ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍, ശരത് കമാലിനും യോഗ്യത

ദോഹയില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക്ക് ക്വാളിഫിക്കേഷന്‍ ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍ താരത്തെ 4-0ന് പരാജയപ്പെടുത്തി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍. നേരത്തെ സത്യന്‍ സഹതാരം ശരത് കമാലിനെതിരെ 4-3ന്റെ വിജയം നേടിയിരുന്നു. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ശരത് കമാലും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. വനിത താരം സുതീര്‍ത്ഥ മുഖര്‍ജ്ജിയ്ക്കും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനായി.

Suthirtha

വനിത താരം മണിക ബത്ര റാങ്കിംഗിന്റെ മികവില്‍ യോഗ്യത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യനും സുതീര്‍ത്ഥയും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയം കുറിച്ചാണ് യോഗ്യത നേടിയത്. ശരത് കമാലിനെയും റമീസ് മുഹമ്മദിനെയും സത്യന്‍ വീഴ്ത്തിയപ്പോള്‍ സുതീര്‍ത്ഥ മണിക ബത്രയെ പരാജയപ്പെടുത്തി.

മിമ ഇറ്റോയോട് പരാജയം ഏറ്റുവാങ്ങി മണിക ബത്ര, ഹാരിമോട്ടോയോട് സത്യന് തോല്‍വി

ദോഹയില്‍ നടക്കുന്ന വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യുയുടെ വനിത താരം മണിക ബത്രയ്ക്ക് പരാജയം. നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ താരം ജപ്പാന്റെ മിമ ഇറ്റോയോട് പരാജയം ഏറ്റുവാങ്ങിയത്.
സ്കോര്‍ : 7-11, 6-11, 7-11. മിമ ഇറ്റോ കഴിഞ്ഞാഴ്ച നടന്ന ഡബ്ല്യുടിടി കണ്ടെന്റര്‍ ഇവന്റിലെ ജേതാവായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ജപ്പാന്റെ ടൊമോകാസു ഹാരിമോട്ടോയോട് 0-3 എന്ന സ്കോറിന് പരാജയപ്പെട്ടു. 4-11, 5-11, 8-11 എന്ന സ്കോറിനായിരുന്നു സത്യന്റെ പരാജയം.

ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സത്യനും മണികയും, രണ്ടാം റൗണ്ടിലെ എതിരാളികള്‍ ജപ്പാന്‍ താരങ്ങള്‍

ദോഹയില്‍ നടക്കുന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരനും മണിക ബത്രയും. സത്യന്‍ ലോക റാങ്കില്‍ 40ാം സ്ഥാനത്തുള്ള ഇമ്മാന്വല്‍ ലെബെസ്സണിനെയാണ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനാണ് സത്യന്റെ വിജയം.

സത്യന്‍ 9-11, 7-11, 11-7, 11-7, 11-4, 11-4 എന്ന സ്കോറിനാണ് ഫ്രാന്‍സിന്റെ താരത്തിനെ മികച്ച തിരിച്ചുവരവ് നടത്തി മറികടന്നത്. രണ്ടാം റൗണ്ടില്‍ ടോമോകാസു ഹാരിമോട്ടോയാണ് സത്യന്റെ എതിരാളി.

വനിത വിഭാഗത്തില്‍ മണിക ബത്ര ലോക റാങ്കിംഗില്‍ 57ാം സ്ഥാനത്തുള്ള ചെംഗ് സിയന്‍-സു വിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്. 3-0 ന് ആണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

തായ്പേയിയുടെ ചെംഗിനെ 11-5, 11-9, 11-9 എന്ന സ്കോറിനാണ് മണിക പരാജയപ്പെടുത്തിയത്. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ മിമ ഇറ്റോ ആണ് അടുത്ത റൗണ്ടില്‍ മണികയുടെ എതിരാളി.

ഓഗസ്റ്റിന് മുമ്പ് ദേശീയ ക്യാമ്പിന് തങ്ങളില്ലെന്ന് അറിയിച്ച് സത്യന്‍ ജ്ഞാനശേഖരനും ശരത് കമാലും

ഓഗസ്റ്റിന് മുമ്പ് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ തങ്ങളില്ലെന്ന് അറിയിച്ച് ഇന്ത്യയുടെ മുന്‍ നിര താരങ്ങളായ സത്യന്‍ ജ്ഞാനശേഖരനും ശരത് കമാലും. ടേബിള്‍ ടെന്നീസ് മടങ്ങിയെത്തുവാനുള്ള സാഹചര്യമില്ല ഇതെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാലാണ് ഇരു താരങ്ങളും ഈ തീരുമാനത്തിലേക്ക് എത്തിയത്.

സ്റ്റേഡിംഗങ്ങളും കോംപ്ലക്സുകളും കാണികളില്ലാതെ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതോടെയാണ് താരങ്ങള്‍ക്കായി ടിടിഎഫ്ഐ പരിശീലന ക്യാംപിനായി ജൂണ്‍ ആദ്യവും ജൂണ്‍ അവസാനവും ആണ് ഫെഡറേഷന്‍ പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന സമയമെങ്കിലും ഓഗസ്റ്റില്‍ സ്ഥിതി മെച്ചപ്പെട്ടാല്‍ മാത്രം പരിഗണിക്കേണ്ട ഒന്നാണ് ഈ വിഷയം എന്ന് ശരത് കമാല്‍ വ്യക്തമാക്കി.

ആദ്യം ഫെഡറേഷന്‍ കത്ത് വഴിയും പിന്നീട് ഫോണിലൂടെയും ഈ വിഷയം ആരാഞ്ഞുവെന്നും തങ്ങള്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി. ഇരു താരങ്ങളും തങ്ങളുടെ വീട്ടില്‍ തീവ്രമായ പരിശീലനത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് അറിയുന്നത്. സത്യന്‍ ബട്ടര്‍ഫ്ലൈ റോബോട്ടിനെ ഉപയോഗിച്ചുള്ള പരിശീലനത്തിലാണ് ഏര്‍പ്പെടുന്നത്.

അതേ സമയം ശരത് കമാലും ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്കീം(TOPS) പ്രകാരം ഇതേ റോബോട്ടിനെ ലഭിയ്ക്കുവാനുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഹംഗേറിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം

ഹംഗേറിയന്‍ ഓപ്പണ്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമായ സത്യന്‍ ജ്ഞാനശേഖരന്‍-ശരത് കമാല്‍ കൂട്ടുകെട്ട്. 3-2 എന്ന സ്കോറിന് ഹോങ്കോംഗിന്റെ ലോക ആറാം നമ്പര്‍ ടീമിനെ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്. സ്കോര്‍: 11-7,12-10,4-11, 4-11, 11-9 എന്ന സ്കോറിന് ആവേശകരമായ മത്സരത്തിലാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. ഫൈനലില്‍ ജര്‍മ്മനിയുടെ പാട്രിക് ഫ്രാന്‍സിസ്ക-ബെനഡിക്ട് ഡുഡ ജോഡിയെയാണ് ഇന്ത്യന്‍ താരങ്ങള്‍ നേരിടുക.

നേരത്തെ ക്വാര്‍ട്ടറില്‍ ലോക റാഹ്കിംഗില്‍ 11ാം സ്ഥാനക്കാരായ ടീമിനെ 3-0 എന്ന സ്കോറിന് അനായാസം വീഴ്ത്തിയാണ് ടീം സെമിയിലെത്തിയത്.

43 വര്‍ഷത്തിനിടെ ആദ്യമായി ഒരിന്ത്യന്‍ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍, പുതു ചരിത്രം കുറിച്ച് സത്യന്‍ ജ്ഞാനശേഖരന്‍

ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ചരിത്രത്തില്‍ പുതു ചരിത്രം സൃഷ്ടിച്ച് സത്യന്‍ ജ്ഞാനശേഖരന്‍. 43 വര്‍ഷത്തില്‍ ഇതാദ്യമായി ഒരിന്ത്യന്‍ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുക എന്ന നേട്ടമാണ് സത്യന്‍ ഇന്ന് സ്വന്തമാക്കിയത്. ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ താരമാണ് സത്യന്‍. 1976ല്‍ സുധീര്‍ ഫാഡ്കേയാണ് ഇതിന് മുമ്പ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ 3-0 എന്ന സ്കോറിന് ദക്ഷിണ കൊറിയന്‍ താരത്തിനെ കീഴടക്കിയാണ് സത്യന്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 11-7, 11-8, 11-6 എന്ന സ്കോറിനായിരുന്നു സത്യന്റെ വിജയം.

ക്വാര്‍ട്ടറില്‍ ചൈനയുടെ ലിന്‍ ഗാവുയുവാനിനോട് 1-3 എന്ന സ്കോറിന് താരം കീഴടങ്ങിയതോടെ ടൂര്‍ണ്ണെന്റിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിക്കുകയായിരുന്നു. ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരമാണ് ലിന്‍. ലോക റാങ്കിംഗില്‍ നിലവില്‍ 30ാം റാങ്കിലാണ് സത്യന്‍.

സെമിയില്‍ രണ്ടാം റാങ്കുകാരോട് കീഴടങ്ങി ഇന്ത്യന്‍ കൂട്ടുകെട്ട്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ഇന്ത്യന്‍ ജോഡിയായ സത്യന്‍ ജ്ഞാനശേഖരന്‍-അമല്‍രാജ് ആന്തണി കൂട്ടുകെട്ട്. ക്വാര്‍ട്ടറില്‍ കൊറിയയുടെ ലോക റാങ്കിംഗിലെ നാലാം നമ്പര്‍ താരങ്ങളെ അട്ടിമറിച്ചെത്തിയ ഇന്ത്യന്‍ കൂട്ടുകെട്ട് സെമിയില്‍ കൊറിയയുടെ തന്നെ ലോക റാങ്കിംഗിലെ രണ്ടാം റാങ്കുകാരോട് നേരിട്ടുള്ള സെറ്റില്‍ കീഴടങ്ങുകയായിരുന്നു. 0-3 എന്ന സ്കോര്‍ ലൈനിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കീഴടങ്ങിയത്.

സത്യന്‍ ജ്ഞാനശേഖരന്‍ പ്രധാന ഡ്രോയില്‍ കടക്കുവാന്‍ ഒരു ജയം അകലെ

ചൈന ഓപ്പണ്‍ പ്രധാന ഡ്രോയിലേക്ക് കടക്കുവാന്‍ സത്യന്‍ ജ്ഞാനശേഖരന് ഒരു ജയം കൂടി നേടണം. ഇന്ന് ലോക 66ാം നമ്പര്‍ സ്റ്റെഫാന്‍ ഫെഗെര്‍ലിനെതിരെ 4-3 ജയം സ്വന്തമാക്കിയാണ് സത്യന്‍ അവസാന റൗണ്ടിലേക്ക് കടന്നത്. പ്രധാന ഡ്രോയിലേക്ക് കടക്കുവാന്‍ ലോക റാങ്കിംഗില്‍ 51ാം നമ്പര്‍ താരം സെഡ്രിക്ക് നുയിടിങ്കിനെതിരെയാണ് സത്യന്‍ മത്സരിക്കാനിറങ്ങുന്നത്.

ചരിത്രം കുറിച്ച് സത്യന്‍ ജ്ഞാനശേഖരന്‍, ആദ്യ 25 റാങ്കില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം

ലോക ടേബിള്‍ ടെന്നീസ് റാങ്കിംഗില്‍ ആദ്യ 25 റാങ്കിംഗില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി സത്യന്‍ ജ്ഞാനശേഖരന്‍. ഏറ്റവും പുതിയ റാങ്കിംഗില്‍ 24ാം സ്ഥാനത്താണ് താരം. 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സ്ഥാനം തന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിലേക്ക് എത്തുന്നത്. കഴിഞ്ഞാഴ്ച നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ റൗണ്ട് 32ല്‍ എത്തിയ ഏക ഇന്ത്യന്‍ താരം കൂടിയായിരുന്നു സത്യന്‍.

Exit mobile version