ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത് ടീം വര്‍ക്കിന്റെ വിജയം

പാക്കിസ്ഥാന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിജയം ടീം വര്‍ക്കിന്റെ വിജയമാണന്ന് അഭിപ്രായപ്പെട്ട് സര്‍ഫ്രാസ് അഹമ്മദ്. പൂര്‍ണ്ണമായ സംതൃപ്തി നല്‍കുന്ന ബൗളിംഗ് പ്രകടനമാണ് ടീം കാഴ്ച വെച്ചത്. മുഹമ്മദ് അമീര്‍ ടോപ് ഓര്‍ഡറില്‍ വിക്കറ്റുകള്‍ നേടി. ഷദബ് ഖാന്‍ മധ്യ നിരയെ പിടിച്ചുകെട്ടിയപ്പോള്‍ വാലറ്റത്തെ തൂത്തുവാരിയത് വഹാബ് റിയാസ് ആയിരുന്നു. ഇത് സമ്പൂര്‍ണ്ണ ആധിപത്യം നല്‍കുന്ന ബൗളിംഗ് പ്രകടനമാണെന്നും സര്‍ഫ്രാസ് കൂട്ടിചേര്‍ത്തു.

എന്നാല്‍ തങ്ങളുടെ ഫീല്‍ഡിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുമുണ്ടെന്ന് സര്‍ഫ്രാസ് തുറന്ന് സമ്മതിച്ചു. ഫീല്‍ഡിംഗില്‍ ഇനിയും കഠിന പ്രയത്നം അനിവാര്യമാണ്. ക്യാച്ചുകള്‍ ഈ മത്സരത്തിലും വളരെ അധികം ടീം കൈവിട്ടു. ഇനിയുള്ള മൂന്ന് മത്സരങ്ങളും ഏറെ പ്രധാനമാണെന്നും പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു.

Exit mobile version