Taskinahmed

പരിക്ക് മാറി അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കായി തിരിച്ചെത്തുമെന്ന് പ്രതീക്ഷ – ടാസ്കിന്‍ അഹമ്മദ്

പരിക്ക് മാറി അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കായി തനിക്ക് തിരിച്ച് വരുവാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ് ബംഗ്ലാദേശ് പേസര്‍ ടാസ്കിന്‍ അഹമ്മദ്. അയര്‍ലണ്ടിനിതിരെയുള്ള ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ ബംഗ്ലാദേശ് താരത്തിന് പിന്നീട് ഇരു ടീമുകളും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം നഷ്ടമായിരുന്നു.

പിന്നീട് ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് താരത്തിന് ഫിറ്റാകുവാന്‍ സാധിച്ചിരുന്നില്ല. തന്റെ റീഹാബിലേഷന്‍ പ്രക്രിയ മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും ഉടനെ തനിക്ക് ബൗളിംഗിലേക്ക് മടങ്ങി വരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടാസ്കിന്‍ അഹമ്മദ് സൂചിപ്പിച്ചു.

അഫ്ഗാന്‍ പരമ്പരയ്ക്ക് മുമ്പ് പൂര്‍ണ്ണ ഫിറ്റ്നെസ്സ് തെളിയിച്ച് തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബംഗ്ലാദേശ് താരം പറ‍ഞ്ഞു. ജൂണിലാണ് ബംഗ്ലാദേശിന്റെ അഫ്ഗാനിസ്ഥാനുമായുള്ള ഹോം പരമ്പര. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അടങ്ങിയതാണ് പര്യടനം.

Exit mobile version