ദേശീയ കോച്ചിന്റെ സേവനം വേണ്ടെന്ന വെച്ച മണികയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍

ദേശീയ കോച്ച് സൗമ്യദീപ് റോയിയുടെ സേവനം വേണ്ടെന്ന് തീരുമാനിച്ച മണിക ബത്രയുടെ തീരുമാനത്തിനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഇത് അച്ചടക്കലംഘനമാണെന്നും താരത്തിനെതിരെ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്നുമാണ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

2006 കോമൺവെല്‍ത്ത് സ്വര്‍ണ്ണമെഡൽ ജേതാവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ സൗമ്യദീപ് റോയി ആണ് ഇന്ത്യയുടെ ടിടി സംഘത്തിന്റെ കോച്ചായി എത്തിയത്. മണികയുടെ വ്യക്തിഗത കോച്ച് സ‍ഞ്ജയ് പരാഞ്ജ്പേ ഗെയിംസിനെത്തിയെങ്കിലും താരത്തിനോട് പരിശീലനം നടത്തുവാന്‍ മാത്രമായിരുന്നു സംഘാടകര്‍ അനുവദിച്ചത്.

ടിടിഎഫ്ഐ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിൽ മണികയ്ക്കെതിരെ എടുക്കേണ്ട നടപടി എന്താണെന്നത് ഉടനെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.

ഓഗസ്റ്റിന് മുമ്പ് ദേശീയ ക്യാമ്പിന് തങ്ങളില്ലെന്ന് അറിയിച്ച് സത്യന്‍ ജ്ഞാനശേഖരനും ശരത് കമാലും

ഓഗസ്റ്റിന് മുമ്പ് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ തങ്ങളില്ലെന്ന് അറിയിച്ച് ഇന്ത്യയുടെ മുന്‍ നിര താരങ്ങളായ സത്യന്‍ ജ്ഞാനശേഖരനും ശരത് കമാലും. ടേബിള്‍ ടെന്നീസ് മടങ്ങിയെത്തുവാനുള്ള സാഹചര്യമില്ല ഇതെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാലാണ് ഇരു താരങ്ങളും ഈ തീരുമാനത്തിലേക്ക് എത്തിയത്.

സ്റ്റേഡിംഗങ്ങളും കോംപ്ലക്സുകളും കാണികളില്ലാതെ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതോടെയാണ് താരങ്ങള്‍ക്കായി ടിടിഎഫ്ഐ പരിശീലന ക്യാംപിനായി ജൂണ്‍ ആദ്യവും ജൂണ്‍ അവസാനവും ആണ് ഫെഡറേഷന്‍ പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന സമയമെങ്കിലും ഓഗസ്റ്റില്‍ സ്ഥിതി മെച്ചപ്പെട്ടാല്‍ മാത്രം പരിഗണിക്കേണ്ട ഒന്നാണ് ഈ വിഷയം എന്ന് ശരത് കമാല്‍ വ്യക്തമാക്കി.

ആദ്യം ഫെഡറേഷന്‍ കത്ത് വഴിയും പിന്നീട് ഫോണിലൂടെയും ഈ വിഷയം ആരാഞ്ഞുവെന്നും തങ്ങള്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി. ഇരു താരങ്ങളും തങ്ങളുടെ വീട്ടില്‍ തീവ്രമായ പരിശീലനത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് അറിയുന്നത്. സത്യന്‍ ബട്ടര്‍ഫ്ലൈ റോബോട്ടിനെ ഉപയോഗിച്ചുള്ള പരിശീലനത്തിലാണ് ഏര്‍പ്പെടുന്നത്.

അതേ സമയം ശരത് കമാലും ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്കീം(TOPS) പ്രകാരം ഇതേ റോബോട്ടിനെ ലഭിയ്ക്കുവാനുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Exit mobile version