തമിഴ് തലൈവാസിനെ നിഷ്പ്രഭമാക്കി ബെംഗളൂരു ബുള്‍സ്

തമിഴ് തലൈവാസിനെതിരെ 45-28 എന്ന ആധികാരിക വിജയം നേടി ബെംഗളൂരു ബുള്‍സ്. ഇന്ന് പ്രൊകബഡി ലീഗിലെ രണ്ടാം മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോള്‍ 18-12 എന്ന നിലയിൽ 6 പോയിന്റ് ലീഡ് മാത്രമായിരുന്നു ബെംഗളൂരുവിന്റെ കൈയ്യിലെങ്കിൽ രണ്ടാം പകുതിയിൽ 27-16ന് ടീം മുന്നിട്ട് നിൽക്കുകയായിരുന്നു.

12 പോയിന്റുമായി ബെംഗളൂരു താരം ഭരത് മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. തലൈവാസിന്റെ നരേന്ദര്‍ 10 പോയിന്റ് നേടി.

വെല്ലുവിളി ഉയര്‍ത്തി ഹരിയാന, മറികടന്ന് ഡൽഹി, ത്രില്ലര്‍ പട്നയെ മറികടന്ന് തമിഴ് തലൈവാസ്

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ വിജയം കുറിച്ച് ദബാംഗ് ഡൽഹിയും തമിഴ് തലൈവാസും. 38-36 എന്ന സ്കോറിന് ദബാംഗ് ഡൽഹി ഹരിയാന സ്റ്റീലേഴ്സിനെ വീഴ്ത്തിയപ്പോള്‍ 33-32 എന്ന സ്കോറിന് ഒരു പോയിന്റ് വ്യത്യാസത്തിലാണ് തമിഴ് തലൈവാസ് പട്ന പൈറേറ്റ്സിനെ മറികടന്നത്.

ആദ്യ മത്സരത്തിൽ പകുതി സമയത്ത് 15-17 എന്ന സ്കോറിന് തമിഴ് തലൈവാസ് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ 18-15ന് ടീം മുന്നിലെത്തി മത്സരവും സ്വന്തമാക്കി. നരേന്ദര്‍ 9 പോയിന്റുമായി തമിഴ് തലൈവാസ് നിരയിൽ തിളങ്ങി.

രണ്ടാം മത്സരത്തിൽ ദബാംഗ് ഡൽഹിയുടെ ജൈത്രയാത്രയ്ക്ക് രണ്ടാം പകുതിയിൽ ഹരിയാന വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഡൽഹിയുടെ തുടര്‍ച്ചയായ അഞ്ചാം ജയം തടയാന്‍ ഹരിയാനയ്ക്കായില്ല. ആദ്യ പകുതിയിൽ 17-12 എന്ന സ്കോറിന് ഡൽഹി മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 24-21 എന്ന സ്കോറിന് ഹരിയാനയായിരുന്നു മുന്നിൽ.

വിജയം 28 പോയിന്റിന്റെ, പട്ന പൈറേറ്റ്സിനെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ വാരിയേഴ്സ്

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ കൂറ്റന്‍ വിജയവുമായി ബംഗാള്‍ വാരിയേഴ്സ്. 54-26 എന്ന സ്കോറിനാണ് ബംഗാള്‍ പട്ന പൈറേറ്റ്സിനെ തകര്‍ത്തത്. മനീന്ദര്‍(12), ശ്രീകാന്ത് ജാധവ്(9) എന്നിവരുടെ പ്രകടനം ആണ് ബംഗാള്‍ നിരയിൽ എടുത്ത് പറയേണ്ടത്. പട്നയ്ക്കായി സച്ചിന്‍ 12 പോയിന്റ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് താരത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

ആദ്യ പകുതിയിൽ ബംഗാള്‍ 26-11 എന്ന സ്കോറിന് മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 28-15 എന്ന നിലയിൽ ടീം മുന്നിട്ട് നിന്നു. മൂന്ന് വിജയങ്ങളുമായി ബംഗാള്‍ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ യുപിയെ മറികടന്ന് ഡൽഹി, ബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് പോയിന്റ് വ്യത്യാസത്തിൽ യുപിയെ വീഴ്ത്തി ദബാംഗ് ഡൽഹി. മറ്റൊരു മത്സരത്തി. ബെംഗളൂരുവിനെതിരെ ആധികാരിക ജയം നേടുവാന്‍ ബംഗാള്‍ വാരിയേഴ്സിന് സാധിച്ചു.

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ 42-33 എന്ന സ്കോറിനായിരുന്നു ബംഗാളിന്റെ വിജയം. 44-42 എന്ന ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിലാണ് ദബാംഗ് ഡൽഹി യുപി യോദ്ധാസിനെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷം ആണ് ഡൽഹിയുടെ തിരിച്ചുവരവ്. യുപി 25-19ന് ആദ്യ പകുതിയിൽ മുന്നിട്ട് നിന്നപ്പോള്‍ 25-17ന് രണ്ടാം പകുതിയിൽ ടീം ആധിപത്യം ഉറപ്പാക്കി.

ആദ്യ പകുതിയുടെ മികവിൽ പട്നയെ വീഴ്ത്തി തെലുഗു ടൈറ്റന്‍സ്

ഇന്നലെ പ്രൊകബഡി ലീഗില്‍ നടന്ന രണ്ടാം മത്സരത്തിൽ തെലുഗു ടൈറ്റന്‍സിന് വിജയം. ആദ്യ പകുതിയിൽ 21-13 എന്ന സ്കോറിന് മുന്നിട്ട് നിന്ന ടൈറ്റന്‍സ് മത്സരം 30-21 എന്ന സ്കോറിനാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ അധികം പോയിന്റുകള്‍ വരാതിരുന്നപ്പോള്‍ 9-8 എന്ന നേരിയ ലീഡ് ടൈറ്റന്‍സ് സ്വന്തമാക്കി.

10 പോയിന്റ് നേടിയ മോനു ഗോയത് ആണ് തെലുഗു ടൈറ്റന്‍സിന്റെ വിജയ ശില്പി. 7 പോയിന്റുമായി സിദ്ധാര്‍ത്ഥ് ദേശായിയും മികവ് പുലര്‍ത്തി. പട്നയ്ക്കായി 6 പോയിന്റുമായി സച്ചിന്‍ ടോപ് സ്കോറര്‍ ആയി.

ഗുജറാത്തിനെ നിഷ്പ്രഭമാക്കി ഡൽഹി, യുപിയെ വീഴ്ത്തി യു മുംബ

പ്രൊകബഡി ലീഗിൽ ഇന്ന് നടന്ന രണ്ട് മത്സരങ്ങളിൽ ആദ്യത്തെതിൽ വിജയം നേടി യു മുംബ. യുപി യോദ്ധാസിനെ 30-23 എന്ന സ്കോറിനാണ് യു മുംബ വീഴ്ത്തിയത്. ആദ്യ പകുതിയിൽ വിജയികള്‍ 14-9ന് മുന്നിലായിരുന്നുവെങ്കിൽ രണ്ടാം മത്സരത്തിൽ യുപി പൊരുതിയെങ്കിലും മുന്‍തൂക്കം യു മുംബയ്ക്ക് 16-14 എന്ന നിലയിലുണ്ടായിരുന്നു.

രണ്ടാം മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ നിഷ്പ്രഭമാക്കിയാണ് ദബാംഗ് ഡൽഹിയുടെ വിജയം. 53-33 എന്ന സ്കോറിനാണ് മുംബയുടെ കൂറ്റന്‍ വിജയം.

പട്നയെ വീഴ്ത്തി ജയ്പൂര്‍, ആധികാരിക വിജയവുമായി ബംഗാള്‍ വാരിയേഴ്സ്, പുനേരി പള്‍ട്ടന്റെ വെല്ലുവിളി അതിജീവിച്ച് ബെംഗളൂരു ബുള്‍സ്

ഇന്ന് പ്രൊകബഡി ലീഗിൽ നടന്ന മത്സരങ്ങളിൽ വിജയം കുറിച്ച് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്, പട്ന പൈറേറ്റ്സ്, ബെംഗളൂരു ബുള്‍സ് എന്നിവര്‍. ജയ്പൂര്‍ പട്നയെ 35-30 എന്ന സ്കോറിന് കീഴടക്കിയപ്പോള്‍ ബംഗാള്‍ വാരിയേഴ്സ് 45-25 എന്ന സ്കോറിന് ആധിപത്യമാര്‍ന്ന വിജയം ആണ് തെലുഗു ടൈറ്റന്‍സിനെതിരെ നേടിയത്.

ബെംഗളൂരു ബുള്‍സ് ആകട്ടെ ത്രില്ലര്‍ മത്സരത്തിൽ 2 പോയിന്റ് വ്യത്യാസത്തിലാണ് വിജയം കുറിച്ചത്. 41-39 എന്ന സ്കോറിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.

Exit mobile version