ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, സഹലും രാഹുലും ടീമിൽ

ലോകകപ്പ് യോഗ്യത റൗണ്ടിനായുള്ള ഇന്ത്യൻ സീനിയർ പുരുഷ ടീം പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്,ൽ FIFA ലോകകപ്പ് 2026, AFC ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 പ്രാഥമിക സംയുക്ത യോഗ്യതാ റൗണ്ട് 2 ന്റെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള 28 സാധ്യതാ പട്ടിക ആണ് പ്രഖ്യാപിച്ചത്. മലയാളികളായി സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ടീമിൽ ഉണ്ട്.

നവംബർ 16 വ്യാഴാഴ്ച കുവൈത്ത് സിറ്റിയിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ കുവൈത്തിനെ നേരിടും, തുടർന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഖത്തറിനെ നേരിടാൻ നാട്ടിലേക്ക് മടങ്ങും. നവംബർ 21 ചൊവ്വാഴ്ച ആണ് ഖത്തറിനെതിരെയുള്ള മത്സരം.

യോഗ്യതാ മത്സരങ്ങൾക്ക് മുമ്പുള്ള തയ്യാറെടുപ്പ് ക്യാമ്പിനായി ഇന്ത്യ നവംബർ 8 ന് ദുബായിലേക്ക് പോകും.

List of 28 probables for matches against Kuwait and Qatar:

Goalkeepers: Amrinder Singh, Gurpreet Singh Sandhu, Vishal Kaith.

Defenders: Akash Mishra, Lalchungnunga, Mehtab Singh, Nikhil Poojary, Rahul Bheke, Roshan Singh Naorem, Sandesh Jhingan, Subhasish Bose.

Midfielders: Anirudh Thapa, Brandon Fernandes, Glan Peter Martins, Lalengmawia, Liston Colaco, Mahesh Singh Naorem, Nandhakumar Sekar, Rohit Kumar, Sahal Abdul Samad, Suresh Singh Wangjam, Udanta Singh Kumam.

Forwards: Ishan Pandita, Lallianzuala Chhangte, Manvir Singh, Rahul Kannoly Praveen, Sunil Chhetri, Vikram Partap Singh.

നാലാം ജയം, മോഹൻ ബഗാൻ ലീഗിൽ ഒന്നാമത്

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാന് നാലാം വിജയം. ഇന്ന് ജംഷദ്പൂരിനെ നേരിട്ട മത്സരത്തിൽ 3-2ന്റെ വിജയമാണ് ബഗാൻ നേടിയത്. മികച്ച ഒരു മത്സരമാണ് ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ കാണാൻ ആയത്. ആറാം മിനുട്ടിൽ മലയാളി താരം മുഹമ്മദ് സനാനിലൂടെ ജംഷദ്പൂർ ആണ് ലീഡ് എടുത്തത്. ഈ ഗോളിന് 29ആം മിനുട്ടിൽ സദികുവിലൂടെ ബഗാൻ മറുപടി നൽകി. സഹൽ അബ്ദുൽ സമദ് തുടങ്ങിയ ഒരു അറ്റാക്കിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിസ്റ്റണിലൂടെ മോഹൻ ബഗാൻ ലീഡ് എടുത്തു. 80ആം മിനുട്ടിൽ കിയാന്റെ ഫിനിഷ് സ്കോർ 3-1 എന്നാക്കി. അവസാനം ആംബ്രിയിലൂടെ ഒരു ഗോൾ ജംഷദ്പൂർ മടക്കി എങ്കിലും പരാജയം ഒഴിവായില്ല. ജംഷദ്പൂർ ഗോൾകീപ്പർ ടി പി രഹ്നേഷ് 67ആം മിനുട്ടിൽ ചുവപ്പ് കണ്ട് പുറത്തു പോയിരുന്നു.

ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നാലും വിജയിച്ച് 12 പോയിന്റുമായി മോഹൻ ബഗാൻ ഒന്നാമത് നിൽക്കുകയാണ്. ജംഷദ്പൂർ 5 പോയിന്റുമായി എട്ടാം സ്ഥാനത്താണ്‌.

മെർദേക്ക കപ്പിനായുള്ള ഇന്ത്യൻ സാധ്യത ടീം പ്രഖ്യാപിച്ചു, ഏക മലയാളിയായി സഹൽ

ഒക്‌ടോബർ 13 മുതൽ 17 വരെ മലേഷ്യയിൽ നടക്കുന്ന 2023 ലെ മെർദേക്ക കപ്പിനുള്ള ഇന്ത്യൻ സാധ്യത ടീം പ്രഖ്യാപിച്ചു. 26 പേരുടെ സംഘമാണ് ദേശീയ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് ഇന്ന് പ്രഖ്യാപിച്ചത്.

ആതിഥേയരായ മലേഷ്യ, പലസ്തീൻ, താജിക്കിസ്ഥാൻ എന്നീ നാല് ടീമുകളാണ് മെർദേക്ക കപ്പ് 2023ലെ മറ്റ് ടീമുകൾ. നോക്കൗട്ട് അടിസ്ഥാനത്തിൽ ഇന്ത്യ ഒക്‌ടോബർ 13ന് നടക്കുന്ന രണ്ടാം സെമിയിൽ ആതിഥേയരായ മലേഷ്യയെ നേരിടും. അന്നേ ദിവസം നടക്കുന്ന ആദ്യ സെമിയിൽ പലസ്തീനും താജിക്കിസ്ഥാനും പോരാടും.

ഒക്‌ടോബർ 17ന് ഫൈനലും മൂന്നാം സ്ഥാനത്തേക്കുള്ള മത്സരവും നടക്കും. മലേഷ്യയിലേക്ക് പോകുന്ന 23 കളിക്കാരുടെ അന്തിമ പട്ടിക ഒക്ടോബർ രണ്ടാം വാരത്തിൽ പ്രഖ്യാപിക്കും.

The 26 member probable list are as follows

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Vishal Kaith and Dheeraj Singh.

Defenders: Nikhil Poojary, Roshan Singh, Sandesh Jhingan, Anwar Ali, Mehtab Singh, Lalchungnunga, Akash Mishra and Subhasish Bose.

Midfielders: Jeakson Singh, Suresh Singh, Anirudh Thapa, Rohit Kumar, Sahal Abdul Samad, Brandon Fernandes, Lallianzuala Chhangte, Udanta Singh, Vikram Pratap Singh, Mahesh Singh Naorem, Liston Colaco and Nandhakumar Sekar.

Forwards: Sunil Chhetri and Manvir Singh.

Head Coach: Igor Stimac

സഹൽ അബ്ദുൽ സമദ് എന്ന മജീഷ്യൻ, മോഹൻ ബഗാന് വിജയ തുടക്കം

മോഹൻ ബഗാനുള്ള സഹലിന്റെ ഐ എസ് എൽ അരങ്ങേറ്റം ഗംഭീരമായി. ഇന്ന് കൊൽക്കത്തയിൽ വെച്ച് പഞ്ചാബ് എഫ് സിയെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചപ്പോൾ സഹൽ ആണ് താരമായത്. ഇന്ന് മോഹൻ ബഗാൻ നേടിയ രണ്ടു ഗോളുകളിൽ സഹലിന് വലിയ പങ്കുണ്ടായിരുന്നു. 10ആം മിനുട്ടിൽ കമ്മിൻസിന്റെ ഗോളിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ഈ ഗോൾ സഹലിന്റെ അസിസ്റ്റ് ആയിരുന്നു.

35ആം മിനുട്ടിൽ പെട്രാറ്റോസിന്റെ ഗോളിൽ മോഹൻ ബഗാൻ ലീഡ് ഇരട്ടിയാക്കി. ലിസ്റ്റൺ കൊളാസോ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. സ്കോർ 2-0. ഈ ഗോളിന് ശേഷം മോഹൻ ബഗാൻ അലസമായാണ് കുറച്ച് നേരം കളിച്ചത്. ഇത് പഞ്ചാബിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. അവർ രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ലൂകയിലൂടെ ഒരു ഗോൾ മടക്കി. പഞ്ചാബ് എഫ് സിയുടെ ഐ എസ് എൽ ചരിത്രത്തിലെ ആദ്യ ഗോളായി ഇത്.

ഇതിനു ശേഷം മോഹൻ ബഗാൻ കളിയുടെ നിയന്ത്രണം തിരിച്ചു പിടിക്കാനായി ചില മാറ്റങ്ങൾ നടത്തി. 64ആം മിനുട്ടിൽ സബ്ബായി എത്തിയ മൻവീർ സിംഗിലൂടെ ബഗാൻ മൂന്നാം ഗോൾ നേടി. ഈ ഗോൾ അസിസ്റ്റ് ചെയ്തത് പെട്രാറ്റോസ് ആണെങ്കിൽ ആ അവസരം സൃഷ്ടിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും സഹലിനായിരുന്നു. സഹൽ ആണ് പഞ്ചാബ് ഡിഫൻസിനെ തന്റെ മികച്ച ടേണുകളിലൂടെ മറികടന്ന് ഈ അവസരം സൃഷ്ടിച്ചത്.

ഈ ഗോൾ ബഗാന്റെ വിജയവും ഉറപ്പിച്ചു. ഇനി ബഗാൻ അടുത്ത മത്സരത്തിൽ ബെംഗളൂരുവിനെയും പഞ്ചാബ് എഫ് സി ഗോവയെയും നേരിടും.

സഹലിന് ഗോൾ, എ എഫ് സി കപ്പിൽ ഒഡീഷയെ തകർത്തെറിഞ്ഞ് മോഹൻ ബഗാൻ

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാന് വലിയ വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് മോഹൻ ബഗാൻ വിജയിച്ചത്. സഹൽ അബ്ദുൽ സമദ് തന്റെ ആദ്യ ഏഷ്യൻ ഗോൾ ഇന്ന് നേടി. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു കളിയിലെ എല്ലാ ഗോളും പിറന്നത്.

46ആം മിനുട്ടിൽ സഹലിന്റെ പവർഫുൾ ഫിനിഷ് ആണ് ആദ്യ ഗോൾ ആയി മാറിയത്. പിന്നെ ഒഡീഷ ഡിഫൻസ് തകർന്നു. പെട്രാറ്റോസ് ഇരട്ട ഗോളുകൾ നേടി. 68ആം മിനുട്ടിലും 83ആം മിനുട്ടിലുമായിരുന്നു പെട്രാറ്റോസിന്റെ ഗോളുകൾ. 79ആം മിനുട്ടിൽ ലിസ്റ്റൺ കൊളാസോയും ബഗാനായി ഗോൾ നേടി‌. ബസുന്ദര കിങ്സും മസിയ ക്ലബും ആണ് ഗ്രൂപ്പിൽ ഇന്ത്യൻ ടീമുകൾക്ക് മുന്നിൽ ഇനിയുള്ള എതിരാളികൾ.

സഹലിന്റെ അസിസ്റ്റ്, മഹേഷിന്റെ ഗോൾ, ആദ്യ പകുതിയിൽ ഇറാഖിനൊപ്പം നിന്ന് ഇന്ത്യ

കിംഗ്സ് കപ്പ് സെമി ഫൈനലിന്റെ ആദ്യ പകുതിയിൽ ഇന്ത്യയും ഇറാഖും ഒപ്പത്തിനൊപ്പം. തായ്ലാന്റിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ സ്കോർ 1-1 എന്ന നിലയിൽ നിൽക്കുകയാണ്‌. 17ആം മിനുട്ടിൽ ഇന്ത്യ ആണ് ലീഡ് എടുത്തത്. സഹൽ അബ്ദുൽ സമദ് നൽകിയ മനോഹരമായ പാസ് മികച്ച രീതിയിൽ മഹേഷ് സിംഗ് ഫിനിഷ് ചെയ്യുകയായിരുന്നു. ഈ ലീഡ് പക്ഷെ അധികനേരം നിന്നില്ല.

10 മിനുട്ടുകൾക്ക് അകം ഇറാഖ് തിരിച്ചടിച്ചു. ജിങ്കന്റെ ഒരു ഹാൻഡ്ബോളിന് കിട്ടിയ പെനാൾട്ടി ആണ് ഇറാഖിന് സഹായകരമായത്. ആ പെനാൾട്ടി അലി കരീം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1. ആദ്യ പകുതിയിൽ കൂടുതൽ പന്ത് കൈവശം വെച്ചത് ഇറാഖ് ആയിരുന്നു. എങ്കിലും രണ്ടാം ഗോൾ നേടുന്നതിൽ നിന്ന് തടയാൻ ഇന്ത്യക്ക് ആയി.

രണ്ടാം പകുതിയിൽ വിജയ ഗോൾ നേടാൻ ആകും ഇന്ത്യ ശ്രമിക്കുക. മുൻ നിരയിൽ സുനിൽ ഛേത്രി ഇല്ലാത്തത് ഇന്ത്യയുടെ മുന്നേറ്റങ്ങളെ ബാധിക്കുന്നുണ്ട്.

അവസാനം സഹൽ അബ്ദുൽ സമദിന് ക്ലബ് തലത്തിൽ ഒരു കിരീടം

ഇന്ന് ഡ്യൂറണ്ട് കപ്പിൽ മോഹൻ ബഗാൻ കിരീടം ഉയർത്തിയതോടെ മലയാളികളുടെ പ്രിയ താരം സഹൽ അബ്ദുൽ സമദ് തന്റെ ക്ലബ് കരിയറിലെ ആദ്യ കിരീടം ഉയർത്തി. കഴിഞ്ഞ മാസം മാത്രമായിരുന്നു സഹൽ മോഹൻ ബഗാനിൽ എത്തിയത്‌‌. ക്ലബിൽ എത്തി ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും. ഇന്ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ആയിരുന്നു മോഹൻ ബഗാൻ കിരീടം ഉയർത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിലേക്ക് പോകുമ്പോൾ കിരീടം നേടുകയാണ് പ്രധാന ലക്ഷ്യം എന്ന് സഹൽ പറഞ്ഞിരുന്നു‌. അവസാന ആറു വർഷമായി സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലിൽ റണ്ണേഴ്സ് അഊ ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.

ബ്ലാസ്റ്റഴ്സിൽ കിരീടം ഇല്ലെങ്കിലും സഹൽ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങൾ അദ്ദേഹം നേടി. രണ്ട് സാഫ് കപ്പും ഒരു ട്രി നാഷണൽ ടൂർണമെന്റും ഒരു ഇന്റർ കോണ്ടിനെന്റൽ കപ്പും സഹൽ നേടിയിട്ടുണ്ട്. ഈ ഡ്യൂറണ്ട് കപ്പോടെ സഹൽ ക്ലബ് തലത്തിലും കൂടുതൽ കിരീടങ്ങൾ നേടും എന്ന് പ്രതീക്ഷിക്കാം‌. ഇന്ന് കിരീടം നേടിയ മോഹൻ ബഗാൻ ടീമിൽ മലയാളി താരം ആഷിഖ് കുരുണിയനും ഉണ്ടായിരുന്നു.

കിംഗ്സ് കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മൂന്ന് മലയാളി താരങ്ങൾ ടീമിൽ

2023 സെപ്റ്റംബർ 7 മുതൽ 10 വരെ തായ്‌ലൻഡിലെ ചിയാങ് മായിൽ നടക്കുന്ന 49-ാമത് കിംഗ്‌സ് കപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആശിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടി.

Rahul kp

സെപ്തംബർ 7-ന് നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ (99-ാം റാങ്ക്) ഇറാഖിനെയാണ് (70-ാം റാങ്ക്) നേരിടുനന്ത്. അതേ ദിവസം തന്നെ നടക്കുന്ന മറ്റൊരു സെമി ഫൈനലിൽ ആതിഥേയരായ തായ്‌ലൻഡ് (113-ാം റാങ്ക്) ലെബനനെയും (100-ാം റാങ്ക്) നേരിടും.

സെമി ഫൈനൽ വിജയികൾ സെപ്തംബർ 10 ന് ഫൈനലിൽ മത്സരിക്കും, തോൽക്കുന്നവർ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് കളിക്കും. 2019ലെ കിങ്‌സ് കപ്പിൽ ഇന്ത്യ അവസാനമായി പങ്കെടുത്തപ്പോൾ വെങ്കലം നേടിയിരുന്നു.

India’s 23-member squad for the 49th King’s Cup 2023:

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Gurmeet Singh.

Defenders: Asish Rai, Nikhil Poojary, Sandesh Jhingan, Anwar Ali, Mehtab Singh, Lalchungnunga, Akash Mishra, Subhasish Bose.

Midfielders: Jeakson Singh Thounaojam, Suresh Singh Wangjam, Brandon Fernandes, Sahal Abdul Samad, Anirudh Thapa, Rohit Kumar, Ashique Kuruniyan, Naorem Mahesh Singh, Lallianzuala Chhangte.

Forwards: Manvir Singh, Rahim Ali, Rahul KP.

വലിയ ഓഫർ നിരസിച്ചും കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ സഹൽ ആഗ്രഹിച്ചിരുന്നു

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് The Bridge റിപ്പോർട്ട് ചെയ്യുന്നു. സഹൽ അബ്ദുൽ സമദ് ഇന്നലെ മോഹൻ ബഗാനിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കിയിരുന്നു‌. വലിയ ഓഫർ തനിക്ക് മുന്നിൽ വന്നപ്പോഴും സഹൽ തനിക്ക് ക്ലബിൽ തുടരണം എന്നായിരുന്നു ക്ലബിനോട് പറഞ്ഞത്. എന്നാൽ പ്രിതം കൊട്ടാലിനെ സ്വന്തമാക്കാൻ സഹലിന്റെ നീക്കം എളുപ്പമാകും എന്നത് കൊണ്ട് സഹലിനെ വിൽക്കാൻ തന്നെ ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു.

സഹൽ അബ്ദുൽ സമദിനായി ബെംഗളൂരു എഫ് സിയുടെയു. വലിയ ഓഫർ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉണ്ടായിരുന്നു. സഹലിനായി 2 കോടിക്ക് മേൽ ട്രാൻസ്ഫർ തുകയും ഒരു താരത്തെയും ബെംഗളൂരു എഫ് സി വാഗ്ദാനം ചെയ്തിരുന്നു. ആ ഓഫർ ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യം പ്രിതം കോട്ടാലിനെ ടീമിൽ എത്തിക്കുക എന്നതായിരുന്നു.

സഹൽ മോഹൻ ബഗാനിൽ അഞ്ചു വർഷത്തെ കരാർ ആണ് ഇപ്പോൾ ഒപ്പുവെച്ചത്. സഹലിനായി 90 ലക്ഷവും പ്രിതം കോടാലിനെയും ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.

“കേരള ബ്ലാസ്റ്റേഴ്‌സും മഞ്ഞപ്പടയും എന്നും ഹൃദയത്തിനുള്ളിൽ” – സഹൽ

കേരള ബ്ലാസ്റ്റേഴ്‌സിൽ റിസർവ് ടീം തലം മുതൽ ആരാധകരുടെ കണ്മുന്നിൽ വളർന്ന താരമാണ് സഹൽ. സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി മിന്നുന്ന പ്രകടനത്തോടെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുമ്പോൾ മുതൽ താരത്തിന്റെ ഓരോ ചുവടിലും ആരാധരുടെ നിറഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. ഒടുവിൽ അഞ്ച് വർഷങ്ങൾക്കിപ്പുറം മോഹൻ ബഗാനിലേക്ക് ചേക്കേറുന്ന സഹൽ, ടീമിനും ആരാധകർക്കും ഇതുവരെയുള്ള എല്ലാ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്റെ സന്ദേശം താരം അറിയിച്ചത്.

“എന്റെ ഈ വിഡിയോ എന്തിനെന്ന് എല്ലാർവർക്കും അറിയുമായിരിക്കും, ഞാൻ ബ്ലാസ്‌റ്റേഴ്‌സ് വിടുകയാണ്”, സഹൽ തുടർന്നു, “ഇത് ഫുട്ബോൾ ആണ്. അത് നമ്മളെ നയിക്കുന്ന പാതയിലൂടെ നമ്മൾക്ക് മുന്നോട്ടു പോകാനെ പറ്റുകയുള്ളൂ. ഞാനും അതേ വഴി പിന്തുടരുകയാണ്”. എന്നാൽ ഈ തീരുമാനം ഒട്ടും എളുപ്പമുള്ളതായിരുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു, “ഇത്രയും കാലം കളിച്ച ടീമിൽ നിന്നും പോവുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എന്നാൽ അതാണ് സത്യാവസ്ഥ”. പിന്നീട് സഹതരങ്ങൾക്കും ആരാധകർക്കും സഹൽ നന്ദി അറിയിച്ചു.

“ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന സഹതാരങ്ങൾ, അവർ പിന്നീട് സഹോദരങ്ങൾ ആയി മാറി. കൂടാതെ ക്ലബ്ബിലെ മറ്റ് സ്റ്റാഫ്. ബ്ലാസ്‌റ്റേഴ്‌സ് ഫാൻസ് മഞ്ഞപ്പട, ഞാൻ റിസർവ് ടീമിൽ ഉണ്ടായത് മുതൽ അവർ എന്നും പിന്തുണ നൽകി വരുന്നു. ഇനിയും അതുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇവരെയെല്ലാം ഞാൻ എന്നും ഓർക്കും. എന്നും ഹൃദയത്തിൽ തന്നെയാണ് ഇവർക്കെല്ലാം സ്ഥാനം”. കൂടുതലായി എന്താണ് സംസാരിക്കേണ്ടതെന്ന് അറിയില്ലെന്നും എന്നാൽ ഇങ്ങനെ ഒരു യാത്രപറച്ചിൽ വേണമെന്ന് തോന്നിയെന്നും പറഞ്ഞാൽ സഹലിന്റെ വീഡിയോ അവസാനിച്ചത്. മോഹൻ ബഗാനിലേക്ക് ചേക്കേറുന്ന താരത്തെ ആരാധകർ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ മിസ് ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

“എന്റെ കരിയറിൽ ഇതുവരെ ഐഎസ്എൽ കിരീടം നേടിയിട്ടില്ല, മോഹൻ ബഗാനൊപ്പം അതാണ് ലക്ഷ്യം” – സഹൽ

മോഹൻ ബഗാനിലേക്ക് എത്തിയ സഹൽ താൻ ഐ എസ് എൽ കിരീടം എന്ന ലക്ഷ്യവുമായാണ് കൊൽക്കത്തൻ ക്ലബിൽ കരാർ ഒപ്പുവെച്ചത് എന്ന് പറഞ്ഞു. “കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടിയിരുന്നു. എന്നാൽ എന്റെ കരിയറിൽ താൻ ഒരിക്കലും ഐഎസ്എൽ കിരീടം നേടിയിട്ടില്ല. ഈ ട്രോഫി നേടാൻ ആഗ്രഹിച്ചു കൊണ്ടാണ് ഞാൻ മോഹൻ ബഗാനിൽ ഒപ്പിട്ടത്. മോഹൻ ബഗാനിൽ ഐഎസ്എൽ ട്രോഫി നേടുകയെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.” സഹൽ പറഞ്ഞു.

“മോഹൻ ബഗാൻ സൂപ്പർ ജയന്റ് ജേഴ്‌സി അണിയുന്നതിനെ കുറിച്ചോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. ഗ്രീൻ, മെറൂൺ ജേഴ്‌സി ധരിച്ച് ഡെർബിയിൽ കളിക്കാനുള്ള സാധ്യത എനിക്ക് ആവേശം നൽകുന്നുണ്ട്.” സഹൽ പറഞ്ഞു.

“ഐ എം വിജയൻ, ജോ പോൾ അഞ്ചേരി തുടങ്ങിയ കേരളത്തിൽ നിന്നുള്ള പ്രശസ്തരായ കളിക്കാർ കൊൽക്കത്ത ക്ലബ്ബുകളിൽ കളിച്ച് അംഗീകാരം നേടിയിട്ടുണ്ട്‌ കൊൽക്കത്തയിലേക്ക് പോകുന്നതിന് മുമ്പ് ഞാൻ അവരോട് സംസാരിക്കും, അവരുടെ നിർദ്ദേശങ്ങളും അനുഗ്രഹങ്ങളും തേടും” സഹൽ പറഞ്ഞു.

“അവർ ഇപ്പോഴും കൊൽക്കത്തയിൽ ഐക്കണുകളായി കണക്കാക്കപ്പെടുന്നു. അതുപോലെ, അവരെപ്പോലെ ആരാധകരുടെ ഹൃദയം കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” സഹൽ കൂട്ടിച്ചേർത്തു

സഹലിനായി കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച ട്രാൻസ്ഫർ ഫീ 90 ലക്ഷം മാത്രം!!

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാന് നൽകിയതിന് ലഭിച്ച ട്രാൻസ്ഫർ ഫീ നേരത്തെ വാർത്തകളി വന്നത് പോലെ വലിയ തുക അല്ല എന്ന് വ്യക്തമായി. സഹലിന് പകരം 2 കോടി ട്രാൻസ്ഫർ ഫീയും ഒപ്പം പ്രിതം കോടാലിനെയും ലഭിക്കും എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ പ്രിതം കോടാലിന് ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം മാത്രമാണ് ലഭിച്ചത് എന്ന് പ്രമുഖ മാധ്യമപ്രവർത്തൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ സഹലിനായി 2 കോടിക്ക് മുകളിൽ ഉള്ള ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും ബ്ലാസ്റ്റേഴ്സ് പ്രിതത്തിനെ ലഭിക്കേണ്ടതു കൊണ്ട് മോഹൻ ബഗാന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു. ഇന്ന് ഈ ട്രാൻസ്ഫറുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളും വന്നു. ട്രാൻസ്ഫർ ഫീ 90 ലക്ഷം കുറവാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ഭൂരിഭാഗവും പറയുന്നത്.

‌https://twitter.com/MarcusMergulhao/status/1679745324053852160?t=_LL77VI4XTQ7rhjYKQrCDQ&s=19

5 വർഷത്തെ കരാർ മോഹൻ ബഗാനിൽ പ്രാഥമികമായി സഹൽ ഒപ്പുവെക്കും. പ്രിതം കോടാൽ ബ്ലാസ്റ്റേഴ്സിൽ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക.

Exit mobile version