ഡ്യൂറൻഡ് കപ്പ്: സഹലിന് ഗോൾ! ഡയമണ്ട് ഹാർബറിനെ തകർത്ത് മോഹൻ ബഗാൻ ക്വാർട്ടറിൽ


കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഡയമണ്ട് ഹാർബർ എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരു ടീമുകൾക്കും നേരിട്ടുള്ള ക്വാർട്ടർ പ്രവേശനത്തിന് വിജയം അനിവാര്യമായിരുന്നു. എന്നാൽ, മോഹൻ ബഗാന്റെ പരിചയസമ്പത്തും കളത്തിലെ മികവും ഡയമണ്ട് ഹാർബറിന് വെല്ലുവിളിയായി.


ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ് തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ചു. സഹലിന്റെ പാസിൽ നിന്ന് അനിരുദ്ധ് ഥാപ്പ ആദ്യ ഗോൾ നേടി. എന്നാൽ, ലൂക്കാ മയ്‌സെനിലൂടെ ഡയമണ്ട് ഹാർബർ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മക്ലാരൻ മോഹൻ ബഗാന് ലീഡ് നൽകി.

രണ്ടാം പകുതിയിൽ മോഹൻ ബഗാൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഡയമണ്ട് ഹാർബർ പത്തുപേരായി ചുരുങ്ങിയപ്പോൾ ലഭിച്ച പെനാൽറ്റി ലിസ്റ്റൺ കൊളാക്കോ അനായാസം വലയിലെത്തിച്ചു. പിന്നീട് സഹലും ജേസൺ കമ്മിംഗ്സും നേടിയ ഗോളുകൾ മോഹൻ ബഗാന്റെ വിജയം പൂർത്തിയാക്കി.


കുവൈറ്റിനെ നേരിടാനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മലയാളിയായി സഹൽ മാത്രം

കുവൈറ്റിന് എതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായുള്ള 27 അംഗ ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. നേരത്തെ ക്യാമ്പിൽ ഉണ്ടായിരുന്ന ടീമിൽ നിന്നാണ് 27 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരമയി സഹൽ അബ്ദുൽ സമദ് മാത്രമാണ് ടീമിൽ ഉള്ളത്. ജൂൺ 6ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം നടക്കുന്നത്. സുനിൽ ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള അവസാന മത്സരം കൂടിയാണ് ഇത്.

നേരത്തെ ക്യാമ്പിൽ ജിതിൻ, വിബിൻ, രാഹുൽ എന്നിവരും ഉണ്ടായിരുന്നു. എന്നാൽ പരിക്ക് കാരണം വിബിനും രാഹുലും ഈ മത്സരത്തിന് ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. 27 അംഗ സ്ക്വാഡ് വന്നപ്പോൾ ജിതിനും അവസരം ലഭിച്ചില്ല.

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Vishal Kaith.

Defenders: Amey Ranawade, Anwar Ali, Jay Gupta, Lalchungnunga, Mehtab Singh, Narender, Nikhil Poojary, Rahul Bheke, Subhasish Bose.

Midfielders: Anirudh Thapa, Brandon Fernandes, Edmund Lalrindika, Jeakson Singh Thounaojam, Lallianzuala Chhangte, Liston Colaco, Mahesh Singh Naorem, Nandhakumar Sekar, Sahal Abdul Samad, Suresh Singh Wangjam.

Forwards: David Lalhlansanga, Manvir Singh, Rahim Ali, Sunil Chhetri, Vikram Partap Singh.

93ആം മിനുട്ടിൽ സഹലിന്റെ ഗോൾ!! മോഹൻ ബഗാൻ ISL ഫൈനലിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു മോഹൻ ബഗാൻ. ഇന്ന് നടന്ന സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ഒഡീഷ എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾ തോൽപ്പിച്ചാണ് മോഹൻ ബഗാൻ ഫൈനൽ ഉറപ്പിച്ചത്. ആദ്യമത്സരത്തിൽ ഒഡീഷയിൽ വച്ച് 2-1ന് മോഹൻ ബഗാൻ പരാജയപ്പെട്ടിരുന്നു. ഇതോടെ 3-2ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് മോഹൻബഗാൻ ഫൈനലിലേക്ക് മുന്നേറിയത്.

ഇന്ന് കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ 22ആം മിനിറ്റിൽ കമിങ്സ് ആണ് മോഹൻ ബഗാന് ലീഡ് നൽകിയത്. ഈ ലീഡ് ആദ്യ പകുതിയിൽ തുടർന്നു. രണ്ടാം പകുതിയിൽ പരിക്കു മാറി എത്തിയ സഹൽ സബ്ബായി കളത്തിൽ ഇറങ്ങി. തുടർന്ന് 90ആം മിനിറ്റിൽ സഹലിന്റെ ഗോളിൽ മോഹൻ ബഗാൻ വിജയം ഉറപ്പിച്ചു.

ഇനി നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ മുംബൈ സിറ്റി എഫ് സി ഗോവയെ നേരിടും

സഹൽ അബ്ദുൽ സമദിന് ക്ലബ് കരിയറിലെ രണ്ടാം കിരീടം

മലയാളികളുടെ പ്രിയ താരം സഹൽ അബ്ദുൽ സമദ് തന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടം സ്വന്തമാക്കി. ഇന്ന് മോഹൻ ബഗാൻ മുംബൈ സിറ്റിയെ തോൽപ്പിച്ച് ഐ എസ് എൽ ഷീൽഡ് സ്വന്തമാക്കിയിരുന്നു. ഇത് സഹലിന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടമാണ്. നേരെത്തെ കഴിഞ്ഞ സെപ്റ്റംബറിൽ മോഹൻ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പും സഹൽ നേടിയിരുന്നു.

പരിക്ക് കാരണം ഈ സീസൺ ഐ എസ് എല്ലിൽ സഹലിന് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. 13 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരം മോഹൻ ബഗാനായി ഒരു ഗോളും നാല് അസിസ്റ്റും നൽകി.

ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു സഹൽ മോഹൻ ബഗാനിൽ എത്തിയത്‌‌. ക്ലബിൽ എത്തി ആദ്യ സീസണിൽ തന്നെ രണ്ട് കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും. ഷീൽഡിന് പിറകെ ഇനി ഐ എസ് എൽ കിരീടം കൂടെ നേടുക ആകും മോഹൻ ബഗാന്റെ ലക്ഷ്യം.

ബഗാനിൽ പോകും മുമ്പ് അവസാന ആറു വർഷമായി സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലിൽ റണ്ണേഴ്സ് അപ്പ് ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.

സഹൽ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങൾ അദ്ദേഹം നേടി. രണ്ട് സാഫ് കപ്പും ഒരു ട്രി നാഷണൽ ടൂർണമെന്റും ഒരു ഇന്റർ കോണ്ടിനെന്റൽ കപ്പും സഹൽ നേടിയിട്ടുണ്ട്. പരിക്ക് കാരണം നീണ്ട കാലം കളിക്കളത്തിൽ ഇല്ല എങ്കിലും മലയാളി താരം ആഷിഖ് കുരുണിയനും ഈ മോഹൻ ബഗാൻ ടീമിന്റെ ഭാഗമാണ്.

സഹൽ രണ്ടാഴ്ച പുറത്ത്, ഇന്ത്യയുടെ അടുത്ത മത്സരത്തിനും ഉണ്ടാകില്ല

സഹൽ അബ്ദുൽ സമദിന് ഇന്ത്യയുടെ അടുത്ത മത്സരവും നഷ്ടമാകും. സഹലിനേറ്റ പരിക്ക് താരത്തെ രണ്ട് ആഴ്ചയോളം പുറത്തിരുത്തും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ട് 2 പോരാട്ടത്തിൽ അഫ്ഗാനിസ്താനെ ഇന്നലെ ഇന്ത്യ നേരിട്ടപ്പോൾ സഹൽ ഒപ്പം ഉണ്ടായിരുന്നില്ല.

ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ സഹൽ ഇന്ത്യൻ ടീമിനൊപ്പം സൗദിയിലേക്ക് യാത്ര ചെയ്തിരുന്നു. എന്നിട്ടും കളിക്കാൻ ആയിരുന്നില്ല. ഇനി മാർച്ച് 26ന് നടക്കുന്ന അഫ്ഗാനെതിരായ ഹോം മത്സരവും സഹലിന് നഷ്ടമാകും. ക്രിയേറ്റീവ് പ്ലയറായ സഹലിന്റെ അഭാവം ഇന്നലെ ഇന്ത്യൻ ടീമിന് അനുഭവപ്പെട്ടിരുന്നു. അടുത്ത മത്സരത്തിലും സഹൽ ഇല്ല എന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.

സഹൽ അബ്ദുൽ സമദിന് പരിക്ക്, അഫ്ഗാനെതിരെ കളിക്കില്ല

ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 എന്നിവയുടെ യോഗ്യതാ റൗണ്ട് 2 പോരാട്ടത്തിൽ അഫ്ഗാനിസ്താനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. സഹൽ അബ്ദുൽ സമദ് ഈ മത്സരത്തിൽ കളിക്കില്ല. താരത്തിന് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹാംസ്ട്രിങ് ഇഞ്ച്വറിയാണ്. സഹൽ ഇന്ത്യൻ ടീമിനൊപ്പം സൗദിയിലേക്ക് യാത്ര ചെയ്തിരുന്നു.

സഹൽ ആയിരുന്നു ടീമിൽ ഉണ്ടായിരുന്ന ഏക മലയാളി താരം. മാർച്ച് 21 ന് അബഹയിൽ (മാർച്ച് 22, 12.30 AM IST) വെച്ചാണ് മത്സരം. മാർച്ച് 26 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഹോം മത്സരം. അതിനു മുമ്പ് സഹൽ ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്നത് വ്യക്തമല്ല.

യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് നിലവിൽ മൂന്ന് പോയിൻ്റാണ് ഉള്ളത്‌. കുവൈത്ത് സിറ്റിയിൽ കുവൈത്തിനെ (1-0) തോൽപ്പിച്ച ഇന്ത്യ മറ്റൊരു മത്സരത്തിൽ ഖത്തറിനോട് (0-3) ഭുവനേശ്വറിൽ തോറ്റിരുന്നു. നിലവിൽ ആറ് പോയിൻ്റുമായി ഖത്തറാണ് ഗ്രൂപ്പിൽ മുന്നിൽ.

ഫിഫ ലോകകപ്പ് യോഗ്യത, ഇന്ത്യയുടെ സാധ്യത ടീം പ്രഖ്യാപിച്ചു, സഹലും രാഹുലും ടീമിൽ

ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പ് 2026, AFC ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 തുടങ്ങിയ ടൂർണമെന്റുകൾക്ക് ആയുള്ള സംയുക്ത യോഗ്യതാ റൗണ്ട് 2ൽ രണ്ട് മത്സരങ്ങൾ ആണ് ഇന്ത്യ മാർച്ചിൽ കളിക്കുന്നത്. മലയാളി താരങ്ങൾ ആയ സഹലും രാഹുലും ടീമിൽ ഉണ്ട്‌.

2024 മാർച്ച് 21 ന് അബഹ സൗദി അറേബ്യയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യം കളിക്കുക. 2024 മാർച്ച് 26 ന് ഗുവാഹത്തിയിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഹോം മത്സരം.

The list of probables:

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Phurba Tempa Lachenpa, Vishal Kaith.

Defenders: Akash Mishra, Lalchungnunga, Mehtab Singh, Pritam Kotal, Rahul Bheke, Nikhil Chandrashekhar Poojary, Subhasish Bose, Narender, Anwar Ali, Roshan Singh Naorem, Amey Ganesh Ranawade, Jay Gupta.

Midfielders: Anirudh Thapa, Brandon Fernandes, Liston Colaco, Mahesh Singh Naorem, Sahal Abdul Samad, Suresh Singh Wangjam, Jeakson Singh Thounaojam, Deepak Tangri, Lalthathanga Khawlhring, Lalengmawia Ralte, Imran Khan.

Forwards: Sunil Chhetri, Ishan Pandita, Lallianzuala Chhangte, Manvir Singh, Vikram Partap Singh, Rahul Kannoly Praveen, Nandhakumar Sekar, Isak Vanlalruatfela.

സഹൽ ഗോളുമായി തിളങ്ങി, മോഹൻ ബഗാൻ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാന് മികച്ച വിജയം. ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിട്ട മോഹൻ ബഗാൻ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ന് മോഹൻ ബഗാനായി ഗോളുമായി തിളങ്ങി. ഇന്ന് തുടക്കത്തിൽ ആറാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ നോർത്ത് ഈസ്റ്റ് ആണ് ലീഡ് എടുത്തത്. ജൂറിച് ആയിരുന്നു ഗോൾ നേടിയത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് മോഹൻ ബഗാൻ ലീഡിലേക്ക് വന്നു. ആദ്യം കൗകോയുടെ അസിസ്റ്റിൽ നിന്ന് ലിസ്റ്റൺ കൊളാസോയുടെ ഗോൾ സമനില ഗോൾ നേടി. പിന്നാലെ കമ്മിംഗ്സിന്റെ ഫിനിഷിൽ ബഗാൻ ലീഡിൽ എത്തി.

50ആം മിനുട്ടിൽ ജുറിചിലൂടെ വീണ്ടും നോർത്ത് ഈസ്റ്റ് ഒപ്പമെത്തി. 2-2. ആ സമനില അധികം നീണ്ടു നിന്നില്ല. 53ആം മിനുട്ടിൽ പെട്രാറ്റോസിലൂടെ ബഗാൻ വീണ്ടും ലീഡിൽ എത്തി‌. 57ആം മിനുട്ടിൽ ആയിരുന്നു സഹൽ അബ്ദുൽ സമദിന്റെ ഗോൾ. ഇതോടെ അവരുടെ വിജയം ഉറപ്പായി. സഹലിന്റെ ബഗാനായുള്ള ആദ്യ ഐ എസ് എൽ ഗോളാണിത്.

ഈ ജയത്തോടെ 29 പോയിന്റുമായി മോഹൻ ബഗാൻ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. 16 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.

ഗ്രൂപ്പിലെ അവസാന 2 മത്സരങ്ങൾക്ക് ഉണ്ടാകും എന്ന് സഹൽ

ഏഷ്യൻ കപ്പിൽ നാളെ നടക്കുന്ന ഓസ്ട്രേലിയക്ക് എതിരായ മത്സരം സഹൽ അബ്ദുൽ സമദിന് നഷ്ടമാകും എന്ന് ഉറപ്പായി. സഹൽ അബ്ദുൽ സമദ് തന്നെ താൻ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല എന്ന് സ്ഥിരീകരിച്ചു. തനിക്ക് ആദ്യ മത്സരം നഷ്ടപ്പെട്ടു എങ്കിലും അടുത്ത രണ്ട് മത്സരങ്ങളിൽ താൻ തിരികെയെത്തും എന്ന് സഹൽ പറഞ്ഞു.

സഹൽ ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെയാണ്‌. എന്നാൽ മസിൽ ഇഞ്ച്വറി അല്ല എന്നും ഉടൻ തിരികെയെത്തും എന്നും സഹൽ പറയുന്നു. ജനുവരി 18, 23 തീയതികളിൽ ആണ് ഇന്ത്യയുടെ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. അവസാന കുറേ കാലമായി ഇന്ത്യൻ ജേഴ്സിയിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു സഹൽ കാഴ്ചവെച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് സഹൽ ഫിറ്റ്നസ് വീണ്ടെടുക്കുന്നത് ഇന്ത്യക്ക് ഊർജ്ജം നൽകും.

സഹൽ ഏഷ്യൻ കപ്പിൽ കളിക്കാൻ സാധ്യത കുറവ്

ഏഷ്യൻ കപ്പ് സ്ക്വാഡിൽ ഉൾപ്പെട്ടു എങ്കിലും സഹൽ അബ്ദുൽ സമദ് ഇന്ത്യക്ക് ആയി ഏഷ്യൻ കപ്പിൽ കളിക്കാൻ സാധ്യതയില്ല. സഹൽ ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെയാണ്‌. പരിക്ക് മാറും എന്ന പ്രതീക്ഷയിലാണ് സ്റ്റിമാച് സഹലിനെ ടീമിലേക്ക് എടുത്തത്. എന്നാൽ പരിശീലനത്തിന് ഇടയിൽ ശക്തമായ വേദന അനുഭവപ്പെട്ട സഹൽ ഇനി ഗ്രൂപ്പ് മത്സരങ്ങളിൽ കളിക്കാൻ ഉള്ള സാധ്യത കുറവാണ്.

സഹലിന്റെ പരിക്കിൽ കൂടുതൽ വിശകലനം നടത്തി കൂടുതൽ സ്കാനുകൾ നടത്തിയാൽ മാത്രമെ അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തി അറിയാൻ ആവുകയുള്ളൂ. കൂടുതൽ പരിശോധനകൾ നടത്തി ഫലം വരാൻ ജനുവരി മൂന്നാം വാരം എങ്കിലും ആകും എന്നാണ് ഇന്ത്യൻ ക്യാമ്പ് അറിയിച്ചിരിക്കുന്നത്‌.

ജനുവരി 13ന് ആണ് ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം നടക്കുന്നത്. ജനുവരി 18, 23 തീയതികളിൽ ബാക്കി മത്സരങ്ങളും നടക്കും. ഈ മത്സരങ്ങൾക്ക് മുന്നെ സഹൽ ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്നത് ആകും ചോദ്യം. സഹൽ കളിക്കില്ല എന്ന് ഉറപ്പായാൽ ഇന്ത്യ പകരക്കാരനെ തിരഞ്ഞെടുത്തേക്കാം. അവസാന കുറേ കാലമായി ഇന്ത്യൻ ജേഴ്സിയിൽ സ്ഥിരതയാർന്ന പ്രകടനമായുരുന്നു സഹൽ കാഴ്ചവെച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.

ഇന്ത്യ ഏഷ്യൻ കപ്പിനായുള്ള ടീം പ്രഖ്യാപിച്ചു, സഹലും രാഹുലും ടീമിൽ

ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് AFC ഏഷ്യൻ കപ്പിനായുള്ള ഇന്ത്യയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യൻ കപ്പിനായി ബ്ലൂ ടൈഗേഴ്സ് ശനിയാഴ്ച ദോഹയിൽ എത്തും. ഇന്ത്യ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ 2024 ജനുവരി 13ന് ഓസ്ട്രേലിയയെ ആകും നേരിടുക. ഉസ്‌ബെക്കിസ്ഥാൻ,സിറിയ എന്നീ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിൽ ഉണ്ട്.

മലയാളികളായ രാഹുൽ കെ പിയും സഹൽ അബ്ദുൽ സമദും ടീമിൽ ഇടം നേടി. സഹലിന് പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നു എങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത താരത്തെ സ്റ്റിമാച് ടീമിൽ ഉൾപ്പെടുത്തി. രാഹുൽ അടക്കം മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് സ്ക്വാഡിൽ ഉള്ളത്. രാഹുൽ, പ്രിതം, ഇഷാൻ പണ്ടിത എന്നിവർ ആണ്. ഇവർ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല.

India’s 26-member squad for the AFC Asian Cup Qatar 2023

Goalkeepers: Amrinder Singh, Gurpreet Singh Sandhu, Vishal Kaith.

Defenders: Akash Mishra, Lalchungnunga, Mehtab Singh, Nikhil Poojary, Pritam Kotal, Rahul Bheke, Sandesh Jhingan, Subhasish Bose.

Midfielders: Anirudh Thapa, Brandon Fernandes, Deepak Tangri, Lalengmawia Ralte, Liston Colaco, Naorem Mahesh Singh, Sahal Abdul Samad, Suresh Singh Wangjam, Udanta Singh.

Forwards: Ishan Pandita, Lallianzuala Chhangte, Manvir Singh, Rahul Kannoly Praveen, Sunil Chhetri, Vikram Partap Singh.

India’s Group B fixtures at the AFC Asian Cup Qatar 2023

January 13, 2024: Australia vs India (17:00 IST, Ahmad bin Ali Stadium, Al Rayyan)
January 18, 2024: India vs Uzbekistan (20:00 IST, Ahmad bin Ali Stadium, Al Rayyan)
January 23, 2024: Syria vs India (17:00 IST, Al Bayt Stadium, Al Khor)

ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ സാധ്യത ടീം പ്രഖ്യാപിച്ചു, രാഹുലും സഹലും ടീമിൽ

സീനിയർ ഇന്ത്യൻ നാഷണൽ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് അടുത്ത മാസം ദോഹയിൽ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 50 അംഗ സാധ്യത ടീം പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയ (ജനുവരി 13), ഉസ്‌ബെക്കിസ്ഥാൻ (ജനുവരി 18), സിറിയ (ജനുവരി 23) എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എഷ്യൻ കപ്പിൽ കളിക്കേണ്ടത്‌ ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകളും, നാല് മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 16-ലേക്ക് കടക്കും.

The 50-member probables list is below:

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Vishal Kaith, Dheeraj Singh Moirangthem, Gurmeet Singh Chahal.

Defenders: Naorem Roshan Singh, Bikash Yumnam, Lalchungnunga, Sandesh Jhingan, Nikhil Poojary, Chinglensana Singh, Pritam Kotal, Hormipam Ruivah, Subhasish Bose, Asish Rai, Akash Mishra, Mehtab Singh, Rahul Bheke, Narender Gahlot, Amey Ranawade.

Midfielders: Suresh Singh Wangjam, Rohit Kumar, Brandon Fernandes, Udanta Singh Kumam, Yasir Mohammad, Jeakson Singh Thounaojam, Anirudh Thapa, Sahal Abdul Samad, Glan Martins, Liston Colaco, Deepak Tangri, Lalengmawia Ralte, Vinit Rai, Ninthoinganba Meetei, Naorem Mahesh Singh.

Forwards: Sunil Chhetri, Rahim Ali, Farukh Choudhary, Nandhakumar Sekar, Siva Sakthi Narayanan, Rahul KP, Ishan Pandita, Manvir Singh, Kiyan Nassiri, Lallianzuala Chhangte, Gurkirat Singh, Vikram Partap Singh, Bipin Singh Thounaojam, Parthib Gogoi, Jerry Mawihmingthanga.

Exit mobile version