പാക് നായകനായി സര്‍ഫ്രാസ് തുടരും, ബാബര്‍ അസം വൈസ് ക്യാപ്റ്റന്‍

ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെയും മൂന്ന് ടി20യുടെയും പരമ്പരയില്‍ പാക്കിസ്ഥാനെ സര്‍ഫ്രാസ് അഹമ്മദ് നയിക്കും. ലോകകപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായ ടീമില്‍ കോച്ചിംഗ് സ്റ്റാഫില്‍ മാറ്റം വന്നതിനൊപ്പം സര്‍ഫ്രാസിന്റെ ക്യാപ്റ്റന്‍സി മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ല. ടീമിന്റെ ഉപ നായകനായി ബാബര്‍ അസമിനെ പ്രഖ്യാപിക്കുകയും ചെയ്തു.

പരമ്പരയ്ക്കുള്ള 19 അംഗ സാധ്യത സംഘത്തെ സെപ്റ്റംബര്‍ 16ന് പ്രഖ്യാപിക്കും. 18ന് ലാഹോറില്‍ ആരംഭിയ്ക്കുന്ന ക്യാമ്പിന് ശേഷം സെപ്റ്റംബര്‍ 23ന് പരമ്പരകള്‍ക്കായുള്ള 16 അംഗ സംഘത്തെ പ്രഖ്യാപിക്കും. അതേ സമയം മുന്‍ നിര താരങ്ങളില്ലാതെയാണ് ശ്രീലങ്ക പാക്കിസ്ഥാനിലേക്ക് എത്തുന്നത്.

Exit mobile version