ബുഡാപെസ്റ്റിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയുടെ സൂപ്പര്‍ ജോഡി

ബുഡാപെസ്റ്റിൽ WTT കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ  ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ടിന് കിരീടം. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ 3-1 എന്ന സ്കോറിന് ഹംഗറിയുടെ ഡോറ മഡറാസ് – നാന്ദോരര്‍ എക്സെകി കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

ആദ്യ മൂന്ന് ഗെയിമുകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടതെങ്കിലും നാലാം ഗെയിമിൽ എതിരാളികളെ നിഷ്പ്രഭമാക്കി ഇന്ത്യന്‍ താരങ്ങള്‍ വിജയം പിടിച്ചെടുത്തു.

സ്കോര്‍ 11-9, 9-11, 12-10, 11-6.

മണിക – സത്യന്‍ ജോഡി ഫൈനലിൽ

ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ മിക്സഡ് ഡബിള്‍സിൽ ഇന്ത്യന്‍ ജോഡിയായ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട് ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈന. മത്സരത്തിൽ ബെലാറസിന്റ് ദാരിയ – അലക്സാണ്ടര്‍ കൂട്ടുകെട്ടിനെ 3-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

വനിത സിംഗിള്‍സിൽ മണിക ബത്ര സെമിയിൽ പരാജയപ്പെടുകയായിരുന്നു. ക്വാര്‍ട്ടറിൽ ഇന്ത്യയുടെ ശ്രീജ അകുലയെ 3-2ന് പരാജയപ്പെടുത്തിയെത്തിയ മണിക സെമിയിൽ നേരിട്ടുള്ള സെറ്റുകളിൽ 4-0ന് പരാജയം ഏറ്റുവാങ്ങി.

അതേ സമയം പുരുഷ ഡബിള്‍സിൽ മാനവ് താക്കര്‍ – ഹര്‍മീത് ദേശായി കൂട്ടുകെട്ടിന് സെമിയിൽ പരാജയം ഏറ്റുവാങ്ങി. 3-1 എന്ന സ്കോറിനായിരുന്നു റഷ്യയുടെ കിറിൽ സ്കാച്ചകോവ് – വ്ലാഡിമിര്‍ സിഡോറെങ്കോ കൂട്ടുകെട്ട് ഇന്ത്യന്‍ താരങ്ങളെ പരാജയപ്പെടുത്തിയത്.

പുരുഷ ഡബിള്‍സ് സെമിയിൽ കടന്ന് ഇന്ത്യയുടെ ഹര്‍മീത് ദേശായി – മാനവ് താക്കര്‍ സഖ്യം

ബുഡാപെസ്റ്റിൽ നടക്കുന്ന ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ പുരുഷ ഡബിള്‍സ് സെമിയിൽ കടന്ന് ഇന്ത്യയുടെ ഹര്‍മീത് ദേശായി – മാനവ് താക്കര്‍ കൂട്ടുകെട്ട്. ഹംഗറിയ്ക്കെതിരെയാണ് ഇന്ത്യയുടെ 3-1ന്റെ വിജയം.

11-8, 9-11, 11-8, 11-8 എന്ന നിലയിലായിരുന്നു സ്കോര്‍. മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തിൽ ഇന്ത്യയുടെ സനിൽ ഷെട്ടി- സ്നേഹിത് സുരാവാജുള്ള കൂട്ടുകെട്ട് റഷ്യന്‍ താരങ്ങളോട് പരാജയപ്പെട്ടു. ഇല്ലാത്ത പക്ഷം ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള സെമിയ്ക്ക് അവസരം ഉണ്ടാകുമായിരുന്നു.

അട്ടിമറികള്‍ തുടര്‍ന്ന് ശ്രീജ അകുല, ക്വാര്‍ട്ടറിൽ എതിരാളി മണിക ബത്ര

ബുഡാപെസ്റ്റിലെ ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ തന്റെ മികച്ച ഫോം തുടര്‍ന്ന് ഇന്ത്യയുടെ ശ്രീജ അകുല. ആദ്യ റൗണ്ടിൽ 3-2 എന്ന സ്കോറിന് സ്വീഡന്റെ ലിന്‍ഡ ബെര്‍സ്റ്റോമിനെ പരാജയപ്പെടുത്തിയ ശ്രീജ രണ്ടാം റൗണ്ടിൽ സ്ലൊവാക്കിയയുടെ ബാര്‍ബോറ ബലസോവയെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു.

തന്നെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള താരങ്ങളെയാണ് ആകുല കീഴടക്കിയത്. ക്വാര്‍ട്ടറിൽ ശ്രീജയുടെ എതിരാളി ഇന്ത്യയുടെ തന്നെ മണിക ബത്രയാണ്. 3-2 എന്ന സ്കോറിനായിരുന്നു മണിക ഇറ്റലിയുടെ ജോര്‍ജ്ജിയ പിക്കോലിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തിയത്. 12-10, 11-13, 11-5, 4-11, 11-8 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയം കുറിച്ചത്.

ലോക ഏഴാം നമ്പര്‍ താരങ്ങളെ പരാജയപ്പെടുത്തി മണികയും സത്യനും സെമിയിൽ

ബുഡാപെസ്റ്റിലെ ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിലെ മിക്സഡ് ഡബിള്‍സ് ടൂര്‍ണ്ണമെന്റിൽ അട്ടിമറി വിജയവുമായി ഇന്ത്യയുടെ മണിക ബത്ര-സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. ടൂര്‍ണ്ണമെന്റിലെ ഒന്നാം സീഡും ലോക റാങ്കിംഗിൽ ഏഴാം സ്ഥാനക്കാരുമായ സ്ലൊവാക്കിയന്‍ താരങ്ങളെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യയുടെ ജോഡി സെമി ഫൈനലില്‍ എത്തുകയായിരുന്നു.

അവസാനത്തെ ഗെയിമിൽ 8-3ന് പിന്നിൽ പോയ ശേഷമായിരുന്നു ഇന്ത്യയുടെ താരങ്ങള്‍ വിജയം കുറിച്ചത്. സെമിയിൽ നാലാം സീഡുകളായ ബെലാറസിന്റെ ടീമിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ നേരിടുക.

Exit mobile version