Picsart 24 09 20 10 33 38 271

ഇന്ത്യ 376ന് ഓളൗട്ട്, അശ്വിന് 113 റൺസ്

ബംഗ്ലാദേശിന് എതിരായ ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 376 റൺസിന് അവസാനിച്ചു. ഇന്ന് 339-6 എന്ന നിലയിൽ കളി ആരംഭിച്ച ഇന്ത്യ 37 റൺസ് കൂടെ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് ഇന്ന് തുടക്കത്തിൽ തന്നെ ജഡേജയെ നഷ്ടമായി. 86 റൺസിനോട് കൂടുതൽ റൺസ് ചേർക്കാൻ ജഡേജയ്ക്ക് ആയില്ല.

17 റൺസ് എടുത്ത് ആകാശ് ദീപ് നല്ല സംഭാവന ചെയ്തു. ബുമ്ര, സിറാജ്, അശ്വിൻ എന്നിവർ ഇന്ത്യയെ 400 കടത്താൻ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല.

അശ്വിൻ 133 പന്തിൽ 113 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. അശ്വിൻ 2 സിക്സും 11 ഫോറും അടിച്ചു. ബംഗ്ലാദേശിനായി ഹസൻ മഹ്മുദ് 5 വിക്കറ്റും ടസ്കിൻ അഹ്മദ് 3 വിക്കറ്റും വീഴ്ത്തി.

Exit mobile version