ഉസൈന്‍ ബോള്‍ട്ട് ടി20 ലോകകപ്പ് അംബാസഡര്‍

വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി ജൂൺ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ഉസൈന്‍ ബോള്‍ട്ടിനെ പ്രഖ്യാപിച്ചു. ജൂൺ 1 മുതൽ 29 വരെയാണ് ലോകകപ്പ് നടക്കുന്നത്. തന്റെ ജീവിതം മുഴുവന്‍ ക്രിക്കറ്റ് കണ്ടിട്ടുള്ള വ്യക്തിയാണ് താന്‍ എന്നും തന്നെ ഇതിനായി തിരഞ്ഞെടുത്തതിൽ വലിയ ത്രില്ലിലാണെന്നും ഉസൈന്‍ ബോള്‍ട്ട് വ്യക്തമാക്കി.

2028 ഒളിമ്പിക്സിൽ ക്രിക്കറ്റിന് ഇടം നേടിക്കൊടുക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എട്ട് വട്ടം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡൽ ജേതാവായ ഉസൈന്‍ ബോള്‍ട്ടിനെ ടി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയതെന്നാണ് കരുതുന്നത്. അമേരിക്കയിൽ ക്രിക്കറ്റിന് വലിയ വേരോട്ടം ഉണ്ടാക്കാനാകുമെന്നും അത് വഴി 2028 ഒളിമ്പിക്സിൽ ക്രിക്കറ്റിന് ഇടം ലഭിയ്ക്കുമെന്നുമാണ് കരുതുന്നതെന്ന് ബോള്‍ട്ട് വ്യക്തമാക്കി.

ഉസൈന്‍ ബോള്‍ട്ട് കോവിഡ് പോസിറ്റീവ്, ജന്മദിന ആഘോഷത്തില്‍ പങ്കെടുത്തവരില്‍ റഹീം സ്റ്റെര്‍ലിംഗും

ഒളിമ്പിക്സ് ജേതാവും അതിവേഗ ഓട്ടക്കാരനുമായ ഉസൈന്‍ ബോള്‍ട്ട് കോവിഡ് പോസിറ്റ്. കഴിഞ്ഞ ദിവസം തന്റെ ജന്മദിന ആഘോഷങ്ങള്‍ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് താരം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. താരം ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച 34 വയസ്സ് തികഞ്ഞ താരതത്തിനായി സുഹൃത്തുക്കളാണ് പാര്‍ട്ടി ഒരുക്കിയത്. ഫുട്ബോള്‍ താരം റഹീം സ്റ്റെര്‍ലിംഗ്, ലിയോണ്‍ ബെയ്‍ലി എന്നിവരും ചടങ്ങില്‍ അതിഥിയായിരുന്നു. 2017ല്‍ ട്രാക്കില്‍ നിന്ന് താരം റിട്ടയര്‍ ചെയ്യുകയായിരുന്നു. 100 മീറ്റര്‍, 20 മീറ്റര്‍ ഓട്ടത്തില്‍ എട്ട് തവണ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള താരമാണ് ഉസൈന്‍ ബോള്‍ട്ട്.

ബോൾട്ടിന് കരാർ വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയൻ ക്ലബ്ബ്

സ്പ്രിന്റിംഗ് ഇതിഹാസം ഉസൈൻ ബോൾട്ടിന് ഓസ്‌ട്രേലിയൻ ക്ലബ്ബ് സെൻട്രൽ കോസ്റ്റ് മറൈനേയ്‌സ് പ്രൊഫഷണൽ ഫുട്‌ബോൾ കരാർ വാഗ്ദാനം ചെയ്തു. ബോൾട്ടിന്റെ പ്രതിനിധികളാണ് കരാർ വാഗ്ദാനം ലഭിച്ചതായി സ്ഥിതീകരിച്ചത്. ബോൾട്ടിന്റെ മറുപടി എത്തിയിട്ടില്ല.

നേരത്തെ ഇതേ ക്ലബ്ബിൽ ട്രയലിൽ കളിച്ച ബോൾട്ട് 2 ഗോളുകൾ നേടിയിരുന്നു. എട്ട് തവണ ഒളിമ്പിക് മെഡൽ നേടിയ താരം നേരത്തെ മാൾട്ട ക്ലബ്ബായ വലേട്ട ഓഫർ ചെയ്ത കരാർ നിരസിച്ചിരുന്നു. ഓസ്‌ട്രേലിയൻ ക്ലബ്ബിന്റെ തീരുമാനം അറിഞ്ഞ ബോൾട്ട് വൈകാതെ കരാർ സ്വീകരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version