ആന്ദ്രെ സിൽവ വീണ്ടും, ബാഴ്‌സയെ മറികടന്ന് സെവിയ്യ ല ലീഗെയിൽ ഒന്നാമത്

ല ലീഗെയിൽ സെവിയ്യക്ക് ജയം. ആന്ദ്രെ സിൽവ നേടിയ ഏക ഗോളിന്റെ പിൻബലത്തിൽ അവർ റയൽ വല്ലഡോലിടിനെ മറികടന്നു. ജയത്തോടെ ബാഴ്സലോനയെ പിന്നിലാക്കി അവർ ല ലീഗെയിൽ ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 13 മത്സരങ്ങൾ പിന്നിട്ടപ്പോൾ സെവിയ്യക്ക് 26 പോയിന്റും ബാഴ്സക്ക് 25 പോയിന്റുമാണ് ഉള്ളത്. 24 പോയിന്റുള്ള അത്ലറ്റികോ മൂന്നാം സ്ഥാനത്തും 23 പോയിന്റുള്ള അലാവസ് നാലാം സ്ഥാനത്തുമാണ്‌ ഉള്ളത്.

മിലാനിൽ നിന്ന് ലോണിൽ എത്തി മിന്നും ഫോമിലുള്ള ആന്ദ്രെ സിൽവ നേടിയ ഏക ഗോളാണ് സെവിയ്യക്ക് നിർണായക ജയം സമ്മാനിച്ചത്. മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ പാബ്ലോ സറാബിയയുടെ പസിൽ നിന്നാണ് താരം ഗോൾ നേടിയത്. നേരത്തെ അത്ലറ്റികോ – ബാഴ്സ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് സെവിയ്യക്ക് പോയിന്റ് ടേബിളിൽ ഒന്നാമത് എത്താൻ അവസരം ഒരുങ്ങിയത്.

ഹോളണ്ട് ദേശീയ താരം സെവിയ്യയിൽ

ഹോളണ്ട് ദേശീയ താരം ക്വിൻസി പ്രോംസ് ഇനി ല ലീഗ ക്ലബ്ബായ സെവിയ്യയിൽ. 5 വർഷത്തെ കരാറിലാണ് താരം സ്പാർട്ടക്ക് മോസ്കോയിൽ നിന്ന് സെവിയ്യയിലേക്ക് എത്തുന്നത്.

20 മില്യൺ യൂറോ നൽകിയാണ് 26 വയസുകാരനായ ഫൊർവേഡിനെ സെവിയ്യ സ്വന്തമാക്കുന്നത്. 2014 മുതൽ ഹോളണ്ട് ദേശീയ താരമാണ് പ്രോംസ്.

ലാ ലീഗയിൽ സ്വപ്‍ന അരങ്ങേറ്റം നടത്തി ആന്ദ്രേ സിൽവ, സെവിയ്യക്ക് മികച്ച ജയം

എ.സി മിലാനിൽ നിന്ന് ലോണിൽ സെവിയ്യയിൽ എത്തിയ ആന്ദ്രേ സിൽവ ഹാട്രിക്കോടെ ലാ ലീഗയിലെ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി. സിൽവയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ റയോ വയോകാനോക്കെതിരെ സെവിയ്യക്ക് മികച്ച ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സെവിയ്യ ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ വസ്‌കസിലൂടെയാണ് സെവിയ്യ ആദ്യ ഗോൾ കണ്ടെത്തിയത്. തുടർന്ന് 32,46,80 മിനുട്ടുകളിലാണ് ആന്ദ്രേ സിൽവ തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. മത്സരം അവസാനിക്കാൻ 6 മിനിറ്റ് ശേഷിക്കെ റയോ ഒരു ഗോൾ മടക്കിയെങ്കിലും സെവിയ്യ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ മികച്ച ജയം സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ 24 മത്സരങ്ങൾ കളിച്ച സിൽവ നേടിയത് വെറും രണ്ടു ഗോളായിരുന്നു. പുതിയ സീസണിലെ ആദ്യ 45 മിനുട്ടിൽ തന്നെ കഴിഞ്ഞ സീസണിലെ നേട്ടത്തിനൊപ്പമെത്താനും താരത്തിനായി.

അത്ലറ്റിക്കോയുടെ ഗ്രൗണ്ടിൽ ബാഴ്സയുടെ ഫൈനൽ

അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊളിറ്റാനോയിൽ കോപ്പ ഡെൽ റേ ഫൈനൽ അരങ്ങേറും. ബാഴ്സയും സെവിയ്യയും തമ്മിൽ അരങ്ങേറുന്ന ഫൈനൽ ഏപ്രിൽ 21 നാണ് അരങ്ങേറുക.

നിലവിലെ ജേതാക്കളായ ബാഴ്സ വലൻസിയയെ എതിരില്ലാത്ത 3 ഗോളിന് തകർത്താണ് ഫൈനലിൽ ഇടം നേടിയത്. സെവിയ്യ ആകട്ടെ ലേഗാനസിനെ 3-1 ന് മറികടന്നാണ് ബാഴ്‌സയെ നേരിടാൻ എത്തുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ തുറന്ന മെട്രോപൊളിറ്റാനോയിൽ ഇതിന് മുൻപ് ബാഴ്സ കളിച്ചപ്പോൾ 1-1 ന്റെ സമനിലയായിരുന്നു ഫലം. സെവിയ്യ കളിച്ചപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അത്ലറ്റികോ ജയം കണ്ടത്. ഏതായാലും അത്ലറ്റികോ ഇല്ലാത്ത മെട്രോ പോളിറ്റാനോയിലെ ആദ്യ മത്സരമാവും ഇത്തവണത്തെ കോപ്പ ഡെൽ റേ ഫൈനൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജിറോണയെ തകർത്ത് സെവില്ല

ലാലിഗയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജിറോണയെ സെവില്ല തകർത്തു. ഗോൾ കീപ്പർ സെർജിയോ റിക്കോയുടെ തകർപ്പൻ പെർഫോമൻസാണ് സെവില്ലയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു പെനാൽറ്റി സേവ് ചെയ്ത റിക്കോ രണ്ടാം പകുതിയിൽ കളിയെ പൂർണമായും സെവില്ലയുടെ വരുതിയിലാക്കി. പാബ്ലോ സറബിയായാണ് സെവില്ലയ്ക്ക് വേണ്ടി ഗോൾ അടിച്ചത്.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് സെവില്ലയ്ക്ക് വേണ്ടി പാബ്ലോ അക്കൗണ്ട് തുറക്കുന്നത്. ശക്തമായി എതിർത്ത് നില്ക്കാൻ കാറ്റലൻ ക്ലബ് ശ്രമിച്ചെങ്കിലും അന്തിമ വിജയം സെവില്ലയ്ക്ക് ഒപ്പമായിരുന്നു. ഈ വിജയത്തോടു കൂടി വില്ല റയലിന് ഒരു പോയന്റ് പിന്നിലായി ആറാമതാണ് സെവില്ലയുടെ സ്ഥാനം. കോപ്പ ഡെൽ റേ ഫൈനലിൽ കടന്ന സെവില്ലയ്ക്ക് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ എതിരാളികൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാൻഡ്രോ റമിറസ് ല ലീഗെയിലേക്ക് മടങ്ങി

പ്രീമിയർ ലീഗിലെ കടുത്ത 6 മാസങ്ങൾക്ക് ശേഷം സാൻഡ്രോ റമിറസ് ല ലീഗെയിലേക്ക് മടങ്ങി. ഏറെ പ്രതീക്ഷകളോടെ എവർട്ടൻ മലാഗയിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ എത്തിച്ച താരം ഗൂഡിസൻ പാർക്കിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെയാണ് ലോണിൽ സെവിയ്യയിലേക്ക് മടങ്ങുന്നത്. ഗൂഡിസൻ പാർക്കിൽ റൊമേലു ലുകാകുവിന് പകരകാരനാവുക എന്ന വലിയ ദൗത്യം പൂർത്തികരിക്കാനാവാതെയാണ് താരം തൽക്കാലത്തേക്ക് ല ലീഗെയിലേക്ക് മടങ്ങുന്നത്. ഈ സീസൺ അവസാനം വരെ താരം സ്‌പെയിനിൽ തുടരും.

എവർട്ടന് വേണ്ടി ഈ സീസണിൽ 16 മത്സരങ്ങൾ കളിച്ച താരം 1 ഗോൾ മാത്രമാണ് നേടിയത്. റൊണാൾഡ് കൂമാൻ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ താരത്തിന് തീർത്തും അവസരങ്ങൾ കുറഞ്ഞു. 22 വയസുകാരനായ താരം ബാഴ്സയുടെ ല മെസിയ അകാദമിയിലൂടെയാണ് വളർന്ന് വന്നത്. 2016-2017 സീസണിൽ മലാഗക്കായി 16 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version