സായി പ്രണീതിന് ആദ്യ റൗണ്ടില്‍ തോല്‍വി, പരാജയം മൂന്ന് ഗെയിം പോരാട്ടത്തിന് ശേഷം

ഹോങ്കോംഗിന്റെ വിംഗ് കീ വിന്‍സെന്റ് വോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ സായി പ്രണീത്. ഇന്തോനേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടിലാണ് താരത്തിന് തോല്‍വി പിണഞ്ഞത്. ആദ്യ ഗെയിം നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി രണ്ടാം ഗെയിം വിജയിച്ച് ഒപ്പമെത്തിയെങ്കിലും മൂന്നാം ഗെയിമിലും പ്രണീതിന് അടിപതറുകയായിരുന്നു.

ഒരു മണിക്കൂറിനടുത്ത മത്സരത്തില്‍ 15-21, 21-13, 10-21 എന്ന സ്കോറിനായിരുന്നു പ്രണീതിന്റെ ആദ്യ റൗണ്ട് തോല്‍വി.

റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ സായി പ്രണീതും എച്ച്എസ് പ്രണോയ്‍യും

BWF ലോക റാങ്കിംഗിന്റെ ഏറ്റവും പുതിയ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ സായി പ്രണീതും എച്ച് എസ് പ്രണോയ്‍യും. മുന്‍പത്തെ പട്ടികയില്‍ യഥാക്രം 23, 27 സ്ഥാനങ്ങളിലായിരുന്ന താരങ്ങള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ്് 22, 26 സ്ഥാനങ്ങളിലേക്ക് എത്തിയത്. ഡബിള്‍സ് മത്സരയിനത്തിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കും റാങ്കിംഗില്‍ മെച്ചം കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

മിക്സഡ് ഡബിള്‍ഡ് ജോഡികളായ കൂഹു ഗാര്‍ഗ്-രോഹന്‍ കപൂര്‍ കൂട്ടുകെട്ട് 2 സ്ഥാനം മെച്ചപ്പെടുത്തി 52ാം സ്ഥാനത്തേക്കും പുരുഷ ഡബിള്‍സ് ജോഡികളില്‍ രോഹന്‍ കപൂര്‍-സൗരഭ് ശര്‍മ്മ കൂട്ടുകെട്ട് 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 159ാം സ്ഥാനത്തേക്കും ഉയര്‍ന്നു. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള പുരുഷ ഡബിള്‍സ് ജോഡിയായ മനു അട്രി-സുമീത് റെഡ്ഢീ കൂട്ടുകെട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി 24ാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്.

മറ്റൊരു ജോഡിയായ ധ്രുവ് കപില-കൃഷ്ണ പ്രസാദ് കൂട്ടുകെട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി 82ാം റാങ്കില്‍ എത്തിയിട്ടുണ്ട്. വനിത സിംഗിള്‍സില്‍ വളര്‍ന്ന് വരുന്ന താരമായ അഷ്മിത ചലിഹ 3 സ്ഥാനം മെച്ചപ്പെടുത്തി 111ാം റാങ്കിലേക്ക് എത്തി. വനിത ഡബിള്‍സ് ജോഡികളായ സിമ്രാന്‍ സിംഗി-റിതിക താക്കര്‍ കൂട്ടുകെട്ട് ആദ്യ നൂറിനുള്ളിലേക്ക് ആദ്യമായി എത്തി. 4 സ്ഥാനങ്ങളാണ് അവര്‍ മെച്ചപ്പെടുത്തിയത്. നിലവില്‍ അവര്‍ 98ാം റാങ്കിലാണുള്ളത്.

സിന്ധുവിനു പരാജയം, അട്ടിമറി വിജയം സ്വന്തമാക്കി തായ്‍ലാന്‍ഡ് താരം, ഡബിള്‍സിലും തോല്‍വി

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിനു തോല്‍വി. സിന്ധു ഇന്ന് രണ്ടാം റൗണ്ടില്‍ തായ്‍ലാന്‍ഡിന്റെ ലോക റാങ്കിംഗില്‍ 29ാം സ്ഥാനത്തുള്ള നിച്ചോണ്‍ ജിന്‍ഡാപോളിനോട് നേരിട്ടുള്ള ഗെയിമിലാണ് പരാജയപ്പെട്ടത്. ഇതോടെ വനിത സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. സ്കോര്‍: 19-21, 18-21. സായി പ്രണീതും തന്റെ സിംഗിള്‍സ് മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങി.

പുരുഷ ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ചൈനീസ് കൂട്ടുകെട്ടിനോട് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 19-21, 18-21 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വിയേറ്റ് വാങ്ങി രണ്ടാം റൗണ്ട് കടക്കാതെ മടങ്ങി.

കശ്യപ് സെമിയില്‍, പ്രണീതിനെ കീഴടക്കി കിഡംബിയും

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിച്ച് പാരുപള്ളി കശ്യപും ശ്രീകാന്ത് കിഡംബിയും. തായ്‍വാന്റെ സു വീ വാംഗിനെ നേരിട്ടുള്ള ഗെയിമിലാണ് പാരുപ്പള്ളി കശ്യപ് പുറത്താക്കിയത്. 21-16, 21-11 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം. 2015 ഏപ്രിലിനു ശേഷം ഇതാദ്യമായാണ് കശ്യപ് ഒരു വലിയ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ എത്തുന്നത്.

അതേ സമയം ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ സായി പ്രണീതിനെ വീഴ്ത്തി ശ്രീകാന്ത് കിഡംബി ടൂര്‍ണ്ണമെന്റിന്റെ സെമിയിലെത്തി. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കിഡംബി തിരിച്ചുവരവ് നടത്തിയത്. 62 മിനുട്ട് നീണ്ട മത്സരത്തില്‍ 21-23, 21-11, 21-19 എന്ന സ്കോറിനായിരുന്നു കിഡംബിയുടെ വിജയം.

സ്വിസ്സ് ഓപ്പണിലെയും ചൈന മാസ്റ്റേഴ്സിലെയും പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം

ചൈന മാസ്റ്റേഴ്സിലെയും സ്വിസ്സ് ഓപ്പണിലെയും പ്രകടനത്തിന്റെ ബലത്തില്‍ ഏറ്റവും പുതിയ BWF റാങ്കിംഗില്‍ മികവ് പുലര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍. ചൈന മാസ്റ്റേഴ്സിലെ പ്രകടനത്തിന്റെ ബലത്തില്‍ 28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ലോക റാങ്കിംഗില്‍ 76ാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. അതേ സമയം സ്വിസ്സ് ഓപ്പണിന്റെ ഫൈനല്‍ വരെ എത്തിയ സായി പ്രണീത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19ാം റാങ്കിലെത്തി.

ടൂര്‍ണ്ണമെന്റ് അട്ടിമറിയോടെ തുടങ്ങിയ ശുഭാങ്കര്‍ ഡേ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 43ാം സ്ഥാനത്തേക്ക് എത്തി. നാല് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്.

ആദ്യ ഗെയിം നേടി, എന്നാല്‍ കിരീടം കൈവിട്ട് സായി പ്രണീത്

വമ്പന്‍ അട്ടിമറികളിലൂടെ സ്വിസ് ഓപ്പണിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഫൈനലില്‍ കാലിടറി ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ യൂഖി ഷിയോടാണ് സായി പ്രണീത് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 21-19നു പിടിമുറുക്കിയ സായി പ്രണീത് കിരീടം നേടുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത രണ്ട് ഗെയിമുകളില്‍ പിന്നോട്ട് പോകുകയായിരുന്നു.

സ്കോര്‍: 19-21, 21-18, 21-12. 68 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമാണ് രണ്ടാം സ്ഥാനം കൊണ്ട് പ്രണീത് സന്തോഷവാനായത്.

നിലവിലെ ഒളിമ്പിക്സ് ജേതാവിനെ അട്ടിമറിച്ച് സായി പ്രണീത് സ്വിസ് ഓപ്പണ്‍ ഫൈനലില്‍

ചൈനീസ് താരം ചെന്‍ ലോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ഇന്ത്യയുടെ സായി പ്രണീത് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ 21-18, 21-13 എന്ന സ്കോറിനായിരുന്നു 46 മിനുട്ടില്‍ ഇന്ത്യന്‍ താരത്തിന്റെ വിജയം. നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവും രണ്ട് തവണ ലോക ചാമ്പ്യനുമായ താരമാണ് ചെന്‍ ലോംഗ്.

ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനെ കീഴടക്കിയ ചൈനീസ് താരം യൂഖി ഷി ആണ് ഫൈനലില്‍ സായി പ്രണീതിന്റെ എതിരാളി. ഷിയുടെ വിജയം 21-9, 21-17 എന്ന സ്കോറിനായിരുന്നു.

സെമിയില്‍ കടന്ന് സായി പ്രണീത്, പുരുഷ ഡബിള്‍സ് ടീമിനു പരാജയം

സ്വിസ് ഓപ്പണ്‍ 2019ന്റെ പുരുഷ വിഭാഗം സെമിയില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രണീത് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെയാണ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-13, 21-11. 35 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്.

അതേ സമയം പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടിനു ക്വാര്‍ട്ടറില്‍ പരാജയമായിരുന്നു ഫലം. 11-21, 26-28 എന്ന സ്കോറിന് 63 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമായിരുന്നു താരങ്ങള്‍ കീഴടങ്ങിയത്. മാരത്തണ്‍ രണ്ടാം ഗെയില്‍ പോരാടി നോക്കിയെങ്കിലും അവസാന നിമിഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് കാലിടറുകയായിരുന്നു.

സായി പ്രണീതിനോട് തോല്‍വി വഴങ്ങി സമീര്‍ വര്‍മ്മ, കശ്യപിനു പരാജയം

അജയ് ജയറാമിനെ ആദ്യ റൗണ്ടില്‍ കീഴടക്കിയെത്തിയ സമീര്‍ വര്‍മ്മയ്ക്ക് മറ്റൊരു ഇന്ത്യന്‍ താരത്തിനു മുന്നില്‍ കാലിടറി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ സഹതാരം സായി പ്രണീതിനോടാണ് സമീര്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങിയത്. 21-14, 22-20 എന്ന സ്കോറിനു 47 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് പ്രണീത് സ്വിസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്.

അതേ സമയം ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് നേരിട്ടുള്ള ഗെയിമുകളില്‍ നെതര്‍ലാണ്ട്സിന്റെ മാര്‍ക്ക് കാല്‍ജൗവിനോട് പരാജയപ്പെട്ടു. 15-21, 16-21 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ തോല്‍വി.

സമീര്‍ വര്‍മ്മയ്ക്കും സായി പ്രണീതിനും ജയം, മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കും വിജയം

സ്വിസ് ഓപ്പണ്‍ 2019ലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യന്‍ താരങ്ങള്‍. സായി പ്രണീതും സമീര്‍ വര്‍മ്മയുമാണ് തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ചത്. സായി പ്രണീതിനെതിരെ രാജീവ് ഔസേഫ് ആദ്യ സെറ്റിനിടെ പിന്മാറിയതാണ് താരത്തിനു തുണയായി. 11-5 എന്ന സ്കോറിനു പ്രണീത് ലീഡ് ചെയ്യുമ്പോളാണ് രാജീവ് മത്സരത്തില്‍ നിന്ന് പിന്മാറിയത്.

അതേ സമയം മറ്റൊരു ഇന്ത്യന്‍ താരത്തെ കീഴടക്കിയാണ് സമീര്‍ വര്‍മ്മയുടെ വിജയം. 21-18, 21-15 എന്ന സ്കോറിനു അജയ് ജയറാമിനെയാണ് സമീര്‍ കീഴടക്കിയത്.

വനിത ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും തങ്ങളുടെ ആദ്യ റൗണ്ട് മത്സരം വിജയിച്ചു. 21-16, 21-17 എന്ന സ്കോറിനു റഷ്യയുടെ ടീമിനെതിരെയാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ജയം.

പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല ജോഡിയും ആദ്യ റൗണ്ട് മത്സരം വിജയിച്ചു. 21-16, 21-9 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. പുരുഷ ഡബിള്‍സില്‍ മറ്റൊരു ടീമായ പ്രണവ് ജെറി ചോപ്ര-ചിരാഗ് ഷെട്ടി ടീം ആദ്യ റൗണ്ടില്‍ ഡെന്മാര്‍ക്ക് ടീമിനെതിരെ നേരിട്ടുള്ള ഗെയിമില്‍ വിജയം കുറിച്ചു. സ്കോര്‍: 21-16, 21-18.

ഇന്ത്യന്‍ പോരാട്ടത്തില്‍ ജയം നേടി സായി പ്രണീത്, പരാജയപ്പെടുത്തിയത് പ്രണോയ്‍യെ

ഇന്ത്യന്‍ താരങ്ങള്‍ തമ്മിലേറ്റുമുട്ടിയ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ വിജയം കൊയ്ത് സായി പ്രണീത്. എച്ച് എസ് പ്രണോയ്ക്കെതിരെ നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണീതിന്റെ വിജയം. 21-19, 21-19 എന്ന സ്കോറിനു 52 മിനുട്ടിലാണ് പ്രണീത് തന്റെ വിജയം നേടി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. പ്രീക്വാര്‍ട്ടറില്‍ ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് ആണ് പ്രണീതിന്റെ എതിരാളി.

അതേ സമയം വനിത ഡബിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പൂര്‍വിഷ എസ് റാം-മേഘന ജക്കുംപുടി കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 57 മിനുട്ടില്‍ ആണ് ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി. ആദ്യ ഗെയിം നേടിയ ശേഷമാണ് ടീം തോല്‍വിയേറ്റു വാങ്ങിയത്. 21-18, 12-21, 12-21 എന്ന സ്കോറിനാണ് തോല്‍വി.

ആദ്യ റൗണ്ടില്‍ പുറത്തായി സായി പ്രണീത്, പരാജയം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനോട്

ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി സായി പ്രണീത്. ചൈനയുടെ ചെന്‍ ലോംഗിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണീതിന്റെ തോല്‍വി. 40 മിനുട്ട് നീണ്ട മത്സരത്തില്‍ 12-21, 16-21 എന്ന സ്കോറിനായിരുന്നു പ്രണീതിന്റെ പുറത്താകല്‍.

വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി സഖ്യവും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. 14-21, 14-21 എന്ന സ്കോറിനു തായ്‍ലാന്‍ഡ് ജോഡികളോടാണ് ടീം പരാജയപ്പെട്ട് പുറത്തായത്.

Exit mobile version