വരുൺ ആരോൺ സൺറൈസേഴ്സ് ഹൈദരബാദിന്റെ പുതിയ ബൗളിംഗ് കോച്ച്

മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ ഐ പി എൽ ക്ലബായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ ബൗളിങ് കോച്ച് ആയി നിയമിതനായി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് തിരശ്ശീല വീഴ്ത്തി വരുൺ ആരോൺ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും ഈ വർഷം ആദ്യം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ഒമ്പത് ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ആരോൺ 2011-ൽ ആണ് ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിച്ചത്. ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയ ടീമുകൾക്കൊപ്പം ഒമ്പത് ഐപിഎൽ സീസണുകളിൽ കളിച്ചു.

2022-ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഐപിഎൽ കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്.

വരുൺ ആരോൺ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് തിരശ്ശീല വീഴ്ത്തി മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 35-കാരൻ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ജാർഖണ്ഡ് പുറത്തായതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. 2023-24 ആഭ്യന്തര സീസണിന് ശേഷം റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആരോൺ, തൻ്റെ യാത്രയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കിട്ടു:

ഒമ്പത് ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ആരോൺ 2011-ൽ ആണ് ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിച്ചത്. ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയ ടീമുകൾക്കൊപ്പം ഒമ്പത് ഐപിഎൽ സീസണുകളിൽ കളിച്ചു.

2022-ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഐപിഎൽ കിരീടവും അദ്ദേഹം നേടി.

വരുൺ ആരോൺ ഗുജറാത്തിലേക്ക്, ഒപ്പം ഗുര്‍കീരതും

പേസര്‍ വരുൺ ആരോണിനെയും ഓള്‍റൗണ്ടര്‍ ഗുര്‍കീരത് സിംഗ് മന്നിനെയും ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഗുര്‍കീരത്തിനും വരുൺ ആരോണിനും 50 ലക്ഷം ആണ് ടീം നല്‍കിയത്. 23 താരങ്ങളെ തിരഞ്ഞെടുത്ത ഫ്രാ‍‍ഞ്ചൈസിയ്ക്ക് ലേലം അവസാനിക്കുമ്പോല്‍ കൈവശം 15 ലക്ഷമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

സായി സുദര്‍ശനും മയാംഗ് യാദവും മറ്റൊരു പുതിയ ഫ്രാ‍ഞ്ചൈസിയായ ലക്നൗ സൂപ്പര്‍ ജയന്റ്സിനൊപ്പം ചേര്‍ന്നു. 20 ലക്ഷമാണ് ഇരുവര്‍ക്കും ലഭിച്ചത്. 21 താരങ്ങളെ തിരഞ്ഞെടുത്ത ലക്നൗവിന്റെ കൈവശും ലേലം അവസാനിക്കുമ്പോള്‍ ഒരു രൂപ പോലും ബാക്കിയുണ്ടായിരുന്നില്ല.

മടങ്ങി വരവില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി വരുണ്‍ ആരോണ്‍

ധവാല്‍ കുല്‍ക്കര്‍ണ്ണിയ്ക്ക് പകരം വരുണ്‍ ആരോണിനെ ടീമില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ മത്സരത്തിനെത്തിയപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ തീര്‍ച്ചയായും നെറ്റി ചുളിച്ച് കാണും. കാരണം ഇതിനു മുമ്പ് കളിച്ച മത്സരത്തില്‍ താരം ഒരോവര്‍ മാത്രമാണ് താരം എറിഞ്ഞത്, അതിലാകട്ടെ 16 റണ്‍സും വഴങ്ങി.

എന്നാല്‍ ഇന്ന് ബൗളിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും നിര്‍ണ്ണായക സാന്നിദ്ധ്യമായി വരുണ്‍ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായക ഘടകമായി മാറുകയായിരുന്നു. തന്റെ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ക്രിസ് ലിന്നിനെയും ശുഭ്മന്‍ ഗില്ലിനെയും പുറത്താക്കിയ വരുണ്‍ തന്റെ ആദ്യ മൂന്നോവറില്‍ വെറും 10 റണ്‍സ് മാത്രമാണ് വഴങ്ങിയിരുന്നത്.

രാജസ്ഥാനു മൂന്നാം വിക്കറ്റ് നേടിക്കൊടുത്തതിലും വരുണിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ശ്രേയസ്സ് ഗോപാലിന്റെ ഓവറില്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച നിതീഷ് റാണയെ പുറത്താക്കിയപ്പോള്‍ മികച്ചൊരു ക്യാച്ചാണ് വരുണ്‍ ആരോണ്‍ കൈയ്യിലൊതുക്കിയത്. സുനില്‍ നരൈനെ റണ്ണൗട്ടാക്കിയപ്പോള്‍ അതിലും വരുണ്‍ ആരോണ്‍ പങ്കാളിയായിരുന്നു.

പിന്നീട് മത്സരം കൊല്‍ക്കത്തയുടെ പക്ഷത്തേക്ക് ദിനേശ് കാര്‍ത്തിക്ക് തിരിച്ചുവെങ്കിലും യുവ താരം റിയാന്‍ പരാഗും ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് രാജസ്ഥാനെ മൂന്ന് വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. ടീം ജയിച്ചതോടെ മാന്‍ ഓഫ് ദി മാച്ച് കിരീടം വരുണിനു സ്വന്തമാക്കുവാനായി.

കാര്‍ത്തിക് ക്ഷമിയ്ക്കു, ഇന്ന് റിയാന്‍ പരാഗിന്റെ ദിനം, രാജസ്ഥാനെ അപ്രാപ്യ വിജയത്തിലേക്ക് നയിച്ച് പരാഗ്-ജോഫ്ര കൂട്ടുകെട്ട്

തുടക്കം പതറിയെങ്കിലും 175 റണ്‍സിലേക്ക് തന്റെ ടീമിനെ നയിച്ച ദിനേശ് കാര്‍ത്തിക്കിനൊപ്പം ബൗളര്‍മാരും തുടക്കത്തില്‍ തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് തോല്‍വികള്‍ക്ക് ശേഷം തിരികെ വിജയത്തിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും റിയാന്‍ പരാഗിനും രാജസ്ഥാന്‍ വാലറ്റത്തിനും വേറെ പദ്ധതികളായിരുന്നു. 4 പന്ത് അവശേഷിക്കെ രാജസ്ഥാനെ വിജയത്തിലേക്കും കൊല്‍ക്കത്തയെ ആറാം തോല്‍വിയിലേക്കും റിയാന്‍ പരാഗും ജോഫ്ര ആര്‍ച്ചറും തള്ളിയിടുകയായിരുന്നു.

പിയൂഷ് ചൗളയും സുനില്‍ നരൈനും തങ്ങളുടെ സ്പെല്‍ കണിശതയോടെയും കൃത്യതയോടെയും പന്തെറിഞ്ഞ് തീര്‍ത്തുവെങ്കിലും പേസ് ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ റണ്‍സ് വഴങ്ങിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. പിയൂഷ് ചൗള തന്റെ നാലോവറില്‍ 20 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരൈന്‍ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടി.

പവര്‍ പ്ലേയില്‍ മികച്ച തുടക്കം നേടുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും കൊല്‍ക്കത്തയുടെ സ്പിന്നര്‍മാര്‍ രംഗത്തെതിയതോടെ രാജസ്ഥാന്‍ തകരുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടിയ ശേഷം 34 റണ്‍സ് നേടിയ രഹാനെയെ വിക്കറ്റിനു മുന്നില്‍ കുടുക്കി സുനില്‍ നരൈന്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നേടികൊടുത്തു. അടുത്ത ഓവറില്‍ മോശം ഷോട്ട് കളിച്ച് സഞ്ജുവിനെ(22) പിയൂഷ് ചൗള പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത് ഓവറില്‍ നരൈന്‍ സ്മിത്തിനെയും മടക്കിയപ്പോള്‍ 53/0 എന്ന നിലയില്‍ നിന്ന് 63/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.

റിയാന്‍ പരാഗ് സ്റ്റുവര്‍ട്ട് ബിന്നി(11), ശ്രേയസ്സ് ഗോപാല്‍(18) എന്നിവരോടൊപ്പം ബാറ്റ് വീശി അവസാനം വരെ പൊരുതി രാജസ്ഥാന്റെ സാധ്യതകളെ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ടോപ് ഓര്‍ഡറില്‍ മറ്റു താരങ്ങളില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് വരാതിരുന്നത് രാജസ്ഥാന്റെ ലക്ഷ്യം ശ്രമകരമാക്കുകയായിരുന്നു.

അവസാന അഞ്ചോവറില്‍ ലക്ഷ്യം 54 റണ്‍സായിരുന്നുവെങ്കിലും വലിയ ഷോട്ടിനു ശ്രമിച്ച് ശ്രേയസ്സ് ഗോപാല്‍ പുറത്തായി. 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ ഗോപാലിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. 4 ബൗണ്ടറി നേടിയ ശേഷമായിരുന്നു ഗോപാലിന്റെ പുറത്താകല്‍. സുനില്‍ നരൈനെയും പ്രസിദ്ധ് കൃഷ്ണയെയും സധൈര്യം നേരിട്ട് പരാഗും ജോഫ്ര ആര്‍ച്ചറും കൂടി ലക്ഷ്യം അവസാന രണ്ടോവറില്‍ 18 റണ്‍സാക്കി മാറ്റിയതോടെ മത്സരം ഇരുപക്ഷത്തേയ്ക്കും മാറി മറിയുമെന്ന സ്ഥിതിയായി. നരൈന്റെയും പ്രസിദ്ധിന്റെയും ഓവറുകളില്‍ 13 വീതം റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

19ാം ഓവറിന്റെ അഞ്ചാം പന്തില്‍ ആന്‍ഡ്രേ റസ്സലിനെ ബൗണ്ടറി പായിക്കുവാനുള്ള ശ്രമത്തിനിടെ റിയാന്‍ പരാഗ് ഹിറ്റ് വിക്കറ്റായി പുറത്തായപ്പോള്‍ 9 റണ്‍സ് മാത്രമായിരുന്നു വിജയത്തിനായി രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. 31 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു പരാഗ് നേടിയത്. 5 ഫോറും 2 സിക്സും അടങ്ങിയ ഇന്നിംഗ്സാണ് ഈ യുവതാരം നേടിയത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കുവാന്‍ രാജസ്ഥാന്‍ നേടേണ്ടിയിരുന്നത് 9 റണ്‍സായിരുന്നു. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം പന്ത് സിക്സര്‍ പറത്തി രാജസ്ഥാന്റെ തങ്ങളുടെ നാലാം ജയത്തിലേക്ക് നയിച്ചു. 12 പന്തില്‍ നിന്ന് 27 റണ്‍സാണ് ജോഫ്ര ആര്‍ച്ചര്‍ നേടിയത്. 2 ഫോറും 2 സിക്സും അടക്കം 225 റണ്‍സ് സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

തുടക്കം പാളിയെങ്കിലും കൊല്‍ക്കത്ത ഇന്നിംഗ്സിനു ഉണര്‍വ്വ് പകര്‍ന്ന് ദിനേശ് കാര്‍ത്തിക്

ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ വരുണ്‍ ആരോണ്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തിരിച്ചുവരവ് മുന്നില്‍ നിന്ന് നയിച്ച് ദിനേശ് കാര്‍ത്തിക്ക്. 50 പന്തില്‍ 97 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്തയെ 175/6 എന്ന മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ ദിനേശ് കാര്‍ത്തിക്കും ആന്‍ഡ്രേ റസ്സലും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ ഇന്നിംഗ്സിനു മാന്യത പകര്‍ന്നത്. അവസാന പത്തോവറില്‍ 126 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. അഞ്ചാം വിക്കറ്റില്‍ 39 റണ്‍സാണ് കാര്‍ത്തിക്-റസ്സല്‍ കൂട്ടുകെട്ട് നേടിയ ശേഷം കാര്‍ത്തിക് ഒറ്റയ്ക്കാണ് കൊല്‍ക്കത്തയുടെ ഇന്നിംഗ്സിനു വേണ്ടത്ര വേഗത നല്‍കിയത്.

10 ഓവര്‍ പിന്നിട്ടപ്പോള്‍ 49/3 എന്ന നിലയിലേക്ക് വീണ ടീമിനെ നായകന്‍ ദിനേശ് കാര്‍ത്തിക് ആണ് മുന്നോട്ട് നയിച്ചത്. 11ാം ഓവര്‍ എറിഞ്ഞ ശ്രേയസ്സ് ഗോപാലിനെ 25 റണ്‍സ് അടിച്ച് കൊല്‍ക്കത്ത തങ്ങളുടെ തിരിച്ചുവരവിന്റെ ആദ്യ പടി വയ്ക്കുകയായിരുന്നു. രണ്ട് സിക്സും മൂന്ന് ബൗണ്ടറിയുമാണ് ആ ഓവറില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കും സുനില്‍ നരൈനും നേടിയത്.

അടുത്ത ഓവറില്‍ ജോഫ്ര ആര്‍ച്ചറെ സിക്സടിച്ച് തുടങ്ങിയെങ്കിലും ഓവറില്‍ സുനില്‍ നരൈനെ റണ്ണൗട്ട് രൂപത്തില്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 8 പന്തില്‍ നിന്ന് 11 റണ്‍സാണ് ബാറ്റിംഗ് ഓര്‍ഡറില്‍ താഴ്ന്നിറങ്ങിയ നരൈന്റെ സംഭാവന. ദിനേശ് കാര്‍ത്തിക്കിന്റെ തെറ്റില്‍ നിന്നാണ് രാജസ്ഥാന് റണ്ണൗട്ടിനുള്ള അവസരം ലഭിച്ചത്.

തുടര്‍ന്ന് കൊല്‍ക്കത്തയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ നൂറ് കടത്തിയെങ്കിലും റസ്സലിനെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 14 റണ്‍സ് മാത്രമാണ് റസ്സലിനു നേടാനായത്. താരത്തിന്റെ കൈക്കുഴയുടെ പരിക്ക് താരത്തിനെ അലട്ടുന്നുണ്ടെന്ന് ഇന്നിംഗ്സിലുടനീളം വ്യക്തമായിരുന്നു. വ്യക്തിഗത സ്കോര്‍ 3ലും 13ലും നില്‍ക്കെ റസ്സലിനു രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ അവസരം നല്‍കിയത് താരത്തിനു മുതലാക്കാനായില്ല. രണ്ടാം അവസരം ലഭിച്ച ശേഷം അടുത്ത പന്തില്‍ തന്നെ റസ്സലിനെ കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. ഒഷെയ്ന്‍ തോമസിനാണ് വിക്കറ്റ് ലഭിച്ചത്. മൂന്നാം അവസരത്തില്‍ റിയാന്‍ പരാഗ് ആണ് റസ്സലിന്റെ വിക്കറ്റ് വീഴ്ത്തിയത്.

റസ്സല്‍ പുറത്തായപ്പോള്‍ കൊല്‍ക്കത്തയുടെ സ്കോര്‍ 119/5 എന്ന നിലയിലായിരുന്നു.  175 റണ്‍സിലേക്ക് 20 ഓവറില്‍ ടീമിന്റെ സ്കോര്‍ എത്തിയ്ക്കുകയും ദിനേശ് കാര്‍ത്തിക്കിനു സാധിച്ചു.

വരുണ്‍ ആരോണ്‍ ഷോ, പകുതി വഴിയില്‍ പതറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മോശം ബാറ്റിംഗ് പ്രകടനം. കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന്റെ ആദ്യ പകുതിയില്‍ ടീമിനു 3 വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ ഓവറില്‍ ക്രിസ് ലിന്നിനെ പൂജ്യത്തിനു നഷ്ടമായ കൊല്‍ക്കത്തയെ വരുണ്‍ ആരോണ്‍ ആണ് പ്രതിരോധത്തിലാക്കിയത്. തന്റെ മൂന്നോവറില്‍ 10 റണ്‍സ് മാത്രം വിട്ട് നല്‍കി 2 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്.

ശുഭ്മന്‍ ഗില്ലിനെ(14) വരുണ്‍ പുറത്താക്കിയപ്പോള്‍ നിതീഷ് റാണയെ പുറത്താക്കുവാന്‍ താരം പോയിന്റില്‍ മികച്ചൊരു ക്യാച്ച് നേടി. ശ്രേയസ്സ് ഗോപാലിനായിരുന്നു വിക്കറ്റ്. പത്തോവര്‍ പിന്നിടുമ്പോള്‍ 3 റണ്‍സുമായി കാര്‍ത്തിക്കും 5 റണ്‍സ് നേടി സുനില്‍ നരൈനുമായിരുന്നു കൊല്‍ക്കത്തയ്ക്കായി ക്രീസില്‍.

രാജസ്ഥാന്‍ ജാര്‍ഖണ്ഡ് മത്സരം, ആദ്യ ദിവസം വീണത് 15 വിക്കറ്റ്

റാഞ്ചിയില്‍ ഇന്ന് ആരംഭിച്ച രാജസ്ഥാന്‍ ജാര്‍ഖണ്ഡ് രഞ്ജി മത്സരത്തിന്റെ ആദ്യ ദിവസം വീണത് 15 വിക്കറ്റ്. ജാര്‍ഖണ്ഡിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി വരുണ്‍ ആരോണ്‍ രാജസ്ഥാനെ 100 റണ്‍സില്‍ ഒതുക്കിയപ്പോള്‍ തന്‍വീര്‍ ഉള്‍-ഹക്കിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ രാജസ്ഥാന്‍ ജാര്‍ഖണ്ഡിന്റെ 92/5 എന്ന നിലയിലാക്കി പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു.

ഇഷാംഗ് ജഗ്ഗി 44 റണ്‍സുമായി പുറത്താകാതെ ക്രീസില്‍ നില്‍ക്കുമ്പോള്‍ ജാര്‍ഖണ്ഡ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് നില്‍ക്കുന്നത്. വരുണ്‍ ആരോണിനു പുറമേ അജയ് യാദവ് ജാര്‍ഖണ്ഡിനായി മൂന്ന് വിക്കറ്റ് നേടി.

Exit mobile version