ടി20 പരമ്പരയില്‍ ധോണിയെ ഉള്‍പ്പെടുത്താത്തിനു കാരണം വെളിപ്പെടുത്തി കോഹ്‍ലി

ടി20 പരമ്പരയില്‍ നിന്ന് എംഎസ് ധോണിയെ ഒഴിവാക്കിയതല്ലെന്നും താരം തന്നെ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടതിനാലാണ് ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയതെന്നും വെളിപ്പെടുത്തി വിരാട് കോഹ്‍ലി. ധോണി ഇന്ത്യയുടെ ഏകദിന ടീമിന്റെ അവിഭാജ്യ ഭാഗമാണ്. ധോണി തന്നെയാണ് ഋഷഭ് പന്തിനു കൂടുതല്‍ അവസരം നല്‍കേണ്ടതുണെന്ന് ആവശ്യപ്പെട്ടതെന്നാണ് കോഹ്‍ലി പറയുന്നത്.

അത് തന്നെയാണ് സെലക്ടര്‍മാരും വ്യക്തമാക്കിയതെന്നാണ് തന്റെ വിശ്വാസമെന്നും ഇന്ന് ഇന്ത്യയുടെ പരമ്പര വിജയത്തിനു ശേഷം പത്ര സമ്മേളനത്തില്‍ കോഹ്‍ലി അഭിപ്രായപ്പെട്ടത്. ടി20യില്‍ പന്തിനു കൂടുതല്‍ അവസരം നല്‍കണമെന്ന് ധോണിയുടെ തന്നെ അഭിപ്രായമാണെന്നും ഇതില്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

Exit mobile version