന്ത്യൻ വനിതാ കബഡി ടീമും സ്വർണ്ണം നേടിയിരുന്നു. ഇതുവരെ എല്ലാ മത്സരങ്ങളും ഏകപക്ഷീയമായി വിജയിച്ച ഇന്ത്യൻ പുരുഷ ടീമിന് ഫൈനൽ അത്ര എളുപ്പമായിരുന്നില്ല. ഇറാൻ ശക്തമായ വെല്ലുവിളി ഇന്ത്യക്ക് എതിരെ ഉയർത്തി. അവസാനം ഒരു വിവാദ റഫറിയിങ് ഉണ്ടാക്കിയ നാടകീയതക്ക് അവസാനം ആണ് ഇന്ത്യ ജയിച്ചത്‌. 33-29 എന്ന സ്കോറിനായിരുന്നു കളി ഇന്ത്യ ജയിച്ചത്.

തുടക്കത്തിൽ ഇറാൻ ഇന്ത്യക്ക് മേൽ ലീഡ് എടുക്കുന്നത് കാണാൻ ആയി. ഒരു ഘട്ടത്തിൽ ഇറാൻ 10-6ന് മുന്നിൽ ആയിരുന്നു. എന്നാൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ 17-13 എന്ന ലീഡ് എടുത്തു. രണ്ടാം പകുതിയിൽ ഇറാൻ തിരിച്ചുവരാൻ ശ്രമിച്ചു.

10 മിനുട്ട് മാത്രം ബാക്കി ഇരിക്കെ ഇന്ത്യ 24-19ന് മുന്നിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് ഇറാൻ ഓളൗട്ട് ആക്കി സ്കോർ 24-24 എന്നാക്കി. കളി പിന്നെ ഒപ്പത്തിനൊപ്പം നീങ്ങി. 2 മിനുട്ട് ശേഷിക്കെ സ്കോഎ 28-28ൽ നിന്നു. ഒരു മിനുട്ട് മാത്രം ശേഷിക്കെ ഒരു വിവാദ നിമിഷം വന്നു. പവനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇറാന്റെ നാലു താരങ്ങൾ ലോബിയിൽ പ്രവേശിച്ചത് ആണ് വിവാദമായത്‌. ഇന്ത്യ നാലു പോയിന്റിന് റിവ്യൂ ചെയ്തു എങ്കിലും പുതിയ നിയമം അനുസരിച്ച് വിധി എഴുതിയ റഫറി 2 ടീമിനും ഒരോ പോയിന്റ് മാത്രം നൽകി. വീണ്ടും ഇന്ത്യ പ്രതിഷേധിച്ചതോടെ റഫറി തീരുമാനം മാറ്റി ഇന്ത്യക്ക് 4ഉം ഇറാന് ഒരു പോയിന്റും നൽകി. എഷ്യൻ ഗെയിംസിന് പഴയ റൂൾ ആണ് ഫോളോ ചെയ്യുന്നത് എന്നായിരുന്നു ഇന്ത്യയുടെ വാദം.

പിന്നെ ഇറാന്റെ പ്രതിഷേധം വന്നു. വീണ്ടും റഫറി തീരുമാനം മാറ്റി. വീണ്ടും 1-1 പോയിന്റ് എന്ന വിധി വന്നു‌. കളി 29-29 എന്ന നിലയിൽ കളി പുനരാരംഭിക്കാൻ ഇരിക്കെ ഇന്ത്യയുടെ പ്രതിഷേധം വന്നു. അവസാനം വീണ്ടും ഇന്ത്യക്ക് 3-1 നൽകി. ഇറാൻ ഇതോടെ ഇനി കളിക്കില്ല എന്ന് നിലപാട് എടുത്തു. അവസാനം ഏറെ ചർച്ചകൾക്ക് ശേഷം 31-29 എന്ന ലീഡിൽ ഇന്ത്യ കളി പുനരാരംഭിച്ചു.

അപ്പോൾ 1.03 മിനുട്ട് മാത്രമെ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ 33-29 എന്ന സ്കോറിൽ കളി ജയിച്ചു. ഇന്ത്യയുടെ 28ആം സ്വർണ്ണം ആണിത്. ഇന്ത്യക്ക് ഇതോടെ ഈ ഏഷ്യൻ ഗെയിംസിൽ ആകെ 103 മെഡൽ ആയി. 28 സ്വർണ്ണം, 35 വെള്ളി, 40 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ മെഡൽ കണക്ക്.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ സ്വർണ്ണം സ്വന്തമാക്കി. ഇന്മ് ഫൈനലിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യ പോരാട്ടത്തിൽ മഴ വില്ലനായി എത്തിയതിനാൽ കളി പൂർത്തിയാക്കാൻ ആയില്ല. അതുകൊണ്ട് മെച്ചപ്പെട്ട റാങ്ക് ഉള്ള ഇന്ത്യ സ്വർണ്ണം സ്വന്തമാക്കുക ആയിരുന്നു. ഇന്ത്യക്ക് ഇത് 27ആം സ്വർണ്ണമാണ്. ഇന്ത്യ ആകെ 102 മെഡലും ഇതോടെ ആയി

ആദ്യം ബാറ്റു ചെയ്ത അഫ്ഗാന് 18.2 ഓവറിൽ 112-5 എന്ന നിലയിൽ ഇരിക്കെ ആണ് മഴ എത്തിയത്. മഴ മാറാത്തതോടെ കളി ഉപേക്ഷിക്കപ്പെട്ടു. ഇന്ത്യൻ ബൗളർമാർ മികച്ച തുടക്കമാണ് ഇന്ന് നൽകിയത്. ശിവം ദൂബെയും അർഷ്ദീപും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനെ പ്രതിരോധത്തിൽ ആക്കി.

10 ഓവറിൽ 52-5 എന്ന നിലയിൽ അഫ്ഗാൻ പരുങ്ങി എങ്കിലും ഷാഹിദുള്ളയുടെയും നയിബിന്റെയും ഇന്നിങ്സ് അഫ്ഗാന് ഭേദപ്പെട്ട സ്കോർ നൽകി. ഷാഹിദുള്ള 43 പന്തിൽ 49 റൺസ് എടുത്ത് അഫ്ഗാന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 3 ഫോറും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. നയിബ് 27 റൺസ് എടുത്തും പുറത്താകാതെ നിന്നു.

മത്സരം 18.2 ഓവറിൽ 112-5 എന്ന നിൽക്കെ മഴ വന്നു. ഇന്ത്യക്ക് ആയി രവി ബിഷ്ണോയ്, ശഹബാസ് അഹമ്മദ്, ശിവം ദൂബെ, അർഷ്ദീപ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ അഫ്ഗാനിസ്താൻ ഫൈനൽ മത്സരത്തിൽ വില്ലനായി മഴ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യ പോരാട്ടത്തിൽ മഴ വില്ലനായി എത്തി. ആദ്യം ബാറ്റു ചെയ്ത അഫ്ഗാന് 18.2 ഓവറിൽ 112-5 എന്ന നിലയിൽ ഇരിക്കെ ആണ് മഴ എത്തിയത്. ഇന്ത്യൻ ബൗളർമാർ മികച്ച തുടക്കമാണ് ഇന്ന് നൽകിയത്. ശിവം ദൂബെയും അർഷ്ദീപും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനെ പ്രതിരോധത്തിൽ ആക്കി.

10 ഓവറിൽ 52-5 എന്ന നിലയിൽ അഫ്ഗാൻ പരുങ്ങി എങ്കിലും ഷാഹിദുള്ളയുടെയും നയിബിന്റെയും ഇന്നിങ്സ് അഫ്ഗാന് ഭേദപ്പെട്ട സ്കോർ നൽകി. ഷാഹിദുള്ള 43 പന്തിൽ 49 റൺസ് എടുത്ത് അഫ്ഗാന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 3 ഫോറും ഉൾപ്പെടുന്നതായുരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. നയിബ് 27 റൺസ് എടുത്തും പുറത്താകാതെ നിന്നു.

മത്സരം 18.2 ഓവറിൽ 112-5 എന്ന നിൽക്കെ മഴ വന്നു. ഇന്ത്യക്ക് ആയി രവി ബിഷ്ണോയ്, ശഹബാസ് അഹമ്മദ്, ശിവം ദൂബെ, അർഷ്ദീപ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യക്ക് ഗോൾഡ് നമ്പർ 24, അമ്പെയ്ത്തിൽ ഓജസിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. ഇന്ന് രാവിലെ അമ്പെയ്‌ത്തിൽ ഇന്ത്യയുടെ ഓജസ് ഡിയോട്ടലെ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടി. ഇന്ത്യയുടെ 24ആം സ്വർണ്ണമാണിത്‌. അമ്പെയ്ത്തിൽ മാത്രം ആറാം സ്വർണ്ണവും. കോമ്പൗണ്ട് വ്യക്തിഗത ഫൈനലിൽ ഇന്ന് സ്വന്തം രാജ്യക്കാരനായ അഭിഷേക് വർമയെ ആണ് ഓജസ് ഡിയോട്ടലെ തോൽപ്പിച്ചത്. ആവേശകരമായ ഗെയിമിൽ ഡിയോട്ടേൽ 149-147 എന്ന മാർജിനിൽ വർമയെ പരാജയപ്പെടുത്തി.

ഓജസിന് സ്വർണ്ണം കിട്ടിയപ്പോൾ അഭിഷേക് വെള്ളിയും സ്വന്തമാക്കി. ഇന്ന് രാവിലെ അമ്പെയ്ത്തിൽ വനിതാ താരം ജ്യോതിയും സ്വർണ്ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡൽ എണ്ണ 97 ആയി 24 സ്വർണ്ണത്തോടൊപ്പം ഇന്ത്യ 35 വെള്ളിയും 40 വെങ്കലവും നേടിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസിൽ ചരിത്രം, ഇന്ത്യക്ക് 100 മെഡൽ ഉറപ്പായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ചരിത്രം കുറിക്കും എന്ന് ഉറപ്പായി. 100 എന്ന മാന്ത്രിക സംഖ്യയിൽ ഇന്ത്യ എത്തും. ഇപ്പോൾ ഇന്ത്യക്ക് 91 മെഡൽ ആണുള്ളത്. എന്നാലും 9 മെഡലുകൾ കൂടെ ഇന്ത്യ ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ആ മത്സരങ്ങളും ഫൈനലുകൾ ബാക്കി ഉള്ളതിനാൽ ആണ് മെഡൽ എണ്ണത്തിൽ ഇപ്പോൾ അത് വരാത്തത്. ഇതിനർത്ഥം ഇന്ത്യയുടെ മെഡൽ നില 100നു മുകളിൽ എന്തായാലും എത്തും എന്നാണ്.

ദോഹ ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ചയുടെ ഇന്ത്യയുടെ മെഡൽ നില ഇന്ത്യ 71ആം മെഡലോടെ മൂന്ന് ദിവസം മുമ്പ് മറികടന്നിരുന്നു‌. ഇന്ത്യക്ക് ഇനി 9 മെഡലുകൾ കൂടെ ഉറപ്പായിട്ടുണ്ട്. അമ്പെയ്ത്തിൽ ഇന്ത്യ മൂന്ന് മെഡലുകൾ ഉറപ്പിച്ചു. ഫൈനലിൽ എത്തിയ രണ്ട് കബഡി ടീമുകളും ഇന്ത്യക്ക് മെഡൽ കൊണ്ടു തരും.ഇതുകൂടാതെ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഹോക്കി, ബ്രിഡ്ജ് എന്നിവയിലും ഇന്ത്യക്ക് ഒരോ മെഡലുകൾ ഉറപ്പായിട്ടുണ്ട്. ഇവ കണക്കിൽ എടുത്താൽ 100 സ്വർണ്ണത്തിൽ ഇന്ത്യ എത്തും.

Asian Games 2023

100 medals confirmed for India!

Medals won: 91

Other assured medals:

Archery: 3

Kabaddi: 2

Badminton: 1

Cricket: 1

Hockey: 1

Bridge: 1

Exit mobile version