മണിക ബത്ര – അര്‍ച്ചന കാമത്ത് ജോഡിയ്ക്ക് സെമിയിൽ പരാജയം

WTT സ്റ്റാര്‍ കണ്ടന്റര്‍ ദോഹയിലെ സെമി ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ മണിക ബത്ര – അര്‍ച്ചന കാമത്ത് കൂട്ടുകെട്ട്. സെമി ഫൈനലില്‍ ചൈനീസ് തായ്പേയുടെ താരങ്ങളോട് 0-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെട്ടത്.

8-11, 6-11, 7-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

ക്വാര്‍ട്ടറിൽ 15ാം റാങ്കുകാരിയോട് പരാജയം, ദോഹയിലെ മികച്ച പ്രകടനത്തിന് ശേഷം അര്‍ച്ചനയുടെ തലയുയര്‍ത്തിയ മടക്കം

ദോഹ ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടന്റര്‍ ടൂര്‍ണ്ണമെന്റിലെ ക്വാര്‍ട്ടറിൽ പരാജയപ്പെട്ട് ഇന്ത്യയുടെ അര്‍ച്ചന കാമത്ത്. ലോക റാങ്കിംഗിൽ 15ാം സ്ഥാനത്തുള്ള ഡൂ ഹോയി കെമിനോട് 1-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. നേരത്തെ ടൂര്‍ണ്ണമെന്റിൽ. തന്നെക്കാളും മികച്ച റാങ്കിലുള്ള താരങ്ങളെ അര്‍ച്ചന പരാജയപ്പെടുത്തുകയായിരുന്നു.

57, 39 റാങ്കുള്ള താരങ്ങളെ പരാജയപ്പെടുത്തിയാണ് അര്‍ച്ചന ക്വാര്‍ട്ടര്‍ വരെ എത്തിയത്.

ശരത് കമാലിനും വിജയം

ദോഹയില്‍ നടക്കുന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ശരത് കമാലിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ 3-1ന് ആണ് ശരത് വിജയിച്ചത്. പോര്‍ട്ടോറിക്കോയുടെ ബ്രയാന്‍ അഫാനാഡോറിനെതിരെ ആദ്യ സെറ്റ് കൈവിട്ടുവെങ്കിലും പിന്നീട് ജയം ശരത് സ്വന്തമാക്കി.

സ്കോര്‍: 8-11, 11-8, 11-7, 11-1. നാളെ രണ്ടാം റൗണ്ടില്‍ ജര്‍മ്മനിയുടെ പാട്രിക് ഫ്രാന്‍സിസ്ക ആണ് ശരത്തിന്റെ എതിരാളി.

ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സത്യനും മണികയും, രണ്ടാം റൗണ്ടിലെ എതിരാളികള്‍ ജപ്പാന്‍ താരങ്ങള്‍

ദോഹയില്‍ നടക്കുന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരനും മണിക ബത്രയും. സത്യന്‍ ലോക റാങ്കില്‍ 40ാം സ്ഥാനത്തുള്ള ഇമ്മാന്വല്‍ ലെബെസ്സണിനെയാണ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനാണ് സത്യന്റെ വിജയം.

സത്യന്‍ 9-11, 7-11, 11-7, 11-7, 11-4, 11-4 എന്ന സ്കോറിനാണ് ഫ്രാന്‍സിന്റെ താരത്തിനെ മികച്ച തിരിച്ചുവരവ് നടത്തി മറികടന്നത്. രണ്ടാം റൗണ്ടില്‍ ടോമോകാസു ഹാരിമോട്ടോയാണ് സത്യന്റെ എതിരാളി.

വനിത വിഭാഗത്തില്‍ മണിക ബത്ര ലോക റാങ്കിംഗില്‍ 57ാം സ്ഥാനത്തുള്ള ചെംഗ് സിയന്‍-സു വിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്. 3-0 ന് ആണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

തായ്പേയിയുടെ ചെംഗിനെ 11-5, 11-9, 11-9 എന്ന സ്കോറിനാണ് മണിക പരാജയപ്പെടുത്തിയത്. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ മിമ ഇറ്റോ ആണ് അടുത്ത റൗണ്ടില്‍ മണികയുടെ എതിരാളി.

Exit mobile version