Picsart 25 08 09 21 10 52 640

ഡ്യൂറൻഡ് കപ്പ്: സഹലിന് ഗോൾ! ഡയമണ്ട് ഹാർബറിനെ തകർത്ത് മോഹൻ ബഗാൻ ക്വാർട്ടറിൽ


കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഡയമണ്ട് ഹാർബർ എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരു ടീമുകൾക്കും നേരിട്ടുള്ള ക്വാർട്ടർ പ്രവേശനത്തിന് വിജയം അനിവാര്യമായിരുന്നു. എന്നാൽ, മോഹൻ ബഗാന്റെ പരിചയസമ്പത്തും കളത്തിലെ മികവും ഡയമണ്ട് ഹാർബറിന് വെല്ലുവിളിയായി.


ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ് തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ചു. സഹലിന്റെ പാസിൽ നിന്ന് അനിരുദ്ധ് ഥാപ്പ ആദ്യ ഗോൾ നേടി. എന്നാൽ, ലൂക്കാ മയ്‌സെനിലൂടെ ഡയമണ്ട് ഹാർബർ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മക്ലാരൻ മോഹൻ ബഗാന് ലീഡ് നൽകി.

രണ്ടാം പകുതിയിൽ മോഹൻ ബഗാൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഡയമണ്ട് ഹാർബർ പത്തുപേരായി ചുരുങ്ങിയപ്പോൾ ലഭിച്ച പെനാൽറ്റി ലിസ്റ്റൺ കൊളാക്കോ അനായാസം വലയിലെത്തിച്ചു. പിന്നീട് സഹലും ജേസൺ കമ്മിംഗ്സും നേടിയ ഗോളുകൾ മോഹൻ ബഗാന്റെ വിജയം പൂർത്തിയാക്കി.


Exit mobile version