Picsart 23 10 08 17 10 41 594

ഇന്ത്യൻ ബൗളിംഗിനു മുന്നിൽ ഓസ്ട്രേലിയ തകർന്നു വീണു

ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മികച്ച ബൗളിംഗ്‌. ചെന്നൈയിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 199 റൺസിന് ഇന്ത്യ ഓളൗട്ട് ആക്കി. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഒരു സ്പിന്നറെ അധികം കളിപ്പിക്കാനുള്ള ഇന്ത്യൻ നീക്കം വിജയിക്കുന്നതാണ് ഇന്ന് കണ്ടത്‌. ഓസ്ട്രേലിയയുടെ 6 പ്രധാന വിക്കറ്റുകൾ സ്പിന്നിലാണ് വീണത്.

ഇന്ന് ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ മാർഷിനെ നഷ്ടമായി. ബുമ്ര ആണ് മിച്ചൽ മാർഷിനെ പൂജ്യത്തിന് പുറത്താക്കിയത്‌. അതിനു ശേഷം സ്മിത്തും വാർണറും ചേർന്ന് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം നൽകി. 74 റൺസിൽ നിൽക്കെ ആണ് ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റ് വീഴുന്നത്‌.

41 റൺസ് എടുത്ത വാർണറിനെ ജഡേജ വീഴ്ത്തി. ഇതോടെ ഓസ്ട്രേലിയൻ ബാറ്റിംഗ് പതറാൻ തുടങ്ങി. അധികം വൈകാതെ കുൽദീപിന്റെ പന്തിൽ സ്മിത്ത് (46) മടങ്ങി. 27 റൺസ് എടുത്ത ലബുഷാനെയും റൺ ഒന്നും എടുക്കാതെ കാരെയും ജഡേജയ്ക്ക് വിക്കറ്റ് നൽകി.

15 റൺസ് എടുത്ത മാക്സ്‌വെലിന്റെ കുൽദീപ് ബൗൾഡ് ആക്കിയപ്പോൾ, ഗ്രീൻ അശ്വിന്റെ പന്തിൽ ഹാർദികിന് ക്യാച്ച് നൽകി. 15 റൺസ് എടുത്ത കമ്മിൻസ് ടീമിനെ 200നു മുകളിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും ബുമ്രയുടെ പന്തിൽ അദ്ദേഹം മടങ്ങി. സ്റ്റാർക് അവസാനം വരെ നിന്ന് 199 വരെ എത്തിച്ചു. ഹാർദ്ദികും സിറാജും അവസാനം ഒരോ വിക്കറ്റ് വീഴ്ത്തി.

കുൽദീപ് 10 ഒവറിൽ 42/2 എന്ന മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ജഡേജ 10 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. അശ്വിൻ @0 ഓവറിൽ 34 റൺസ് നൽകി 1 വിക്കറ്റും, ബുമ്ര 10 ഓവറിൽ 35 റൺസ് നൽകി 2 വിക്കറ്റും വീഴ്ത്തി.

Exit mobile version