വിജയക്കുതിപ്പ് തുടരാൻ സൺറൈസേഴ്സ് ഡൽഹിയിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ജയം ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. സ്ഥിരതയില്ലായ്മ ആണ് ഡൽഹിയുടെ പ്രശ്‍നം. കിങ്‌സ് ഇലവൻ പഞ്ചാബിനോട് വാലറ്റക്കാർ തകർന്നപ്പോൾ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു ഡൽഹിക്ക്.

ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത ഡൽഹി ചെന്നൈ സൂപ്പർ കിങ്‌സിനോട് തോൽവി ഏറ്റുവാങ്ങി. എന്നാൽ കൊൽക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ സൂപ്പർ ഓവറിൽ പിടിച്ച് കെട്ടിയതും ക്യാപിറ്റൽസാണ്. അതെ സമയം ആദ്യ മത്സരം നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട ഹൈദരാബാദ് പിന്നീട് നടന്ന രണ്ടു മത്സരങ്ങളും ജയിച്ച് വിജയക്കുതിപ്പ് തുടരുകയാണ്. “റോയൽ” ടീമുകളെ വീഴ്ത്താൻ സൺ റൈസേഴ്‌സിനായി.

രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ഹൈദരാബാദ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 118 റൻസുകൾക്കാണ് പരാജയപ്പെടുത്തിയത്. ഡൽഹിയുടെ പേസ് ബൗളിങ്ങും ഹൈദരാബാദിന്റെ ഓപ്പണിങ് പെയരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ന് നടക്കുക. ജോണി ബൈറസ്റ്റോവ്- ഡേവിഡ് വാർണർ കൂട്ടുകെട്ട് ഹൈദരാബാദിനായി ഇതിഹാസങ്ങൾ രചിക്കുകയാണ്. 110-റൺ185-റൺ കൂട്ടുകെട്ടുകൾ ഹൈദരാബാദിന്റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചു.

ആദ്യ ജയം തേടി കോഹ്‌ലിയും സംഘവും ഹൈദരാബാദിൽ

ഇന്ത്യൻപ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്‌കോർ ചെയ്സ് ചെയ്തു ജയം നേടിയ സൺ റൈസേഴ്സ് വിജയക്കുതിപ്പ് തുടരാനാകും സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്.

അതെ സമയം ഈ സീസണിലെ ആദ്യ ജയമാണ് കോഹ്‌ലിയുടെ ബാംഗ്ലൂർ സ്വപ്നം കാണുന്നത്. ചെന്നൈക്കെതിരെ തകർന്ന ബാംഗ്ലൂർ മുംബൈക്കെതിരായ മത്സരത്തിൽ മികച്ച പ്രടകനമാണ് കാഴ്ചവെച്ചത്. ഇതുവരെ 12 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ഏഴു തവണയും സൺറൈസേഴ്സ് ഹൈദരാബാദിന്റെ കൂടെയായിരുന്നു. അഞ്ച് തവണ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേടി.

കഴിഞ്ഞ പല സീസണുകളും പോലെ ഇത്തവണയും എബി ഡിയും കോഹ്‌ലിയും തന്നെയാണ് ബാറ്റിങ്ങിനെ താങ്ങി നിർത്തുന്നത്. മിഡിൽ ഓഡറിൽ ബാറ്റ്സ്മാൻ മാർ പരാജയപ്പെടുന്നത് ബാംഗ്ലൂരിന് തലവേദനയാണ്. ആസ്ട്രേലിയൻ ഹിറ്റ്മാൻ ഡേവിഡ് വാർണർ ആണ് സൺ റൈസേഴ്‌സിന്റെ തുറുപ്പ് ചീട്ട്. ജോണി ബെയർസ്റ്റോയും വാർണറും മികച്ച് കൂട്ടുകെട്ടുകളാണ് ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തെടുത്തത്. ചാഹലും റഷീദ് ഖാനും അടങ്ങുന്ന ബാംഗ്ലൂർ സ്പിൻ നിര ബാംഗ്ലൂരിന് മുൻ‌തൂക്കം നൽകും.

സൺറൈസേഴ്സിനൊപ്പം ഹോളി ആഘോഷിച്ച് വാർണറും വില്ല്യംസണ്ണും

സൺ റൈസേഴ്സ് ഹൈദരാബാസിനൊപ്പം ഹോളി ആഘോഷിച്ച് സൂപ്പർ താരങ്ങളായ ഡെവിഡ് വാർണറും കെയിൻ വില്ല്യംസണ്ണും. ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റു ടീമുകൾ എല്ലാം വ്യത്യസ്തമായ രീതികൾ ആഘോഷിച്ചിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് ക്യാപ്റ്റൻ കഴിഞ് വില്ല്യംസൺ ഹൈദരാബാദ് ക്യാമ്പിൽ ഏതാണ് വൈകിയിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിനായി വില്ല്യംസൺ ഹൈദരാബാദ് ക്യാമ്പിൽ എത്തിയപ്പോളാണ് വാർണറും വില്യംസണും ഹൈദരാബാദ് താരങ്ങളും വീണ്ടും ഹോളി ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇൻസ്റാഗ്രാമിലൂടെ ഹൈദരാബാദ് പുറത്ത് വിടുകയും സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിരുന്നു. ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് സൺറൈസേഴ്സ് തോൽവി ഏറ്റുവാങ്ങിയിരുന്നു.

Exit mobile version