“ഇന്ത്യക്ക് എതിരെയും പാകിസ്താൻ ഫോം തുടരും, ദൈവം കണക്കാക്കിയത് വരെ ക്യാപ്റ്റനായി തുടരും” ബാബർ അസം

നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യയോട് തോൽക്കും എന്ന ഭയമില്ല എന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. ഇന്ത്യയോട് തോയാൽ പാക്കിസ്ഥാൻ നായകസ്ഥാനം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നില്ല എന്നും ബാബർ പറഞ്ഞു. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുന്നത്. ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വിജയിച്ചാൽ അഹമ്മദാബിൽ എത്തുന്നത്.

“നായകസ്ഥാനം നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല, ദൈവം ആണ് എനിക്ക് ഈ അവസരം തന്നത്. ദൈവം എനിക്കായി ആസൂത്രണം ചെയ്തിരിക്കുന്നിടത്തോളം കാലം ഞാൻ ക്യാപ്റ്റനായിരിക്കും.” ബാബർ പറഞ്ഞു.

“ഞങ്ങൾ മികച്ച ഫോമിലാണ്. ലോകകപ്പിൽ ചരിത്രം നോക്കേണ്ടതില്ല. പഴയത് പഴയതാണ്‌. രണ്ട് മത്സരങ്ങൾ ജയിച്ചാണ് ഞങ്ങൾ വരുന്നത്. ആ ഫോം തുടരാൻ ആണ് വിശ്വസിക്കുന്നത്.” ബാബർ പറഞ്ഞു.

“ഞാൻ ആദ്യമായി ഇന്ത്യ-പാകിസ്ഥാൻ മത്സരം കളിക്കുമ്പോൾ, ഞാൻ സമ്മർദ്ദത്തിലായിരുന്നു. യുവതാരങ്ങൾക്ക് ശരിയായ സന്ദേശം നൽകുക എന്നതാണ് മുതിർന്ന താരങ്ങളുടെ ജോലി.” അസം പറഞ്ഞു.

ശുഭ്മൻ ഗിൽ ICCയുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി

സെപ്റ്റംബറിലെ ഐസിസിയുടെ മികച്ച പുരുഷ താരമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബറിൽ 80 റൺസ് ശരാശരിയിൽ 480 റൺസ് നേടിയ ഗിൽ, മുഹമ്മദ് സിറാജിനെയും ഇംഗ്ലണ്ട് ഓപ്പണർ ഡേവിഡ് മലനെയും മറികടന്നാണ് പുരസ്കാരം സ്വന്തമാക്കിയത്.

ഗിൽ ഏഷ്യാ കപ്പിൽ 75.5 ശരാശരിയിൽ 302 റൺസ് നേടിയ ടോപ് സ്കോറർ ആയിരുന്നു. കൂടാതെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് ഇന്നിംഗ്‌സുകളിലായി 178 റൺസും താരം നേടി. സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെയും (121), പിന്നീട് ഓസ്ട്രേലിയക്ക് എതിരെയും (104) ഗിൽ സെഞ്ച്വറിയും നേടി.

ഇതുകൂടാതെ ഗിൽ കഴിഞ്ഞ മാസം മൂന്ന് അർധസെഞ്ചുറികളും നേടിയിരുന്നു. എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് തവണ മാത്രമാണ് അദ്ദേഹം അമ്പതിൽ താഴെ സ്‌കോർ ചെയ്‌ത് പുറത്തായത്.

ഗിൽ എന്തായാലും പാകിസ്താനെതിരെ കളിക്കും – എംഎസ്‌കെ പ്രസാദ്

നാളെ ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോൾ ശുഭ്മാൻ ഗിൽ തീർച്ചയായും ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് മുൻ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ്. ഗില്ലിന്റെ അസുഖം സാരമുള്ളതാണെന്ന് താൻ കരുതുന്നില്ല എന്നും ഗിൽ ഇതുവരെ കളിക്കാതിരുന്നത് കരുതലിന്റെ ഭാഗം മാത്രമാണെന്നും പ്രസാദ് പറയുന്നു

“ശുഭ്മാൻ ഗിൽ തീർച്ചയായും പാകിസ്താനെതിരെ കളിക്കും. അവനെ അങ്ങനെ ഒഴിവാക്കാൻ കഴിയാത്തത്ര മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ സുഖം പ്രാപിച്ചു. അത് ഒരു പ്രശ്നമല്ല. ഗില്ലിന് പകരം ആരെയേലും കൊണ്ടുവരുന്നതിനെ കുറിച്ച് ഇന്ത്യ ചിന്തിക്കുന്നത് പോലും ഇല്ല” – പ്രസാദ് പറയുന്നു

“മുൻകരുതൽ എന്ന നിലയിൽ, അയാൾക്ക് രണ്ടാം ഗെയിം കളിക്കാൻ കഴിഞ്ഞില്ല, അല്ലാത്തപക്ഷം അവൻ സുഖമായിരിക്കുന്നു. മുൻകരുതൽ എന്ന നിലയിൽ അദ്ദേഹം ഒരു ദിവസം കൂടി ചെന്നൈയിൽ താമസിച്ചു. അവൻ സുഖം പ്രാപിച്ചു, ഡിസ്ചാർജ് ചെയ്തു. ഇന്നലെ 1 മണിക്കൂർ അവൻ നെറ്റ്സിക് കളിച്ചു, അതിനർത്ഥം അവൻ സുഖം പ്രാപിച്ചു എന്നാണ്. ഇത് പാകിസ്ഥാനെതിരായ ഏറ്റവും പ്രധാനപ്പെട്ട കളിയാണ്. അവൻ ഫിറ്റാണെങ്കിൽ, എനിക്ക് ഉറപ്പുണ്ട്, അവൻ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരിക്കും,” അദ്ദേഹം പറഞ്ഞു.

“ഭയമില്ലാതെ കളിക്കാനാകുന്ന താരങ്ങൾ ഇന്ത്യക്ക് ഉണ്ട്, പാകിസ്താൻ മത്സരമോർത്ത് സമ്മർദ്ദമില്ല” രോഹിത്

ഇന്ത്യ പാകിസ്താൻ മത്സരത്തെ ഓർത്ത് ഈ ടീമിന് സമ്മർദ്ദമില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഗ്രൗണ്ടിന് പുറത്ത് ആ മത്സരത്തിനായുള്ള സംസാരങ്ങൾ ഞങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നും തന്റെയും ടീമിന്റെയും ശ്രദ്ധ പിച്ചിൽ നടക്കുന്ന കളിയിൽ ആണെന്നും രോഹിത് പറഞ്ഞു. അഫ്ഗാനിസ്താന് എതിരായ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു രോഹിത്. ഒക്ടോബർ 14നാണ് ഇന്ത്യ പാകിസ്താൻ മത്സരം.

ബാറ്റ് ഉപയോഗിച്ച് ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാൻ കഴിയുന്ന താരങ്ങൾ ഞങ്ങൾക്ക് ഉണ്ട്. കഴിഞ്ഞ കളി പോലെ സമ്മർദ്ദ ഘട്ടത്തിൽ ഉത്തരവാദിത്വം ഉൾക്കൊള്ളാൻ കഴിയുന്ന കളിക്കാരും നമുക്കുണ്ട്. അതുകൊണ്ട് തന്നെ ബാഹ്യ ഘടകങ്ങളെക്കുറിച്ച് ഞങ്ങൾ വിഷമിക്കേണ്ടതില്ല. രോഹിത് പറഞ്ഞു.

“നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ നമ്മൾ നോക്കേണ്ടത് പ്രധാനമാണ്. നമ്മൾ കാണിക്കുകയും നന്നായി പ്രവർത്തിക്കുകയും വേണം. പിച്ച് എങ്ങനെയുണ്ട്, എന്ത് കോംബോ കളിക്കാം എന്നതൊക്കെ നമുക്ക് നിയന്ത്രിക്കാം. പുറത്ത് എന്ത് സംഭവിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങൾ വിഷമിക്കേണ്ടതില്ല. കളിക്കാരെന്ന നിലയിൽ നമുക്ക് എന്തുചെയ്യാൻ കഴിയും, എങ്ങനെ പ്രകടനം നടത്താം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് ചെയ്യേണ്ടത്.” ക്യാപ്റ്റൻ പറഞ്ഞു.

ഹിറ്റ്മാൻ തന്നെ!! ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത രോഹിത് സെഞ്ച്വറി

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ലോകകപ്പിൽ ഇന്ന് അഫ്ഗാനെതിരെ ഒരു സെഞ്ച്വറി നേടി റെക്കോർഡ് ബുക്കിലേക്ക് കയറി. അഫ്ഗാനിസ്താനെതിരെ ഇറങ്ങിയ രോഹിത് 63 പന്തിൽ നിന്ന് സെഞ്ച്വറിയിൽ എത്തി. ലോകകപ്പിൽ ഏഴാം സെഞ്ച്വറി നേടി സച്ചിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ നേടുന്ന താരമായി രോഹിത് മാറി. സച്ചിന് 6 സെഞ്ച്വറി ആയിരുന്നു ലോകകപ്പിൽ ഉണ്ടായിരുന്നത്.

വെറും 19 ഇന്നിംഗ്സിൽ നിന്നാണ് രോഹിത് ലോകകപ്പിൽ 7 സെഞ്ച്വറിയിൽ എത്തിയത്. ഇത് കൂടാതെ ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായും രോഹിത് ഇന്ന് മാറി. കപിൽ ദേവിന്റെ റെക്കോർഡ് ആണ് രോഹിത് മറികടന്നത്.

ഇന്ന് 12 ഫോറും നാലു സിക്സും ആണ് സെഞ്ച്വറിയിൽ എത്തുമ്പോൾ രോഹിതിന് ഉണ്ടായിരുന്നത്. രോഹിതിന്റെ 31ആം ഏകദിന സെഞ്ച്വറി കൂടിയാണിത്.

ഗിൽ ഇന്ന് അഹമ്മദബാദിലേക്ക്, സുഖം പ്രാപിക്കുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസ വാർത്ത. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ സുഖം പ്രാപിക്കുന്നു‌. താരം ഇന്ന് ചെന്നൈയിൻ നിന്ന് അഹമ്മദബാദിലേക്ക് യാത്ര തിരിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി ചികിത്സ അവിടെ ആകും നടക്കുക. ഇന്ത്യ പാകിസ്താൻ പോരാട്ടൻ അഹമ്മദാബാദിലാണ് നടക്കുന്നത്. ആ മത്സരത്തിനു മുമ്പ് ഗിൽ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

“ഗിൽ ഇന്ന് ഒരു പ്രത്യേക വിമാനത്തിൽ ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകും. ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ അദ്ദേഹത്തിന്റെ ചികിത്സ അവിടെ തുടരും” അടുത്ത വൃത്തങ്ങളെ ദേശീയ മാധ്യമങ്ങൾ ഉദ്ധരിച്ചു.

ഗില്ലിന് ഡെങ്കിപ്പനി ആയതിനാൽ ഓസ്ട്രേലിയക്ക് എതിരായ മത്സരം നഷ്ടമായിരുന്നു. ഇന്ന് നടക്കുന്ന അഫ്ഗാനെതിരായ മത്സരത്തിലും ഗിൽ കളിക്കുന്നില്ല. താരം ഒരു ദിവസം ആശുപ്രതിയിൽ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നലെയാണ് താരം ആശുപത്രി വിട്ടത്.

അടുത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതിനേക്കാൾ മെഡൽ നേടും എന്ന് നരേന്ദ്ര മോദി

ഇന്ത്യ അടുത്ത ഏഷ്യൻ ഗെയിംസിൽ ഇതിനേക്കാൾ മികച്ച പ്രകടനം നടത്തും എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുയ്യെ ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുക ആയിരുന്നു മോദി. കൂടുതൽ ഉയരങ്ങളിലെത്താനുള്ള ഇന്ത്യൻ അത്‌ലറ്റുകളുടെ ശ്രമത്തിൽ സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉറപ്പുനൽകി.

ഏഷ്യൻ ഗെയിംസിന്റെ അടുത്ത എഡിഷനിൽ രാജ്യം ഹാങ്‌ഷൗവിലെ പ്രകടനം ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം ആയിരുന്നു ഈ ഏഷ്യൻ ഗെയിംസിൽ പുറത്തെടുത്തത് 28 സ്വർണം ഉൾപ്പെടെ 107 മെഡലുകൾ രാജ്യം നേടി.

“നിങ്ങൾ 100 മെഡലുകൾ കടന്നു. അടുത്ത തവണ, ഞങ്ങൾ ഈ റെക്കോർഡ് മറികടക്കും. ഇനി പാരീസ് ഒളിമ്പിക്‌സിനായി നിങ്ങളുടെ പരമാവധി ശ്രമിക്കൂ,” മോദി പറഞ്ഞു.

ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ, വിജയം തുടരണം

ഇന്ന് ഇന്ത്യ ലോകകപ്പിലെ അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇന്ന് ഡെൽഹിയിൽ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്താൻ ആകും ഇന്ത്യയുടെ എതിരാളികൾ. ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തോടെ ലോകകപ്പ് തുടങ്ങിയ ഇന്ത്യ വിജയം തുടരാനാകും ഇന്ന് ശ്രമിക്കുക. അഫ്ഗാൻ അവരുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചത്. ചെന്നൈയിലെ സ്‌പിന്നിന് അനുകൂലമായ പിച്ചിൽ ഓസ്ട്രേലിയയെ 199 റൺസിന് ഓളൗട്ട് ആക്കാനും രാഹുലിന്റെയും കോഹ്ലിയുടെയും മികവിൽ അധികം സമ്മർദ്ദം ഇല്ലാതെ വിജയം ഉറപ്പിക്കാനും ഇന്ത്യക്ക് ആയിരുന്നു.

ഇന്ന് സ്പിന്നിന് അത്ര അനുകൂലമല്ലാത്ത പിച്ച് ആയിരിക്കും എന്നത് കൊണ്ട് തന്നെ ഇന്ത്യ അശ്വിനെ മാറ്റി ഷമിയെ ആദ്യ ഇലവനിൽ എത്തിച്ചേക്കും. ഗിൽ ഇല്ലാത്തത് കൊണ്ട് ഇന്നും ഇഷൻ കിഷൻ ആകും ഇന്ത്യയുടെ ഓപ്പണർ. ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തും എന്ന് ആൻഡേഴ്സൺ

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പ്രവചിച്ച് വെറ്ററൻ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് 2023 ലോകകപ്പ് കാമ്പെയ്‌ൻ ഒരു പരാജയത്തോടെ ആണ് ആരംഭിച്ചത് എങ്കിലും ഇംഗ്ലണ്ട് ഫൈനലിൽ എത്തും എന്ന് ആൻഡേഴ്സൺ പറയുന്നു.

“ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരായിരിക്കും സെമി ഫൈനലിസ്റ്റുകൾ. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ദക്ഷിണാഫ്രിക്ക എങ്ങനെ തിരിച്ചുവന്നു എന്നത് ഞാൻ ഇഷ്ടപ്പെട്ടു. അവരുടെ ബാറ്റിംഗ് ശക്തമാണ്, അവർക്ക് ബൗളിംഗിൽ നല്ല ഓപ്ഷനുകളുണ്ട്.” ആൻഡേഴ്സൺ പറയുന്നു.

“ന്യൂസിലൻഡും പാകിസ്ഥാനും ടോപ് 4ന് അടുത്തുവരുമെങ്കിലും ഇരുവർക്കും സെമി നഷ്ടമാകും. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യയെ ഇംഗ്ലണ്ട് ഫൈനലിൽ പരാജയപ്പെടുത്തുന്നത് എനിക്ക് കാണാൻ കഴിയും,” ആൻഡേഴ്സൺ പറഞ്ഞു

ക്രിക്കറ്റ് ഒളിമ്പിക്സിൽ!! 2028 ലോസ് ആഞ്ചെലെസ് ഗെയിംസിൽ ഉൾപ്പെടുത്തും

ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക്‌സിന്റെ സംഘാടകർ ക്രിക്കറ്റിനെ ഗെയിംസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ക്രിക്കറ്റ് ആരാധകർക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണിത്. അവസാന കുറേ വർഷങ്ങളായി ഐ സി സി ഇതിനായി പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇത് ഇന്ത്യക്ക് രണ്ട് ഗോൾഡ് മെഡൽ സാധ്യതകൾ കൂടെ നൽകും എന്നതും പ്രതീക്ഷയാണ്‌. പുരുഷ വനിതാ വിഭാഗത്തിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തും. ടി20 മത്സരങ്ങൾ ആകും നടക്കുക.

ഇത്തവണ ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. അവിടെ ഇന്ത്യൻ പുരുഷ ടീമും വനിതാ ടീമും സ്വർണ്ണം നേടിയിരുന്നു. ക്രിക്കറ്റ് ഉൾപ്പെടുത്ത ശുപാർശ ചെയ്യപ്പെട്ടതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമാക്കി.

1900-ൽ പാരീസിൽ ക്രിക്കറ്റ് ഗെയിംസിൽ ഉണ്ടായിരുന്നു. ഇംഗ്ലണ്ടും ഫ്രാൻസും സ്വർണമെഡലിനായി മത്സരിച്ചിരുന്നു. ഒളിമ്പിക്‌സിൽ ഒരിക്കൽ മാത്രമാണ് ക്രിക്കറ്റ് കളിച്ചത്. എന്നിരുന്നാലും.

പാകിസ്താനെതിരെ ഇന്ത്യ പ്രത്യേക ജേഴ്സി അണിയില്ല എന്ന് ബി സി സി ഐ

ഒക്‌ടോബർ 14ന് പാക്കിസ്ഥാനെതിരായ ഐസിസി ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ പ്രത്യേക ജേഴ്സി ധരിക്കും എന്ന അഭ്യൂഹങ്ങൾ തള്ളി ബി സി സി ഐ. ഇന്ത്യ കാവി നിറത്തിലിള്ള ഒരു ജേഴ്സി ധരിക്കും എന്നായിരുന്നു അഭ്യൂഹങ്ങൾ വന്നത്. എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഓണററി ട്രഷറർ ആശിഷ് ഷെലാർ ഞായറാഴ്ച പറഞ്ഞു.

“പാകിസ്ഥാനെതിരെ ടീം ഇന്ത്യ ഒരു ബദൽ മാച്ച് കിറ്റ് ധരിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾ തള്ളിക്കളയുന്നു. ഈ റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതവും ആരുടെയോ മനസ്സിൽ ഉയർന്ന സൃഷ്ടിയുമാണ്. 2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ നീല നിറത്തിലുള്ള ജേഴ്സിയിൽ തന്നെയാകും ടീം കളിക്കുക,” അദ്ദേഹം പറഞ്ഞു.

മുമ്പ് 2019 ലോകകപ്പിൽ ഇന്ത്യ രണ്ട് ജേഴ്സി അണിഞ്ഞിരുന്നു. അത് ഇംഗ്ലണ്ടും ഇന്ത്യയും ഒരേ നീല നിറങ്ങൾ ധരിക്കുന്നത് ഒഴിവാക്കാനായിരുന്നു‌. പാകിസ്താനെതിരെ അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലായെന്ന് ബി സി സി ഐ പറയുന്നു.

ഇതുപോലെയാണ് പിച്ചുകൾ എങ്കിൽ ഇന്ത്യ തന്നെ ഫേവറിറ്റ്സ് എന്ന് പരിഹസിച്ച് മൈക്കിൾ വോൺ

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ ഇന്ത്യൻ ലോകകപ്പിനെ വിമർശിച്ച് രംഗത്ത്‌. ഇന്ന് ചെന്നൈയിൽ ഓസ്ട്രേലിയ ബാറ്റർമാർ ഇന്ത്യൻ സ്പിന്നിനു മുന്നിൽ പതറിയിരുന്നു. അതിനു പിന്നാലെയാണ് സാമൂഹിക മാധ്യമത്തിൽ വിമർശനവുമായി മൈക്കിൾ വോൺ എത്തിയത്‌. ഈ പിച്ചുകളിൽ ലോകകപ്പ് നേടാൻ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകൾ എന്ന് ഇന്ത്യ കാണിച്ചു തരികയാണ് എന്ന്, മൈക്കിൾ വോൺ ഇന്നത്തെ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ച് പറഞ്ഞു.

ചെന്നൈയിൽ സ്പിന്നിന് അനുകൂലമായ പിച്ചിൽ ഓസ്ട്രേലിയയുടെ പേരുകേട്ട ബാറ്റിങ് നിര പതറിയിരുന്നു‌. ആകെ 199 റൺസ് ആണ് ഓസ്ട്രേലിയക്ക് ഇന്ന് എടുക്കാൻ ആയത്‌. ഇന്ത്യ ആകട്ടെ അനായാസം 6 വിക്കറ്റ് വിജയം നേടി. ഇന്ത്യയുടെ സ്പിന്നർമാർ ആറു വിക്കറ്റുകളോളം വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയൻ സ്പിന്നർമാർക്ക് ഒരു വിക്കറ്റ് പോലും കിട്ടിയതുമില്ല.

Exit mobile version