Sunil chhetri

ഛേത്രിക്ക് ഇരട്ട ഗോൾ, ബെംഗളൂരു എഫ് സി ഹൈദരാബാദിനെ തോൽപ്പിച്ചു

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ നേരിട്ട ബെംഗളൂരു എഫ്‌സി 3-0 ന് ജയിച്ചു, ഐഎസ്എൽ 2024-25 സീസണിലെ തുടർച്ചയായ രണ്ടാം വിജയം അവർ ഇതിലൂടെ അടയാളപ്പെടുത്തി. ആദ്യ പകുതിയിൽ രാഹുൽ ഭേകെ സ്‌കോറിംഗ് ആരംഭിച്ചു, 57-ാം മിനിറ്റിലും 63ആം മിനുട്ടിലുമായി സുനിൽ ഛേത്രി രണ്ട് ഗോളുകൾ കൂടി നേടി‌ ബെംഗളൂരു ജയം ഉറപ്പിച്ചു. ‌

ഈ ഗോളുകളോടെ 63 ഗോളുകളുമായി ഐഎസ്എല്ലിലെ ഏറ്റവും ഉയർന്ന സ്‌കോററായി ബാർത്തലോമിയോ ഒഗ്‌ബെച്ചെക്ക് ഒപ്പം ഛേത്രി എത്തി.

വിനിത് വെങ്കിടേഷിന്റെ കോർണറിൽ നിന്നാണ് ഭേക്കെയുടെ ഗോൾ പിറന്നത്, ഛേത്രിയുടെ ആദ്യ ഗോൾ പെനാൽറ്റിയും പിന്നീട് ഒരു ഡൈവിംഗ് ഹെഡറിലൂടെയും ആയിരുന്നു. ജയത്തോടെ ബെംഗളുരു എഫ്‌സി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

Exit mobile version