Picsart 23 09 30 19 26 08 206

പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യൻ യുവനിര സാഫ് കപ്പ് സ്വന്തമാക്കി

അണ്ടർ 19 സാഫ് കപ്പിൽ ഇന്ത്യക്ക് കിരീടം. ഇന്ന് പാകിസ്താനെ നേരിട്ട ഇന്ത്യ എതിരില്ലത്ത 3 ഗോളുകൾക്ക് ആണ് ഇന്ന് ഫൈനൽ വിജയിച്ചത്. പാകിസ്ഥാനെതിരെ പൂർണ്ണ ആധിപത്യം പുലർത്താൻ ഇന്ത്യക്ക് ഇന്ന് ആയി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. 64ആം മിനുട്ടിൽ ആണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു വോളിയിലൂടെ കീപ്ഗൻ ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്.

85ആം മിനുട്ടിൽ കിപ്ഗനിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഫ്രീകിക്കിലൂടെ ആയിരുന്നു ഈ ഗോൾ. ഇഞ്ച്വറി ടൈമിൽ ഗൊയാറിയിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി വിജയവും കിരീടവും ഉറപ്പിച്ചു. നേരത്തെ ഇന്ത്യ സെമിയിൽ നേപ്പാളിനെയും തോൽപ്പിച്ചിരുന്നു.‌ ഈ വർഷം ഇന്ത്യ നേടുന്ന മൂന്നാം സാഫ് കിരീടമാണിത്.

Exit mobile version