മിക്സഡ് ഡബിള്‍സിൽ അനായാസ വിജയവുമായി ലോക ഒന്നാം നമ്പര്‍ താരങ്ങള്‍, ദോഹയിൽ രണ്ടാം സ്ഥാനക്കാരായി മണിക – സത്യന്‍ ജോഡിയ്ക്ക് മടക്കം

WTT ദോഹയിലെ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ജോഡിയായ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ടിന് പരാജയം. നേരിട്ടുള്ള ഗെയിമുകളിൽ ലിന്‍ യുന്‍ ജു – ചെംഗ് ഇ ചിംഗ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ യാതൊരു വെല്ലുവിളിയുമില്ലാതെ കീഴടങ്ങിയത്.

4-11, 5-11, 3-11 എന്ന സ്കോറിനാണ് ലോക ഒന്നാം നമ്പര്‍ താരങ്ങളോട് ഇന്ത്യന്‍ ജോഡി കീഴടങ്ങിയത്.

മിക്സഡ് ഡബിള്‍സിൽ അനായാസ വിജയവുമായി ലോക ഒന്നാം നമ്പര്‍ താരങ്ങള്‍, ദോഹയിൽ രണ്ടാം സ്ഥാനക്കാരായി മണിക – സത്യന്‍ ജോഡിയ്ക്ക് മടക്കം

WTT ദോഹയിലെ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ജോഡിയായ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ടിന് പരാജയം. നേരിട്ടുള്ള ഗെയിമുകളിൽ ലിന്‍ യുന്‍ ജു – ചെംഗ് ഇ ചിംഗ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ യാതൊരു വെല്ലുവിളിയുമില്ലാതെ കീഴടങ്ങിയത്.

4-11, 5-11, 3-11 എന്ന സ്കോറിനാണ് ലോക ഒന്നാം നമ്പര്‍ താരങ്ങളോട് ഇന്ത്യന്‍ ജോഡി കീഴടങ്ങിയത്.

ഇന്നലെ പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിൽ തീപാറും പോരാട്ടത്തിന് ശേഷം ഇന്ത്യയുടെ ശരത് കമാൽ ചൈനയുടെ ലീസെന്‍ യുവാനിനോട് 3-4 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു.

മത്സരത്തിൽ 3-2ന് ലീഡ് നേടിയ ശരത് ആറാം ഗെയിമിൽ 10-12 എന്ന സ്കോറിനാണ് പൊരുതി വീണത്.

സ്കോര്‍: 5-11, 11-8, 6-11, 11-7, 11-5, 10-12, 9-11

റാങ്കിംഗിൽ നേട്ടമുണ്ടാക്കി മണിക ബത്ര, ഡബിള്‍സ് റാങ്കിംഗിൽ അര്‍ച്ചനയുമായി ആറാം സ്ഥാനത്ത്, സിംഗിള്‍സിൽ ആദ്യമായി 50നുള്ളിൽ

ടേബിള്‍ ടെന്നീസ് ലോക റാങ്കിംഗില്‍ വലിയ നേട്ടമുണ്ടാക്കി മണിക ബത്ര. സിംഗിള്‍സ്, വനിത ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് മേഖലകളിലെല്ലാം താരം വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. വനിത സിംഗിള്‍സിൽ ആറ് സ്ഥാനം മെച്ചപ്പെടുത്തി 50ാം റാങ്കിലേക്ക് ഉയര്‍ന്ന മണിക ആദ്യമായാണ് ആദ്യ 50ൽ എത്തുന്നത്.

Manikasathiyan

അതേ സമയം അര്‍ച്ചന കാമത്തുമായി വനിത ഡബിള്‍സിൽ താരം ലോക റാങ്കിംഗിൽ 6ാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. മിക്സഡ് ഡബിള്‍സിൽ മണിക – സത്യന്‍ കൂട്ടുകെട്ട് ലോക റാങ്കിംഗിൽ 11ാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ ഡബിള്‍സ് ജോഡികള്‍ മെഡലിലല്ലാതെ മടങ്ങും

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ്, വനിത ഡബിള്‍സ് ജോഡികള്‍ക്ക് ക്വാര്‍ട്ടറിൽ മടക്കം. ഇതോടെ മെഡൽ പട്ടികയിൽ ഇടം നേടുവാനുള്ള സാധ്യത ഇരു താരങ്ങള്‍ക്കും ഇല്ലാതായി.

മണിക – സത്യന്‍ കൂട്ടുകെട്ട് ലോക റാങ്കിംഗിൽ ഇരുപതാം സ്ഥാനത്തുള്ള ജപ്പാന്‍ താരങ്ങളോട് 1-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഹാരിമോട്ടോ-ഹയാത്ത കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം. 5-11, 2-11, 11-7, 9-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

വനിത ഡബിള്‍സിൽ മണിക – അര്‍ച്ചന കൂട്ടുകെട്ട് 0-3 എന്ന സ്കോറിന് പുറത്തായി. ലക്സംബര്‍ഗ് താരങ്ങളോട് 1-11, 6-11, 8-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ പുറത്തായത്.

ഡബിള്‍സ് മത്സരങ്ങളിൽ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ഡബിള്‍സ് ടീമുകള്‍ക്ക് വിജയം. മിക്സഡ് ഡബിള്‍സിൽ ശരത് കമാൽ – അര്‍ച്ചന കാമത്ത് കൂട്ടുകെട്ടും സത്യന്‍ – മണിക കൂട്ടുകെട്ടും വിജയം നേടി പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

ശരത് – അര്‍ച്ചന കൂട്ടുകെട്ട് 3-2ന് ഈജിപ്റ്റിന്റെ ടീമിനെ പുറത്താക്കിയപ്പോള്‍ സത്യന്‍-മണിക കൂട്ടുകെട്ട് പോര്‍ട്ടോറിക്കോയുടെ ടീമിനെതിരെ 3-1ന്റെ വിജയം ആണ് നേടിയത്.

വനിത ഡബിള്‍സിൽ മണിക – അര്‍ച്ചന കൂട്ടുകെട്ട് ബെല്‍ജിയത്തിന്റെ ടീമിനെ 3-0ന് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിൽ കടന്നു.

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ,ഒട്ടനവധി താരങ്ങള്‍ ആദ്യ റൗണ്ടിൽ പുറത്ത്, രണ്ടാം റൗണ്ടിൽ പൊരുതി വീണ് സത്യന്‍

ലോക റാങ്കിംഗിൽ 17ാം സ്ഥാനത്തുള്ള ക്വാദ്രി അരുണയോട് 7 ഗെയിം പോരാട്ടത്തിൽ അടിയറവ് പറഞ്ഞ് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. 3-4 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

9-11, 11-7, 15-13, 3-11, 11-4, 4-9, 7-11 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന് ഐടിടിഎഫ്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ കാലിടറിയത്.

അതേ സമയം സത്യനും അയിഖ മുഖര്‍ജ്ജിയും മാത്രമാണ് ആദ്യ റൗണ്ടിൽ ഇന്ത്യന്‍ താരങ്ങളിൽ വിജയം നേടിയത്. മണിക ബത്ര, ശരത് കമാൽ, ഹര്‍മീത് ദേശായി, ആന്തണി അമൽരാജ്, സുതീര്‍ത്ഥ മുഖര്‍ജ്ജി, മധുരിക പട്കര്‍ എന്നിവര്‍ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.

സത്യന്‍ – ഹര്‍മീത് കൂട്ടുകെട്ടിന് കിരീടം

ടൂണീഷ്യയിൽ നടക്കുന്ന ഡബ്ല്യുടിടി കണ്ടെന്ററിൽ പുരുഷ വിഭാഗം ഡബിള്‍സ് കിരീടം നേടി ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ – ഹര്‍മീത് ദേശായി കൂട്ടുകെട്ട്. ഫൈനലില്‍ ഫ്രാന്‍സിന്റെ ഇമ്മാനുവൽ ലെബേസ്സൺ – അലക്സാണ്ടേ കാസ്സിന്‍ കൂട്ടുകെട്ടിനെ 3-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

11-9, 4-11, 11-9, 11-5 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

ചെക്ക് അന്താരാഷ്ട്ര ഓപ്പണ്‍ കിരീടം നേടി സത്യന്‍ ജ്ഞാനശേഖരന്‍

ബുഡാപെസ്റ്റിലെ മിക്സഡ് ഡബിള്‍സ് വിജയത്തിന് പിന്നാലെ ചെക്ക് അന്താരാഷ്ട്ര ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടവും നേടി ഇന്ത്യയുട സത്യന്‍ ജ്ഞാനശേഖരന്‍. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഉക്രൈന്റെ ലോക റാങ്കിംഗിൽ 111ാം സ്ഥാനത്തുള്ള യെവ്ഹെന്‍ പ്രൈഷെപ്പയെ 4-0 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമിലാണ് സത്യന് പരാജയപ്പെടുത്തിയത്.

സെമിയിൽ സ്വീഡന്റെ ട്രുള്‍സ് മോര്‍ഗാര്‍ഡിനെയും നേരിട്ടുള്ള ഗെയിമുകളിൽ സത്യന്‍ പരാജയപ്പെടുത്തിയിരുന്നു.

മിക്സഡ് ഡബിള്‍സ് ലോക റാങ്കിംഗിൽ 20ാം സ്ഥാനത്തേക്കുയര്‍ന്ന് മണിക – സത്യന്‍ കൂട്ടുകെട്ട്

ബുഡാപെസ്റ്റ് ഡബ്ല്യടിടി കണ്ടെന്ററിലെ മിക്സഡ് ഡബിള്‍സ് വിജയത്തിന്റെ ബലത്തിൽ ഏറ്റവും പുതിയ മിക്സഡ് ഡബിള്‍സ് റാങ്കിംഗിൽ മുന്നേറ്റം നടത്തി ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്.

ഏറ്റവും പുതിയ റാങ്കിംഗിൽ ഇവര്‍ ഇപ്പോള്‍ 20ാം സ്ഥാനത്താണ്. അതെ സമയം ഇപ്പോള്‍ നടക്കുന്ന ചെക്ക് അന്താരാഷ്ട്ര ഓപ്പണിൽ മണിക കളിക്കുന്നില്ല. ടൂര്‍ണ്ണമെന്റിന്റെ സിംഗിള്‍സ് സെമി ഫൈനലിലേക്ക് സത്യന്‍ പ്രവേശിച്ചിട്ടുണ്ട്.

ചെക്ക് അന്താരാഷ്ട്ര ഓപ്പൺ സെമിയിൽ കടന്ന് സത്യന്‍ ജ്ഞാനശേഖരന്‍,

ചെക്ക് ഇന്റര്‍നാഷണൽ ഓപ്പൺ സെമിയിൽ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. ടൂര്‍ണ്ണമെന്റിന്റെ ടോപ് സീഡ് കൂടിയായ സത്യന്‍ ക്വാര്‍ട്ടറിൽ സൗദി അറേബ്യയുടെ അലി അല്‍ഖദ്രാവിയെ 4-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. സെമിയിൽ സ്വീഡന്റെ ട്രുള്‍സ് മോര്‍ഗാര്‍ഡ് ആണ് സത്യന്റെ എതിരാളി.

അതേ സമയം വനിതകളുടെ സിംഗിള്‍സിൽ രണ്ടാം സീഡ് പോളീന വേഗയെ(ചിലി) അട്ടിമറിച്ച് അര്‍ച്ചന കാമത്ത് ക്വാര്‍ട്ടറിൽ റഷ്യയുടെ മരിയ തൈലകോവയോട് 2-4 എന്ന സ്കോറിന് മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തിൽ ശ്രീജ ആകുല സ്വീഡന്റെ ലിന്‍ഡ ബെര്‍ഗ്സ്ട്രോമിനോട് പരാജയം ഏറ്റുവാങ്ങി.

ബുഡാപെസ്റ്റിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയുടെ സൂപ്പര്‍ ജോഡി

ബുഡാപെസ്റ്റിൽ WTT കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ  ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ടിന് കിരീടം. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ 3-1 എന്ന സ്കോറിന് ഹംഗറിയുടെ ഡോറ മഡറാസ് – നാന്ദോരര്‍ എക്സെകി കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

ആദ്യ മൂന്ന് ഗെയിമുകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടതെങ്കിലും നാലാം ഗെയിമിൽ എതിരാളികളെ നിഷ്പ്രഭമാക്കി ഇന്ത്യന്‍ താരങ്ങള്‍ വിജയം പിടിച്ചെടുത്തു.

സ്കോര്‍ 11-9, 9-11, 12-10, 11-6.

മണിക – സത്യന്‍ ജോഡി ഫൈനലിൽ

ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ മിക്സഡ് ഡബിള്‍സിൽ ഇന്ത്യന്‍ ജോഡിയായ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട് ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈന. മത്സരത്തിൽ ബെലാറസിന്റ് ദാരിയ – അലക്സാണ്ടര്‍ കൂട്ടുകെട്ടിനെ 3-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

വനിത സിംഗിള്‍സിൽ മണിക ബത്ര സെമിയിൽ പരാജയപ്പെടുകയായിരുന്നു. ക്വാര്‍ട്ടറിൽ ഇന്ത്യയുടെ ശ്രീജ അകുലയെ 3-2ന് പരാജയപ്പെടുത്തിയെത്തിയ മണിക സെമിയിൽ നേരിട്ടുള്ള സെറ്റുകളിൽ 4-0ന് പരാജയം ഏറ്റുവാങ്ങി.

അതേ സമയം പുരുഷ ഡബിള്‍സിൽ മാനവ് താക്കര്‍ – ഹര്‍മീത് ദേശായി കൂട്ടുകെട്ടിന് സെമിയിൽ പരാജയം ഏറ്റുവാങ്ങി. 3-1 എന്ന സ്കോറിനായിരുന്നു റഷ്യയുടെ കിറിൽ സ്കാച്ചകോവ് – വ്ലാഡിമിര്‍ സിഡോറെങ്കോ കൂട്ടുകെട്ട് ഇന്ത്യന്‍ താരങ്ങളെ പരാജയപ്പെടുത്തിയത്.

3-1ന്റെ ലീഡ് കൈവിട്ട് സത്യന്‍, രണ്ടാം റൗണ്ടിൽ പരാജയം

ടേബിള്‍ ടെന്നീസ് പുരുഷന്മാരുടെ രണ്ടാം റൗണ്ടിൽ ഹോങ്കോംഗ് താരത്തിനെതിരെ പരാജയം ഏറ്റുവാങ്ങി സത്യന്‍ ജ്ഞാനശേഖരന്‍. ഹോങ്കോംഗിന്റെ ഹാംഗ് സിയു ലാമിനോടാണ് സത്യന്‍ പൊരുതി തോറ്റത്. 3-1ന്റെ ലീഡ് നേടിയ സത്യന്‍ അടുത്ത മൂന്ന് സെറ്റുകള്‍ കൈവിടുന്ന ഹൃദയഭേദമായ കാഴ്ചയാണ് കണ്ടത്. 4-3 എന്ന സ്കോറിനാണ് ഹോങ്കോംഗ് താരത്തിന്റെ വിജയം.

ആദ്യ സെറ്റ് 7-11ന് നഷ്ടപ്പെട്ട സത്യന്‍ അടുത്ത മൂന്ന് ഗെയിമിൽ ആധിപത്യം പുലര്‍ത്തി മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അഞ്ചാം സെറ്റിൽ സത്യനെ ഞെട്ടിച്ച് ഹാംഗ് ലാം സെറ്റ് സ്വന്തമാക്കുന്നതാണ് കണ്ടത്. 11-9 എന്ന സ്കോറിനാണ് ഹോങ്കോംഗ് താരത്തിന്റെ വിജയം.

ആറാം സെറ്റിൽ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് സത്യന്റെ ഭാഗത്ത് നിന്ന് വന്നത്. ലാം 8-3ന്റെ ലീഡ് നേടിയെങ്കിലും ലീഡ് കുറച്ച് സത്യനും ഏഴ് പോയിന്റിലേക്ക് എത്തിയെങ്കിലും രണ്ട് ഗെയിം പോയിന്റുകള്‍ ലാം സ്വന്തമാക്കുന്നതാണ് കണ്ടത്. സത്യന്‍ മത്സരം ഡ്യൂസിലേക്ക് എത്തിച്ചുവെങ്കിലും 10-12ന് ഗെയിം കൈവിടുന്നതാണ് കാണാനായത്. ഇതോടെ 3-1ന്റെ ലീഡ് കൈവിട്ട് സത്യനൊപ്പം 3-3ന് എത്തുവാന്‍ ലാമിന് സാധിച്ചു.

ഏഴാം സെറ്റിൽ നേരത്തെ തന്നെ 5-2ന്റെ ലീഡ് നേടുവാന്‍ ലാമിന് സാധിച്ചു. അവസാന ഗെയിം 6-11ന് സത്യന്‍ കൈവിട്ടപ്പോള്‍ ലാം ഇതാദ്യമായി സത്യനെ പരാജയപ്പെടുത്തി.

സ്കോര്‍: 7-11, 11-7, 11-4, 11-5, 9-11, 10-12, 6-11

Exit mobile version