പൊരുതാതെ മടങ്ങി സുതീര്‍ത്ഥ

വനിത ടേബിള്‍ ടെന്നീസ് സിംഗിള്‍സിൽ രണ്ടാം റൗണ്ടിൽ പരാജയമേറ്റു വാങ്ങി. ലോക റാങ്കിൽ 55ാം നമ്പര്‍ താരം പോര്‍ചുഗലിന്റെ ഫു യുവിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യന്‍ താരം സുതീര്‍ത്ഥ മുഖര്‍ജ്ജി നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റു വാങ്ങിയത്. ലോക റാങ്കിംഗിൽ നൂറാം സ്ഥാനത്താണ് സുതീര്‍ത്ഥ.

കഴിഞ്ഞ മത്സരത്തിലെ പോലെ സുതീര്‍ത്ഥ മോശം തുടക്കം നടത്തിയപ്പോള്‍ ആദ്യ ഗെയിമിൽ 11-3ന്റെ അനായാസ വിജയം ആണ് ഫു യു നേടിയത്. രണ്ടാം ഗെയിമിൽ ആദ്യ രണ്ട് പോയിന്റ് നേടി സുതീര്‍ത്ഥ തുടങ്ങിയെങ്കിലും പിന്നീട് ഒരു പോയിന്റ് കൂടി മാത്രമാണ് താരത്തിന് നേടാനായത്. ആ ഗെയിമും സുതീര്‍ത്ഥ 3-11ന് കൈവിടുകയായിരുന്നു.

മൂന്നാം ഗെയിമും ഫു യു 11-5ന് സ്വന്തമാക്കുകയായിരുന്നു. നാലാം ഗെയിമും ഫു യു 11-5ന് വിജയിക്കുകയായിരുന്നു. സ്കോര്‍ : 3-11, 3-11, 5-11,

അതിഗംഭീര തിരിച്ചുവരവുമായി സുതീര്‍ത്ഥ മുഖര്‍ജ്ജി, ആവേശപ്പോരിനൊടുവിൽ വിജയം

സ്വീഡന്റെ ലിന്‍ഡ ബെര്‍ഗ്സ്ട്രോയത്തിനെതിരെ 4-3ന്റെ വിജയം നേടി ഇന്ത്യയുടെ സുതീര്‍ത്ഥ മുഖര്‍ജ്ജി. മത്സരത്തിൽ 3-1ന് പിന്നിൽ പോയ ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്. അവസാന സെറ്റിൽ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യമാണ് കാണാനായത്.

ആദ്യ സെറ്റ് സ്വീഡന്റെ ലിന്‍ഡ ബെര്‍ഗ്സ്ട്രോയം ആണ് നേടിയത്. രണ്ടാം ഗെയിമിൽ സുതീര്‍ത്ഥ മുഖര്‍ജ്ജി തുടക്കത്തിലെ ലീഡ് നേടുന്നത് കണ്ടെങ്കിലും സ്വീഡന്‍ താരം ശക്തമായ രീതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. എന്നാൽ സമ്മര്‍ദ്ദത്തെ അതിജീവിച്ച് സുതീര്‍ത്ഥ ഗെയിം 11-9ന് സ്വന്തമാക്കി.

മൂന്നാം ഗെയിമില്‍ സ്വീഡന്‍ താരം ആധിപത്യം പുലര്‍ത്തുന്ന് കാഴ്ചയാണ് കണ്ടതെങ്കിലും സുതീര്‍ത്ഥ ഒപ്പം പിടിക്കുന്നത് കാണാനായി. ഒരു ഗെയിം പോയിന്റ് സുതീര്‍ത്ഥയ്ക്ക് ലഭിച്ചുവെങ്കിലും അത് ഡ്യൂസാക്കി മാറ്റുവാന്‍ ലിന്‍ഡയ്ക്ക് സാധിച്ചു. ഗെയിം സ്വീഡന്‍ താരം 13-11ന് സ്വന്തമാക്കി.

ലിന്‍ഡ് നാലാം ഗെയിമും ജയിച്ചപ്പോള്‍ മത്സരം സുതീര്‍ത്ഥ കൈവിടുന്ന സാഹചര്യത്തിലേക്ക് പോയി. അഞ്ചാം ഗെയിമിന്റെ തുടക്കത്തിൽ തന്നെ സുതീര്‍ത്ഥ ആറ് പോയിന്റിന്റെ ലീഡ് നേടി. ഗെയിം സുതീര്‍ത്ഥ 11-3ന് സ്വന്തമാക്കുകയായിരുന്നു.

ആറാം ഗെയിമിൽ സ്വീഡന്‍ താരം തുടക്കത്തിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി സുതീര്‍ത്ഥ ഗെയിം പോയിന്റിലേക്ക് എത്തുകയായിരുന്നു. തിരിച്ച് രണ്ട് ഗെയിം പോയിന്റ് ലിന്‍ഡ രക്ഷിച്ചുവെങ്കിലും 11-9ന് ഗെയിം സ്വന്തമാക്കി ഇന്ത്യന്‍ താരം നിര്‍ണ്ണായകമായ അഞ്ചാം സെറ്റിലേക്ക് മത്സരത്തെ എത്തിച്ചു.

നിര്‍ണ്ണായകമായ ഏഴാം സെറ്റിൽ സുതീര്‍ത്ഥ 5-1ന്റെ തുടക്കത്തിലെ ആധിപത്യം സ്വന്തമാക്കുകയായിരുന്നു. പിന്നീട് തുടരെ പോയിന്റുകളുമായി താരം 8-2ന്റെ ലീഡ് കരസ്ഥമാക്കി. അവസാന ഗെയിം 11-5ന് സുതീര്‍ത്ഥ വിജയിക്കുകയായിരുന്നു.

സ്കോര്‍: 5-11, 11-9, 11-13, 9-11, 11-3, 11-9. 11-5

 

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍, ശരത് കമാലിനും യോഗ്യത

ദോഹയില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക്ക് ക്വാളിഫിക്കേഷന്‍ ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍ താരത്തെ 4-0ന് പരാജയപ്പെടുത്തി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍. നേരത്തെ സത്യന്‍ സഹതാരം ശരത് കമാലിനെതിരെ 4-3ന്റെ വിജയം നേടിയിരുന്നു. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ശരത് കമാലും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. വനിത താരം സുതീര്‍ത്ഥ മുഖര്‍ജ്ജിയ്ക്കും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനായി.

Suthirtha

വനിത താരം മണിക ബത്ര റാങ്കിംഗിന്റെ മികവില്‍ യോഗ്യത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യനും സുതീര്‍ത്ഥയും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയം കുറിച്ചാണ് യോഗ്യത നേടിയത്. ശരത് കമാലിനെയും റമീസ് മുഹമ്മദിനെയും സത്യന്‍ വീഴ്ത്തിയപ്പോള്‍ സുതീര്‍ത്ഥ മണിക ബത്രയെ പരാജയപ്പെടുത്തി.

Exit mobile version