പ്രണോയ്‍യുടെ ജൈത്രയാത്ര തുടരുന്നു

ഇന്തോനേഷ്യ ഓപ്പണില്‍ രണ്ടാം റൗണ്ടിലും ജയം നേടി എച്ച് എസ് പ്രണോയ്. ആദ്യ റൗണ്ടില്‍ ലിന്‍ ഡാനിനെ വീഴ്ത്തിയെത്തിയ പ്രണോയ് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ഇന്നത്തെ ജയം നേടിയത്. തായ്‍വാന്റെ സു വെയ് വാംഗിനോട് ആദ്യ ഗെയിം കൈവിട്ടുവെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമിലും തന്റെ പ്രഭാവം പ്രകടമാക്കിയ ജയമാണ് താരം സ്വന്തമാക്കിയത്.

60 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-23, 21-15, 21-13 എന്ന സ്കോറിനാണ് പ്രണോയ‍്‍യുടെ ജയം. ആദ്യ ഗെയിം ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് പ്രണോയ് കൈവിട്ടതെങ്കിലും രണ്ടും മൂന്നും ഗെയിമുകള്‍ അനായാസമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോരാടാതെ കീഴടങ്ങി സായി പ്രണീത്

34 മിനുട്ട് മാത്രം നീണ്ട മത്സരത്തിനൊടുവില്‍ തായ്‍വാന്റെ സു വെയ് വാംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ സായി പ്രണീത് മത്സരം അടിയറവു പറയുകയായിരുന്നു. ഇരു ഗെയിമുകളില്‍ തായ്‍വാന്‍ താരത്തിനു ശക്തമായ ചെറുത്ത് നില്പ് നല്‍കുവാന്‍ പ്രണീതിനു സാധിച്ചില്ല. പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മ്മയും എച്ച് എസ് പ്രണോയും തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പ്രണീതിനു അതേ നേട്ടം കൈവരിക്കാനായില്ല.

സ്കോര്‍: 21-10, 21-13. ലോക റാങ്കിംഗില്‍ 15ാം സ്ഥാനത്തുള്ള തായ്‍വാന്‍ താരത്തോട് തന്നെയാണ് പ്രണീത് കഴിഞ്ഞാഴ്ച നടന്ന മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങിയത്. നിലവില്‍ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യന്‍ താരത്തിനു സ്വന്തമാക്കുവാന്‍ കഴിഞ്ഞിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version