Picsart 24 06 06 20 58 53 591

സുനിൽ ചേത്രിയുടെ അവസാന മത്സരത്തിൽ ഇന്ത്യക്ക് സമനിലയുടെ നിരാശ

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് നിരാശ നിറഞ്ഞ സമനില. ഇന്ന് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ കുവൈറ്റിനെ നേരിട്ട ഇന്ത്യ ഗോൾ രഹിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ന് നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും ഇന്ത്യക്ക് ആ അവസരം മുതലെടുക്കാൻ ആയില്ല. ഇന്നത്തെ മത്സരത്തോടെ സുനിൽ ഛേത്രി ഇന്ത്യൻ ജേഴ്സിയോട് വിട പറഞ്ഞു.

ഇന്ന് തുടക്കത്തിൽ കുവൈറ്റിനും നല്ല അവസരങ്ങൾ കിട്ടി. പക്ഷെ ഗുർപ്റെതിന്റെ മികച്ച സേവുകൾ ഇന്ത്യയെ രക്ഷിച്ചു. ഇന്ത്യയുടെ ഏറ്റവും നല്ല അവസരം ലഭിച്ചത് റഹീം അലിക്ക് ആയിരുന്നു. പക്ഷെ താരത്തെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല. സുനിൽ ചേത്രിക്ക് കാര്യമായ സംഭാവനകൾ ഇന്ന് നൽകാൻ ആയില്ല.

ഇനി ഒരു മത്സരം മാത്രം ഗ്രൂപ്പിൽ ശേഷിക്കെ ഇന്ത്യ 5 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്‌. അവസാന മത്സരത്തിൽ ഖത്തറിനെ ആണ് ഇന്ത്യ നേരിടുക. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ മാത്രമെ ഇന്ത്യക്ക് അടുത്ത റൗണ്ട് കാണാൻ ആകൂ.

Exit mobile version