തമിഴ് തലൈവാസിനെ നിഷ്പ്രഭമാക്കി ബെംഗളൂരു ബുള്‍സ്

തമിഴ് തലൈവാസിനെതിരെ 45-28 എന്ന ആധികാരിക വിജയം നേടി ബെംഗളൂരു ബുള്‍സ്. ഇന്ന് പ്രൊകബഡി ലീഗിലെ രണ്ടാം മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോള്‍ 18-12 എന്ന നിലയിൽ 6 പോയിന്റ് ലീഡ് മാത്രമായിരുന്നു ബെംഗളൂരുവിന്റെ കൈയ്യിലെങ്കിൽ രണ്ടാം പകുതിയിൽ 27-16ന് ടീം മുന്നിട്ട് നിൽക്കുകയായിരുന്നു.

12 പോയിന്റുമായി ബെംഗളൂരു താരം ഭരത് മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. തലൈവാസിന്റെ നരേന്ദര്‍ 10 പോയിന്റ് നേടി.

വെല്ലുവിളി ഉയര്‍ത്തി ഹരിയാന, മറികടന്ന് ഡൽഹി, ത്രില്ലര്‍ പട്നയെ മറികടന്ന് തമിഴ് തലൈവാസ്

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ വിജയം കുറിച്ച് ദബാംഗ് ഡൽഹിയും തമിഴ് തലൈവാസും. 38-36 എന്ന സ്കോറിന് ദബാംഗ് ഡൽഹി ഹരിയാന സ്റ്റീലേഴ്സിനെ വീഴ്ത്തിയപ്പോള്‍ 33-32 എന്ന സ്കോറിന് ഒരു പോയിന്റ് വ്യത്യാസത്തിലാണ് തമിഴ് തലൈവാസ് പട്ന പൈറേറ്റ്സിനെ മറികടന്നത്.

ആദ്യ മത്സരത്തിൽ പകുതി സമയത്ത് 15-17 എന്ന സ്കോറിന് തമിഴ് തലൈവാസ് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ 18-15ന് ടീം മുന്നിലെത്തി മത്സരവും സ്വന്തമാക്കി. നരേന്ദര്‍ 9 പോയിന്റുമായി തമിഴ് തലൈവാസ് നിരയിൽ തിളങ്ങി.

രണ്ടാം മത്സരത്തിൽ ദബാംഗ് ഡൽഹിയുടെ ജൈത്രയാത്രയ്ക്ക് രണ്ടാം പകുതിയിൽ ഹരിയാന വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഡൽഹിയുടെ തുടര്‍ച്ചയായ അഞ്ചാം ജയം തടയാന്‍ ഹരിയാനയ്ക്കായില്ല. ആദ്യ പകുതിയിൽ 17-12 എന്ന സ്കോറിന് ഡൽഹി മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 24-21 എന്ന സ്കോറിന് ഹരിയാനയായിരുന്നു മുന്നിൽ.

മഞ്ജീത്ത് മുന്നിൽ നിന്ന് നയിച്ചു, തമിഴ് തലൈവാസിനെ വീഴ്ത്തി ഹരിയാന സ്റ്റീലേഴ്സ്

തമിഴ് തലൈവാസിനെതിരെ വിജയവുമായി ഹരിയാന സ്റ്റീലേഴ്സ്. മഞ്ജീത് നേടിയ എട്ട് പോയിന്റുകളാണ് 27-22 എന്ന സ്കോറിന് വിജയം കുറിയ്ക്കുവാന്‍ ഹരിയാനയെ സഹായിച്ചത്. 5 പോയിന്റ് നേടിയ ജയ്ദീപ് ദഹിയ 5 പോയിന്റും മീത്തു 4 പോയിന്റും നേടി.

പകുതി സമയത്ത് ഹരിയാന 15-10ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ തമിഴ് തലൈവാസ് 13-12 എന്ന സ്കോറിന് മുന്നിട്ട് നിന്നുവെങ്കിലും ആദ്യ പകുതിയിലെ ലീഡ് ഹരിയാനയ്ക്ക് തുണയായി.

രണ്ടാം ദിവസവും ഒരു പോയിന്റിന്റെ ത്രില്ലര്‍ ജയം സ്വന്തമാക്കി ഡല്‍ഹി

പ്രൊകബഡി ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു പോയിന്റിന്റെ വിജയം കരസ്ഥമാക്കി ദബാംഗ് ഡല്‍ഹി. ഇന്ന് തമിഴ്‍ തലൈവാസ് ആണ് ഡല്‍ഹിയുടെ പക്കല്‍ നേരിയ മാര്‍ജിനിലിലുള്ള തോല്‍വിയേറ്റ് വാങ്ങിയത്. ഇന്നലെ മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ തെലുഗു ടൈറ്റന്‍സ് ആണ് ഒരു പോയിന്റ് മാര്‍ജിനില്‍ ഡല്‍ഹിയോട് പത്തി മടക്കിയത്. ഇന്ന് ഹൈദ്രാബാദിലെ ഗാച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി 30-29 എന്ന സ്കോറിനാണ് വിജയിച്ചത്. പകുതി സമയത്ത് 18-11ന് തമിഴ് തലൈവാസ് ആയിരുന്നു മുന്നില്‍.

രണ്ടാം പകുതിയില്‍ മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ട് മാത്രം അവശേഷിക്കെ 28-21ന് ലീഡ് തമിഴ് തലൈവാസിനായിരുന്നുവെങ്കിലും പിന്നീട് മത്സരത്തെ ആവേശം കൊള്ളിക്കുന്ന തിരിച്ചുവരവാണ് ഡല്‍ഹി നടത്തിയത്. തുടര്‍ച്ചയായി പോയിന്റുകള്‍ നേടി മത്സരം അവസാന മൂന്ന് മിനുട്ടിലേക്ക് കടന്നപ്പോള്‍ ഇരു ടീമുകളും 29 വീതം പോയിന്റ് നേടുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ പോയിന്റ് ഇല്ലാത്ത റെയിഡുകള്‍ക്ക് ശേഷം മത്സരത്തിലെ അവസാന റെയിഡിന് ഇറങ്ങിയ, അതും ഡൂ ഓര്‍ ഡൈ റെയിഡ് ആയിരുന്നപ്പോള്‍ ഡല്‍ഹിയുടെ നവീന്‍ കുമാര്‍ മഞ്ജീത്ത് ചില്ലറെ പുറത്താക്കി ഡല്‍ഹിയുടെ ജയം ഉറപ്പിക്കുകയായിരുന്നു. നാലാം മിനുട്ട് അവശേഷിക്കെ മൂന്ന് തമിഴ് തലൈവാസ് താരങ്ങളെ പുറത്താക്കി നവീന്‍ കുമാര്‍ തന്നെയാണ് ഡല്‍ഹിയുടെ തിരിച്ചുവരവിന്റെ ആദ്യ പടി ചവിട്ടിയത്.

ഡല്‍ഹിയ്ക്കായി നവീന്‍ കുമാര്‍ എട്ട് പോയിന്റും മെറാജ് ഷെയ്ഖ് 6 പോയിന്റും നേടിയപ്പോള്‍ തമിഴ് തലൈവാസ് നിരയില്‍ രാഹുല്‍ ചൗധരി ഏഴ് പോയിന്റ് നേടി. 5 വീതം പോയിന്റുമായി അജയ് താക്കൂറും മഞ്ജീത്ത് ചില്ലറും ടീമിനായി തിളങ്ങി.

റെയിഡിംഗില്‍ 13-12ന് ഡല്‍ഹി മുന്നിട്ട് നിന്നപ്പോള്‍ പ്രതിരോധത്തില്‍ 11-9ന്റെ ലീഡ് തമിഴ് തലൈവാസിനായിരുന്നു. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ 6 അധിക പോയിന്റുകള്‍ നേടിയത് ഡല്‍ഹിയ്ക്ക് തുണയായി. തലൈവാസിന് ഈ മേഖലയില്‍ 4 പോയിന്റേ നേടാനായുള്ളു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റ് വാങ്ങി തെലുഗു ടൈറ്റന്‍സ്, ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ വിജയിച്ച് തുടങ്ങി തമിഴ് തലൈവാസ്

ഏഴാം സീസണില്‍ പുതിയ ജഴ്സിയില്‍ ഇറങ്ങുന്ന തമിഴ് തലൈവാസിന് ജയത്തോടെ തുടക്കം. രാഹുല്‍ ചൗധരിയും അജയ് താക്കൂറും കരുത്ത് നല്‍കിയ ടീമില്‍ രാഹുല്‍ തന്റെ പഴയ ടീമായ തെലുഗു ടൈറ്റന്‍സിനെതിരെ കളിക്കാനിറങ്ങിയ മത്സരത്തില്‍ 39-26 എന്ന സ്കോറിനാണ് തലൈവാസ് വിജയം രചിച്ചത്. ആദ്യ പകുതിയില്‍ 20-10 ന്റെ ലീഡ് തലൈവാസ് നേടിയപ്പോള്‍ രണ്ടാം പകുതിയിലും മികച്ച പ്രകടനം തന്നെ തമിഴ് തലൈവാസ് നേടിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് തെലുഗു ടൈറ്റന്‍സ് വീണു.

12 പോയിന്റുമായി രാഹുല്‍ ചൗധരിയാണ് തലൈവാസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത്. മഞ്ജീത്ത് ചില്ലര്‍ ആറും അജയ് താക്കൂര്‍ , മോഹിത് ചില്ലര്‍ എന്നിവര്‍ നാലും പോയിന്റ് നേടി. തെലുഗു നിരയില്‍ സിദ്ധാര്‍ത്ഥ് ദേസായി 6 പോയിന്റുമായി ഏകനായി പൊരുതി നോക്കി.

രണ്ട് തവണ തെലുഗുവിനെ ഓള്‍ൗട്ട് ആക്കിയ തമിഴ് തലൈവാസി റെയിഡിംഗില്‍ 20-15നും പ്രതിരോധത്തില്‍ 15-8നും ലീഡ് ചെയ്തു. 3 അധിക പോയിന്റുകള്‍ തെലുഗു നേടിയപ്പോള്‍ തമിഴ് തലൈവാസിന് ഈ ഗണത്തില്‍ ഒരു പോയിന്റും നേടിയില്ല.

തുല്യത പാലിച്ച് തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 40 വീതം പോയിന്റ് നേടി സമനിലയില്‍ പിരിഞ്ഞ് തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 14-16 എന്ന സ്കോറിനു തമിഴ് തലൈവാസായിരുന്നു മുന്നിലെങ്കിലും പിന്നീട് മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ നാല് പോയിന്റ് പിന്നില്‍ നിന്ന് നാല് പോയിന്റ് ലീഡ് സ്വന്തമാക്കുന്ന നിലയിലേക്ക് ഹരിയാന ഉയര്‍ന്നുവെങ്കിലും പിന്നീട് ലീഡ് തലൈവാസ് നേടുന്നതും കണ്ടും. ഇരു ടീമുകളിലായി ലീഡ് മാറി മറിഞ്ഞുവെങ്കിലും അവസാന ഘട്ടത്തോടു കൂടി ലീഡ് തലൈവാസ് സ്വന്തമാക്കുകയായിരുന്നു. അവസാന മിനുട്ടിലേക്ക് മത്സരം കടന്നപ്പോള്‍ 40-38നു രണ്ട് പോയിന്റ് ലീഡ് നേടുവാന്‍ തലൈവാസിനായെങ്കിലും അവസാന രണ്ട് റെയിഡുകളിലായി മത്സരത്തില്‍ ഒപ്പമെത്തുവാന്‍ ഹരിയാനയ്ക്കായി.

17 പോയിന്റുമായി മോനു ഗോയത്തും 10 പോയിന്റ് നേടി വികാസ് ഖണ്ഡോലയുമാണ് ഹരിയാന നിരയില്‍ തിളങ്ങിയത്. തമിഴ് തലൈവാസിനു വേണ്ടി അജയ് താക്കൂര്‍ 17 പോയിന്റുമായി മോനു ഗോയത്തിനു ഒപ്പം പിടിച്ചു. റെയിഡിംഗില്‍ 30-26 എന്ന നിലയില്‍ ഹരിയാന സ്റ്റീലേഴ്സായിരുന്നു മുന്നിലെങ്കില്‍ പ്രതിരോധത്തില്‍ ഇരു ടീമുകളും 8 പോയിന്റുമായി ഒപ്പം നിന്നു.

രണ്ട് തവണ ഹരിയാനയെ തമിഴ് തലൈവാസ് ഓള്‍ഔട്ട് ആക്കിയപ്പോള്‍ രണ്ട് ഓള്‍ഔട്ട് പോയിന്റ് ഹരിയാനയും സ്വന്തമാക്കി. 2 അധിക പോയിന്റുകള്‍ തമിഴ് തലൈവാസ് സ്വന്തമാക്കി.

തലൈവാസിനെ പരാജയപ്പെടുത്തുവാന്‍ ബംഗാളിനെ സഹായിച്ച് ജാംഗ് കുന്‍ ലീ

കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൊ കബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 27-24 എന്ന നേരിയ വ്യത്യാസത്തില്‍ തമിഴ് തലൈവാസിനെ തകര്‍ത്തെറിഞ്ഞ ആതിഥേയരായ ബംഗാള്‍ വാരിയേഴ്സ്. ഇടവേള സമയത്ത് ഇരു ടീമുകളും 15 വീതം പോയിന്റ് നേടി ഒപ്പം നിന്ന ശേഷമാണ് തലൈവാസിനെ മറികടന്ന് രണ്ടാം പകുതിയില്‍ ബംഗാള്‍ വിജയം കൊയ്തത്.

18-17 എന്ന സ്കോറിനു റെയ്ഡിംഗില്‍ തമിഴ് തലൈവാസാണ് മുന്നില്‍ നിന്നതെങ്കില്‍ 10-6നു പ്രതിരോധത്തില്‍ വ്യക്തമായ ആധിപത്യം ബംഗാള്‍ സ്വന്തമാക്കി. മത്സരത്തില്‍ ഇരു ടീമുകളും ഓള്‍ഔട്ട് ആകാതെ പിടിച്ചു നിന്നു. 12 പോയിന്റ് നേടിയ ജാംഗ് കുന്‍ ലീയും 7 പോയിന്റുമായി മനീന്ദര്‍ സിംഗുമാണ് ബംഗാള്‍ നിരയില്‍ തിളങ്ങിയത്. തലൈവാസിനു വേണ്ടി സുകേഷ് ഹെഗ്ഡേ 9 പോയിന്റും അജയ് താക്കൂര്‍ 5 പോയിന്റും നേടി.

അവസാന നിമിഷം കാലിടറി തമിഴ് തലൈവാസ്, ബംഗാള്‍ വാരിയേഴ്സിനു 7 പോയിന്റ് വിജയം

ആവേശകരമായ മത്സരത്തില്‍ തമിഴ് തലൈവാസിനെ കീഴടക്കി ബംഗാള്‍ വാരിയേഴ്സ്. 28-21 എന്ന സ്കോറിനാണ് ബംഗാള്‍ വാരിയേഴ്സിന്റെ വിജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടപ്പോളും 1 പോയിന്റിന്റെ നേരിയ ലീഡ് ബംഗാള്‍ സ്വന്തമാക്കിയിരുന്നു. 11-10നു ആയിരുന്നു ഇടവേള സമയത്ത് വാരിയേഴ്സ് മുന്നില്‍.

പ്രതിരോധത്തില്‍ ഇരു ടീമുകളും സമാസമമായിരുന്നു. 10 വീതം പോയിന്റുകളാണ് ടീമുകള്‍ നേടിയത്. ഒരു തവണ തലൈവാസിനെ ഓള്‍ഔട്ട് ആക്കിയ ബംഗാള്‍ 16-11 എന്ന നിലയില്‍ റെയിഡിംഗില്‍ മുന്നിട്ട് നിന്നു. മനീന്ദര്‍ സിംഗ് ഏഴ് പോയിന്റും സുര്‍ജീത്ത് 6 പോയിന്റും നേടി ബംഗാള്‍ നിരയില്‍ തിളങ്ങിയപ്പോള്‍ തലൈവാസിനായി അമിത് ഹൂഡ 8 പോയിന്റുമായി ടോപ് സ്കോറര്‍ ആയി. അജയ് താക്കൂര്‍ 5 പോയിന്റ് നേടി.

അജയ് താക്കൂര്‍ മിന്നിത്തിളങ്ങിയിട്ടും വിജയം തുടര്‍ക്കഥയാക്കി ഡല്‍ഹി, തലൈവാസിനെയും വീഴ്ത്തി

പ്രൊ കബഡി ലീഗില്‍ വിജയത്തുടര്‍ച്ചയുമായി ദബാംഗ് ഡല്‍ഹി. ഇന്നലെ ഒരു പോയിന്റിനു ബെംഗളൂരുവിനെ വീഴ്ത്തിയ ഡല്‍ഹി ഇന്ന് മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ തമിഴ് തലൈവാസിനെയാണ് കീഴടക്കിയത്. ഇന്നലെ തലനാരിഴയ്ക്കാണ് കടന്ന് കൂടിയതെങ്കില്‍ ഇന്ന് ഡല്‍ഹി 4 പോയിന്റ് വ്യത്യാസത്തില്‍ 37-33 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ഇടവേള സമയത്ത് ഡല്‍ഹി 16-11നു മുന്നിലായിരുന്നു.

ദബാംഗ് ഡല്‍ഹിയ്ക്കായി ക്യാപ്റ്റന്‍ മെറാജ് ഷെയ്ഖ് 9 പോയിന്റും നവീന്‍ കുമാര്‍ 8 പോയിന്റും നേടിയപ്പോള്‍ തമിഴ് തലൈവാസിനായി അജയ് താക്കൂര്‍ 14 പോയിന്റുമായി മത്സരത്തിലെ തന്നെ ടോപ് സ്കോററായി. സുകേഷ് ഹെഗ്ഡേ, അതുല്‍ എംഎസ് എന്നിവര്‍ ടീമിനായി വീതം പോയിന്റ് നേടി.

അജയ് താക്കൂറിന്റെ കരുത്തില്‍ റെയിഡിംഗില്‍ തലൈവാസ് 24-18നു മുന്നിട്ട് നിന്നപ്പോള്‍ പ്രതിരോധത്തില്‍ 10-4നു മേല്‍ക്കൈ ദബാംഗ് ഡല്‍ഹിയ്ക്കായിരുന്നു. രണ്ട് തവണ ഡല്‍ഹി തലൈവാസിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ തലൈവാസിനു ഒരു തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കാനായി. അധിക പോയിന്റുകളില്‍ 5-3നു ദബാംഗ് ഡല്‍ഹി മേല്‍ക്കൈ നേടി.

സമനില കുരുക്കില്‍ തലൈവാസും പട്നയും

ത്യാഗരാജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് പട്ന പൈറേറ്റ്സും തമിഴ് തലൈവാസും. ഫൈനല്‍ വിസില്‍ സമയത്ത് 35 വീതം പോയിന്റ് നേടിയാണ് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നത്. പകുതി സമയത്ത് 16-14നു പട്നയായിരുന്നു മുന്നില്‍. റെയിഡിംഗില്‍ 25-22 എന്ന നിലയിലും പ്രതിരോധത്തില്‍ 8-7നും തമിഴ് തലൈവാസായിരുന്നു മുന്നില്‍. എന്നാല്‍ 4-2നു ഓള്‍ഔട്ട് പോയിന്റുകളില്‍ പട്ന മുന്നിട്ട് നിന്നു. ഒപ്പം തന്നെ 2-0 എന്ന നിലയില്‍ അധിക പോയിന്റിലെയും ലീഡ് ടീമിനു മത്സരം സമനിലയാക്കുവാന്‍ പോന്നതായിരുന്നു.

16 പോയിന്റ് നേടിയ അജയ് താക്കൂര്‍ ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. മഞ്ജീത്ത് ചില്ലര്‍ 5 പോയിന്റും സുകേഷ് ഹെഗ്ഡേ പ്രതാപ് എന്നിവര്‍ നാല് പോയിന്റും നേടി. പട്നയ്ക്കായി പര്‍ദീപ് നര്‍വാല്‍ 11 പോയിന്റും മഞ്ജീത്ത് 7 പോയിന്റും നേടി.

ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ടൈറ്റന്‍സിനെ കീഴടക്കി തമിഴ് തലൈവാസ്

ദക്ഷിണേന്ത്യന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ തമിഴ് തലൈവാസിനു വിജയം. തെലുഗു ടൈറ്റന്‍സിന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് തമിഴ് തലൈവാസ് വിജയം കുറിച്ചത്. ആദ്യം മുതലെ നേടിയ ലീഡ് നിലനിര്‍ത്താനായതും ടീമിനു ഗുണം ചെയ്തു. പകുതി സമയത്ത് ടീം 18-11നു മുന്നിലായിരുന്നു. ഫൈനല്‍ വിസിലിന്റെ സമയത്ത് 31-25 എന്ന സ്കോറിനായിരുന്നു തലൈവാസിന്റെ വിജയം.

തലൈവാസിനു വേണ്ടി ഏഴ് പോയിന്റ് നേടി പൊന്‍പാര്‍ത്ഥിപന്‍ സുബ്രമണ്യന്‍, മഞ്ജീത്ത് ചില്ലര്‍, അജയ് താക്കൂര്‍ എന്നിവര്‍ പ്രധാന സ്കോറര്‍മാരായപ്പോള്‍ ടൈറ്റന്‍സ് നിരയില്‍ രാഹുല്‍ ചൗധരി(6), വിശാല്‍ ഭരദ്വാജ്(5) എന്നിവരാണ് തിളങ്ങിയത്.

13-11നു റെയിഡിംഗിലും 15-9നു പ്രതിരോധത്തിലും തലൈവാസ് തന്നെയാണ് മുന്നിട്ട് നിന്നത്. ഒരു തവണ ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും ടീമിനു സാധിച്ചു. എന്നാല്‍ 5-1നു അധിക പോയിന്റ് വിഭാഗത്തില്‍ തലൈവാസിനെ പിന്തള്ളുവാന്‍ ടൈറ്റന്‍സിനു സാധിച്ചു.

തലൈവാസിനെ തകര്‍ത്ത് ബെംഗളൂരു ബുള്‍സ്

14 പോയിന്റിന്റെ മികച്ച വിജയവുമായി ബെംഗളൂരു ബുള്‍സ്. തമിഴ് തലൈവാസിനെ 36-22 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ബെംഗളൂരു ബുള്‍സ് വന്‍ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 17-12 എന്ന നിലയില്‍ ബെംഗളൂരു മുന്നിലായിരുന്നു. 18-13നു ബെംഗളൂരു ബുള്‍സ് റെയിഡിംഗില്‍ മുന്നിട്ട് നില്‍ക്കുകയും ടാക്കിള്‍ പോയിന്റില്‍ 13-9 എന്ന നിലയില്‍ മുന്നില്‍ നില്‍ക്കുവാനും ബെംഗളൂരുവിനായി.

രണ്ട് തവണ ബെംഗളൂരു തമിഴ് തലൈവാസിനെ ഓള്‍ഔട്ട് ആക്കുകയും ചെയ്തു. 11 പോയിന്റുമായി രോഹിത് കുമാര്‍ മുന്നിട്ട് നിന്നപ്പോള്‍ ബെംഗളൂരുവിനായി 6 പോയിന്റുമായി പവന്‍ ഷെഹ്റാവത്തും മികവ് പുലര്‍ത്തി. അജയ് താക്കൂര്‍ ആണ് തമിഴ് തലൈവാസിനായി 6 പോയിന്റുമായി മുന്നില്‍ നിന്ന് നയിച്ചത്.

Exit mobile version