Picsart 24 01 12 23 28 17 590

ഗ്രൂപ്പിലെ അവസാന 2 മത്സരങ്ങൾക്ക് ഉണ്ടാകും എന്ന് സഹൽ

ഏഷ്യൻ കപ്പിൽ നാളെ നടക്കുന്ന ഓസ്ട്രേലിയക്ക് എതിരായ മത്സരം സഹൽ അബ്ദുൽ സമദിന് നഷ്ടമാകും എന്ന് ഉറപ്പായി. സഹൽ അബ്ദുൽ സമദ് തന്നെ താൻ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല എന്ന് സ്ഥിരീകരിച്ചു. തനിക്ക് ആദ്യ മത്സരം നഷ്ടപ്പെട്ടു എങ്കിലും അടുത്ത രണ്ട് മത്സരങ്ങളിൽ താൻ തിരികെയെത്തും എന്ന് സഹൽ പറഞ്ഞു.

സഹൽ ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെയാണ്‌. എന്നാൽ മസിൽ ഇഞ്ച്വറി അല്ല എന്നും ഉടൻ തിരികെയെത്തും എന്നും സഹൽ പറയുന്നു. ജനുവരി 18, 23 തീയതികളിൽ ആണ് ഇന്ത്യയുടെ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. അവസാന കുറേ കാലമായി ഇന്ത്യൻ ജേഴ്സിയിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു സഹൽ കാഴ്ചവെച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് സഹൽ ഫിറ്റ്നസ് വീണ്ടെടുക്കുന്നത് ഇന്ത്യക്ക് ഊർജ്ജം നൽകും.

Exit mobile version