സാഫ് കപ്പ്, സെമിയിൽ ഇന്ത്യക്ക് എതിരാളി ലെബനൻ

സാഫ് കപ്പ് സെമി ഫൈനലിലെ ഇന്ത്യയുടെ എതിരാളി തീരുമാനം ആയി. ഇന്ന് ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിലും ലെബനൻ വിജയിച്ചതോടെ അവർ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. ഇന്ന് മാൽഡീവ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലെബനൻ തോല്പ്പിച്ചത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ മാതൂക് ആണ് ലെബനനായി വിജയ ഗോൾ നേടിയത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായാണ് ലെബനൻ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. അവർ നേരത്തെ ബംഗ്ലാദേശിനെയും ഭൂട്ടാനെയും തോല്പ്പിച്ചിരുന്നു. സെമിയിൽ ഗ്രൂപ്പ് എയിൽ രണ്ടാമത് ഫിനിഷ് ചെയ്ത ഇന്ത്യയെ ഇനി ലെബനൻ സെമിയിൽ നേരിടും. നേരത്തെ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഇന്ത്യൻ ലെബനനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു‌. ആ പ്രകടനം ആവർത്തിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.

മൂന്ന് ചുവപ്പ് കാർഡും സെൽഫ് ഗോളും, അവസാനം കുവൈറ്റിനെതിരെ വിജയം കൈവിട്ട് ഇന്ത്യ

സാഫ് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള അവസരം തുലച്ച് ഇന്ത്യ. ഇന്ന് അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒരു ഇഞ്ച്വറി ടൈം ഗോൾ വഴങ്ങി കൊണ്ട് ഇന്ത്യ കുവൈറ്റിനെതിരെ വിജയം കൈവിടുകയായിരുന്നു. ഇതോടെ കളി 1-1 എന്ന സ്കോറിൽ അവസാനിച്ചു. കോച്ച് സ്റ്റിമാചിന് അടക്കം മൂന്ന് പേർക്കാണ് ഇന്ന് കളിയിൽ ചുവപ്പ് കാർഡ് കിട്ടിയത്. ഇത് അവസാനം ഇന്ത്യയുടെ തന്നെ താളം തെറ്റിക്കുകയായിരുന്നു.

മികച്ച ആദ്യ പകുതിയാണ് ഇന്ന് കാണാൻ ആയത്. ശക്തരായ എതിരാളികൾ ആയിരുന്നിട്ടും ഇന്ത്യ അറ്റാക്ക് ചെയ്ത് കളിക്കാൻ തന്നെയാണ് തുടക്കം മുതൽ തീരുമാനിച്ചത്. ഇന്ത്യയുടെ പ്രസിംഗും പെട്ടെന്നുള്ള നീക്കങ്ങളും കുവൈറ്റ് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. എന്നാൽ ഫൈനൽ പാസ് വരാത്തതിനാൽ തന്നെ ഗോൾ വൈകി.

മറുവശത്ത് കുവൈറ്റും പന്ത് കിട്ടിയാൽ ആക്രമിക്കാൻ തന്നെയാണ് ശ്രമിച്ചത്. അവർക്ക് ഒരു നല്ല ശ്രമം കിട്ടിയെങ്കിലും അപ്പോൾ അമ്രീന്ദർ സിങ് ഇന്ത്യയുടെ രക്ഷകനായി എത്തി. അത് മാത്രമാണ് കുവൈറ്റിന് സൃഷ്ടിക്കാനായ നല്ല അവസരം.

47ആം മിനുട്ടിൽ ആയിരുന്നു ഛേത്രിയുടെ ഗോൾ. കോർണറിൽ ഒരു ആക്രൊബാറ്റിക് വോളിയിലൂടെ ഛേത്രി വല കണ്ടെത്തുക ആയിരുന്നു‌. ഇന്ത്യ 1-0 കുവൈറ്റ്. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 92ആം ഗോളായിരുന്നു ഇത്‌.

രണ്ടാം പകുതിയിലും ഇന്ത്യ അറ്റാക്ക് ചെയ്യുന്നത് തുടർന്നു. ആക്രമണമാണ് മികച്ച പ്രതിരോധം എന്ന് മനസ്സിലാക്കി കളിച്ച ഇന്ത്യ കുവൈറ്റിനെ താളം കണ്ടെത്താൻ അനുവദിച്ചേ ഇല്ല. മത്സരത്തിന്റെ 81ആം മിനുട്ടിൽ പരിശീലകൻ സ്റ്റിമാച് ചുവപ്പ് കണ്ട് പുറത്ത് പോയത് ഇന്ത്യക്ക് നിരാശ നൽകി. ഈ ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് സ്റ്റിമാച് ചുവപ്പ് കാണുന്നത്.

അവസാന നിമിഷങ്ങളിൽ കുവൈറ്റ് അവസരങ്ങൾ സൃഷ്ടിച്ചു. 85ആം മിനുട്ടിൽ അമ്രീന്ദറിന്റെ മറ്റൊരു മികച്ച സേവ് കാണാൻ ആയി. മത്സരത്തിന്റെ 89ആം മിനുട്ടിൽ ഇരുടീമുകളും കയ്യാംകളിയിൽ എത്തി. സഹലിനെ തള്ളിയിട്ടതിന് അൽ ഖലാഫും അതിനെ പ്രതിരോധിച്ച റഹീം അലിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമും 10 പേരായി ചുരുങ്ങി. ഈ സംഭവങ്ങൾ എല്ലാം കാരണം 8 മിനുട്ട് ആണ് ഇഞ്ച്വറി ടൈമായി അനുവദിച്ചത്.

ഇഞ്ച്വറി ടൈമിൽ ഒരു സെൽഫ് ഗോൾ ഇന്ത്യക്ക് വിനയായി. ഒരു ക്രോസ് തടയാൻ ശ്രമിക്കവെ അൻവർ അലി സ്വന്തം പോസ്റ്റിലേക്ക് തന്നെ പന്തെത്തിച്ചു. സ്കോർ 1-1.

ഈ സമനിലയീടെ ഇന്ത്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം രണ്ടാമത് അവസാനിപ്പിച്ചു. 7 പോയിന്റ് തന്നെയുള്ള കുവൈറ്റ് ഒന്നാമത് ഫിനിഷ് ചെയ്തു. സെമിയിൽ ആരാകും ഇന്ത്യയുടെ എതിരാളികൾ എന്ന് നാളെയെ അറിയാൻ ആകൂ.

ഛേത്രി സൂപ്പർ സ്റ്റാർ, കുവൈറ്റിന് എതിരെ ആദ്യ പകുതിയിൽ ഇന്ത്യ മുന്നിൽ

സാഫ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ കുവൈറ്റിനെ നേരിടുകയാണ്‌. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇന്ത്യ ഒരു ഗോളിന് മുന്നിൽ. മത്സരം ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുന്നെ ആയിരുന്നു ഛേത്രിയുടെ ഗോൾ.

മികച്ച ആദ്യ പകുതിയാണ് ഇന്ന് കാണാൻ ആയത്. ശക്തരായ എതിരാളികൾ ആയിരുന്നിട്ടും ഇന്ത്യ അറ്റാക്ക് ചെയ്ത് കളിക്കാൻ തന്നെയാണ് തുടക്കം മുതൽ തീരുമാനിച്ചത്. ഇന്ത്യയുടെ പ്രസിംഗും പെട്ടെന്നുള്ള നീക്കങ്ങളും കുവൈറ്റ് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. എന്നാൽ ഫൈനൽ പാസ് വരാത്തതിനാൽ തന്നെ ഗോൾ വൈകി.

മറുവശത്ത് കുവൈറ്റും പന്ത് കിട്ടിയാൽ ആക്രമിക്കാൻ തന്നെയാണ് ശ്രമിച്ചത്. അവർക്ക് ഒരു നല്ല ശ്രമം കിട്ടിയെങ്കിലും അപ്പോൾ അമ്രീന്ദർ സിങ് ഇന്ത്യയുടെ രക്ഷകനായി എത്തി. അത് മാത്രമാണ് കുവൈറ്റിന് സൃഷ്ടിക്കാനായ നല്ല അവസരം.

47ആം മിനുട്ടിൽ ആയിരുന്നു ഛേത്രിയുടെ ഗോൾ. കോർണറിൽ ഒരു ആക്രൊബാറ്റിക് വോളിയിലൂടെ ഛേത്രി വല കണ്ടെത്തുക ആയിരുന്നു‌. ഇന്ത്യ 1-0 കുവൈറ്റ്. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 92ആം ഗോളായിരുന്നു ഇത്‌.

നേപ്പാളിനോടും പാകിസ്താൻ തോറ്റു, ഗ്രൂപ്പിൽ അവസാന സ്ഥാനം

സാഫ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും പാകിസ്താൻ പരാജയപ്പെട്ടു. ഇന്ന് നേപ്പാളിനെ നേരിട്ട പാകിസ്താൻ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മത്സരം അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കിയിരിക്കെ ആണ് നേപ്പാളിന്റെ വിജയ ഗോൾ വന്നത്. ആശിഷ് ചൗധരി ആയിരുന്നു ഗോൾ സ്കോറർ.

അവസാന രണ്ടു മത്സരങ്ങളെ അപേക്ഷിച്ച് പാകിസ്താൻ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു എങ്കിലും പരാജയം ഒഴിവാക്കാനോ ഗോൾ നേടാനോ പാകിസ്താന് ഇന്നും ആയില്ല. അവർ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയോടും പാകിസ്താനോടും 4-0ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. 3 മത്സരങ്ങളും കഴിഞ്ഞപ്പോൾ പോയിന്റ് ഒന്നും നേടാതെ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ആണ് പാകിസ്താൻ ഫിനിഷ് ചെയ്തത്‌. 3 പോയിന്റുമായി നേപ്പാൾ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

സാഫ് കപ്പ്; ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കാൻ ഇന്ത്യയും കുവൈറ്റും നേർക്കുനേർ

സാഫ് കപ്പിൽ ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ എതിരാളികൾ കുവൈറ്റ്. കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചു വരുന്ന ടീമുകളുടെ പോരാട്ടത്തിൽ ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കും. സെമി ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞെങ്കിലും ഫൈനലിലേക്കുള്ള പാത എളുപ്പമാക്കാൻ ജയം ഉപകരിക്കും എന്നതിനാൽ വിട്ടു വീഴ്‌ച്ചക്ക് ടീമുകൾ തയ്യാറാകില്ല. തിങ്കളാഴ്ച വൈകീട്ട് 7.30ന് മത്സരം ആരംഭിക്കും.

തുടർ വിജയങ്ങൾ മാത്രമല്ല ഇരു ടീമുകളും തമ്മിലുള്ള സാമ്യം. ഗോൾ വ്യത്യസത്തിലും ഇന്ത്യയും കുവൈറ്റും ഗ്രൂപ്പിൽ തുല്യ നിലയിലാണ്, 6 ഗോളുകൾ. അതേ സമയം ഇന്ത്യ ടൂർണമെന്റിൽ ഇതു വരെ ഗോൾ വഴങ്ങിയിട്ടില്ല. കരുത്തുറ്റ ഡിഫെൻസ് തന്നെയാണ് ടീമിന്റെ ആത്മവിശ്വാസങ്ങളിൽ ഒന്ന്. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നിലനിർത്താൻ ടീമിനായി. 12 മത്സരങ്ങളിൽ തോൽവിയും നേരിട്ടിട്ടില്ല. 2010ന് ശേഷം ആദ്യമായാണ് ഇന്ത്യയും കുവൈറ്റും മുഖാമുഖം വരുന്നത്.

മുൻനിരയിൽ ഛേത്രി തന്നെ ഇന്ത്യയുടെ കുന്തമുന. എന്നാൽ പരീക്ഷണാർത്ഥം താരത്തിന് വിശ്രമം അനുവദിക്കാൻ സ്റ്റിമാക്ക് തീരുമാനിച്ചാൽ റഹീം അലി മുൻനിരയിലേക്ക് എത്തും. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ നിന്നും ആരംഭിച്ച ചാങ്തെയും ആദ്യ ഇലവനിൽ എത്തിയേക്കും. സഹലും അനിരുദ്ധ് ധാപയും അടങ്ങുന്ന മധ്യനിര കരുത്തുറ്റതാണ്. കുവൈറ്റിനെതിരെ കായികമായും ഇവർക്ക് വെല്ലുവിളി ആയേക്കും മത്സരം. നേപ്പാളിനെതിരെ മേഹ്താബ് സിങും രാഹുൽ ബെകെയുമായിരുന്നു ആയിരുന്നു സെൻട്രൽ ഡിഫെൻസിൽ എത്തിയിരുന്നത്. കുവൈറ്റിനെതിരെ സന്ദേശ് ജിങ്കനെ കോച്ച് കളത്തിൽ ഇറക്കിയേക്കും. നേപ്പാളിനെതിരെ തുടക്കത്തിൽ വിയർത്ത ഇന്ത്യൻ മുന്നേറ്റത്തിന് നോക് ഔട്ട് മത്സരങ്ങൾക്ക് മുൻപ് ശരിക്കുമൊരു ബലപരീക്ഷണം ആവും ഇന്ന്. ഗോൾ കണ്ടെത്താൻ ഛേത്രിയെ തന്നെ അമിതമായി ആശ്രയിക്കുന്നതിൽ നിന്നും ഇന്ത്യ മറ്റു വഴികൾ തേടേണ്ടതുണ്ട്.

ഇത്തവണ സാഫ് കപ്പിലേക്ക് അതിഥികളായെത്തിയ ടീമാണ് കുവൈറ്റ്. മുൻപ് മൂന്ന് തവണ ഇന്ത്യയെ എതിരിട്ടപ്പോൾ രണ്ടു വിജയവും ഒരു തോൽവിയും ആണ് ഇവരുടെ സമ്പാദ്യം. ഇത്തവണ ടൂർണമെന്റിൽ ഗംഭീര പ്രകടനം ആണ് ടീമിന്റെത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് സെമി ഉറപ്പിച്ച ടീം, ഈ വർഷം തകർപ്പൻ റിസൾട്ടുകൾ ആണ് നേടിയിട്ടുള്ളത്. ഗൾഫ് കപ്പിൽ ഖത്തറിനോട് വീണെങ്കിലും യുഎഇയെ വീഴ്ത്താനും ബഹ്‌റൈനെ സമനിലയിൽ തളക്കാനും സാധിച്ചു. പിന്നീട് ഫിലിപ്പീൻ, താജികിസ്ഥാൻ, സാമ്പിയ തുടയവരെയും കഴിഞ്ഞ മാസങ്ങളിൽ വീഴ്ത്തിയ ശേഷമാണ് കുവൈറ്റ് സാഫ് കപ്പിലേക്ക് എത്തുന്നത്. മത്സരത്തിന് മുൻപുള്ള വാർത്താ സമ്മേളനത്തിലും കുവൈറ്റ് കോച്ച് ചൂണ്ടിക്കാണിച്ചത് ഈ കഠിനമായ മത്സരങ്ങൾ തന്നെ. പന്തിന്മേൽ കൂടുതൽ ആധിപത്യം നേടാൻ ശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചും. പാകിസ്ഥാനെതിരെ ഇരട്ട ഗോൾ നേടിയ മുബാറക്ക് അൽ ഫനെനിയാണ് ഇന്ത്യ സൂക്ഷിക്കേണ്ട ഒരു താരം. സെമിയിൽ താരതമ്യേന ദുർബലരായ എതിരാളികളെ ലഭിക്കാൻ വിജയം തന്നെ ഉന്നമിട്ടാകും ഇരു ടീമുകളും ഇറങ്ങുക. അതേ സമയം പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകാനും കോച്ചുമാർ ശ്രമിച്ചേക്കും.

സാഫ് കപ്പ്; ഭൂട്ടാനെയും തോൽപ്പിച്ച് ലെബനൻ

ഇന്ന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സാഫ് കപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ ലെബനൻ ഭൂട്ടാനെ 4-1 ന് തകർത്തൗ. അവരുടെ SAFF ചാമ്പ്യൻഷിപ്പിലെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ ലെബനൻ നേടി.

11-ാം മിനിറ്റിൽ അലി അൽ ഹാജ് ബോക്‌സിനുള്ളിൽ നിന്ന് തൊടുത്ത ഒരു ഷോട്ട് ഭൂട്ടാൻ ഗോൾകീപ്പർ ഷെറിംഗ് ഡെൻഡൂപ്പ് തടുത്തു എങ്കിലും മുഹമ്മദ് സാഡെക് റീബൗണ്ടിലൂടെ ഗോളാക്കി മാറ്റി.

23-ാം മിനിറ്റിൽ അൽ ഹാജ് ലെബനന്റെ ലീഡ് ഇരട്ടിയാക്കി. 35-ാം മിനിറ്റിൽ ഖലീൽ ബാദർ ടെനീച്ചിന്റെ ഹെഡ്ഡർ ലെബനന്റെ മൂന്നാം ഗോളായി മാറി. ലെഫ്റ്റ് ബാക്ക് മഹ്ദി സെയ്‌നും കൂടെ ഗോൾ നേടിയതോടെ ഹാഫ് ടൈമിന് തൊട്ടുമുമ്പ് തന്നെ ലെബനൻ നാലു ഗോളുകൾക്ക് മുന്നിൽ എത്തി. ഗിൽറ്റ്ഷെൻ 79-ാം മിനിറ്റിൽ ഭൂട്ടാനായി ആശ്വാസ ഗോൾ നേടി.

ലെബനൻ ഇപ്പോൾ ആറ് പോയിന്റുമായി ഒന്നാമത് നിൽക്കുന്നു, ബംഗ്ലാദേശും മാലിദ്വീപും മൂന്ന് പോയിന്റുമായി തൊട്ടുപിന്നിൽ ഉണ്ട്. ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത ഭൂട്ടാൻ പട്ടികയിൽ ഏറ്റവും താഴെയാണ്.

സാഫ് കപ്പ്: മാൽദീവ്സിനെതിരെ തകർപ്പൻ ജയം കുറിച്ച് ബംഗ്ലാദേശ്

സാഫ് കപ്പിന്റെ നിർണായക മത്സരത്തിൽ മാൽദീവ്സിനെ വീഴ്ത്തി കൊണ്ട് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ബംഗ്ലാദേശ്. ആദ്യം ഗോൾ വഴങ്ങിയ ശേഷം തിരിച്ചു വന്ന് എതിരാളികളുടെ വലയിൽ മൂന്ന് ഗോൾ നിക്ഷേപിച്ച ബംഗ്ലാദേശ്, ആദ്യ വിജയവും മൂന്ന് പോയിന്റും കരസ്ഥമാക്കി. ഇതോടെ ഇരു ടീമുകൾക്കും ഗ്രൂപ്പിലെ അവസാന മത്സരവും നിർണായകമായി.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ മുഴുവൻ ഊർജവും സംഭരിച്ച് കളിച്ച മാൽദീവ്സ് പതിനേഴാം മിനിറ്റിൽ തന്നെ ലീഡ് എടുത്തു. ഹംസ മുഹമ്മദ് ആണ് വല കുലുക്കിയത്. ബോക്സിന് പുറത്തു നിന്നും ഒന്നാന്തരമൊരു ഫിനിഷിങ്ങിലൂടെയാണ് ഗോൾ പിറന്നത്. ഇതോടെ ഉണർന്ന ബംഗ്ലാദേശ് പട സമനില ഗോളിനായി കോപ്പുകൂട്ടി. നാല്പതിരണ്ടാം മിനിറ്റിൽ പോസ്റ്റിന് മുന്നിൽക്കായി വന്ന ക്രോസ് ടോപു ബർമൻ മറിച്ചു നൽകിയപ്പോൾ റാക്കിബ് വല കുലുക്കുകയായിരുന്നു.

ഇടവേളക്ക് ശേഷവും ബംഗ്ലേദേശ് ആക്രമണം തുടർന്നു. 67ആം മിനിറ്റിൽ അവർ ലീഡ് സ്വന്തമാക്കി. കോർണറിൽ നിന്നെത്തിയ ബോളിൽ ബോക്‌സിൽ കൂട്ടപ്പൊരിച്ചിലിനോടുവിൽ കാസി പന്ത് വലയിൽ എത്തിക്കുമ്പോൾ എതിർ കീപ്പർ സ്ഥാനം തെറ്റി നിൽക്കുകയായിരുന്നു. 90ആം മിനിറ്റിൽ പകരക്കാരനായി എത്തിയ ബംഗ്ലാ യുവപ്രതിഭ ഷേഖ് മോർസാലിൻ ബോക്സിനുള്ളിൽ നിന്നും വല കുലുക്കിയതോടെ പട്ടിക പൂർത്തിയായി. ഫിഫ റാങ്കിങ്ങിൽ ബംഗ്ലാദേശിന്റെ സ്ഥാനം 190 കഴിയുമെങ്കിൽ 152 ആണ് മാൽദീവ്സിന്റെ സ്ഥാനം. 2003ന് ശേഷം ആദ്യമായാണ് ടീം മാൽദീവ്സിനെതിരെ വിജയം കാണുന്നത്.

വീണ്ടും ഛേത്രി നയിച്ചു!! ഇന്ത്യൻ നേപ്പാളിനെയും തോൽപ്പിച്ച് സെമി ഫൈനലിലേക്ക്

സാഫ് കപ്പിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നേപ്പാളിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്‌. സുനിൽ ഛേത്രി തന്നെ ഇന്നും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. ഛേത്രിയും മഹേഷും ആണ് ഇന്ന് ഗോളുകൾ നേടിയത്‌.

ഇന്ന് ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ട് ടീമുകൾക്കും ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയിരുന്നില്ല. ഇന്ത്യ ആയിരുന്നു കൂടുതൽ പന്ത് കൈവശം വെച്ചത് എങ്കിലും ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ കൂടുതൽ വന്നത് നേപ്പാളിന്റെ അറ്റാക്കിന്റെ മുന്നിൽ ആയിരുന്നു.

ഇന്ത്യയുടെ കൂടുതൽ അറ്റാക്കുകളിലും സഹലൈന്റെ വലിയ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സഹലിനു മുന്നിൽ രണ്ട് നല്ല അവസരങ്ങൾ വന്നു എ‌കിലും താരത്തിന് രണ്ട് അവസരങ്ങളിൽ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. ആദ്യ മത്സരത്തിൽ എന്ന പോലെ മഴ ഇന്ത്യയുടെ നീക്കങ്ങളെ ബാധിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യ നേപ്പാളിനെ പ്രതിരോധത്തിൽ ആക്കി‌. 61ആം മിനുട്ടിൽ ഇന്ത്യയുടെ ആദ്യ ഗോൾ വന്നു. പതിവു പോലെ ക്യാപ്റ്റൻ ഛേത്രിയുടെ ബൂട്ടുകൾ തന്നെ ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി. മഹേഷിന്റെ പാസിൽ നിന്ന് അനായാസ ഫിനിഷിലൂടെ ആണ് ഛേത്രി തന്റെ ഗോൾ കണ്ടെത്തിയത്‌. ഛേത്രിയുടെ കരിയറിലെ 91ആം അന്താരാഷ്ട്ര ഗോളായിരിന്നു ഇത്.

പിന്നാലെ 70ആം മിനുട്ടിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. സഹൽ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഛേത്രിയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയപ്പോൾ മഹേഷ് ആ പന്ത് തട്ടി വലയിലേക്ക് ആക്കുകയായുരുന്നു‌. സ്കോർ 2-0.

ഈ വിജയത്തോടെ ഇന്ത്യ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റിൽ എത്തി. ഗ്രൂപ്പ് എയിൽ കുവൈറ്റിനും 6 പോയിന്റ് ഉണ്ട്. രണ്ട് ടീമുകളും സെമി ഫൈനൽ ഉറപ്പിച്ചു എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാർ ആരെന്ന് അറിയാനുള്ള പോരാട്ടത്തിൽ ഇരുടീമുകളും അടുത്ത മത്സരത്തിൽ നേർക്കുനേർ വരും.

നേപ്പാളിനെതിരെ ആദ്യ പകുതിയിൽ ഗോൾ നേടാൻ ആകാതെ ഇന്ത്യ

സാഫ് കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടുകയാണ്‌. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾരഹിതമായി നിൽക്കുന്നു. രണ്ട് ടീമുകൾക്കും ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇന്ത്യ ആയിരുന്നു കൂടുതൽ പന്ത് കൈവശം വെച്ചത് എങ്കിലും ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ കൂടുതൽ വന്നത് നേപ്പാളിന്റെ അറ്റാക്കിന്റെ മുന്നിൽ ആയിരുന്നു.

ഇന്ത്യയുടെ കൂടുതൽ അറ്റാക്കുകളിലും സഹലൈന്റെ വലിയ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സഹലിനു മുന്നിൽ രണ്ട് നല്ല അവസരങ്ങൾ വന്നു എ‌കിലും താരത്തിന് രണ്ട് അവസരങ്ങളിൽ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. ആദ്യ മത്സരത്തിൽ എന്ന പോലെ മഴ ഇന്ത്യയുടെ നീക്കങ്ങളെ ബാധിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് ഗോൾ നേടി മൂന്ന് പോയിന്റ് ഉറപ്പിക്കാൻ ആകും ഇന്ത്യ ശ്രമിക്കുക.

സാഫ് കപ്പ്, കുവൈറ്റും പാകിസ്താന്റെ വല നിറച്ചു

ബെംഗളൂരുവിൽ നടക്കുന്ന സാഫ് കപ്പിൽ പാകിസ്താൻ തുടർച്ചയായ രണ്ടാം മത്സരത്തിലും വലിയ പരാജയം ഏറ്റുവാങ്ങി. എതിരില്ലാത്ത നാലു ഗോളുകൾക്ക് കുവൈറ്റ് ആണ് ഇന്ന് പാകിസ്താനെ തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോടും പാകിസ്താൻ 4-0ന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് കുവൈറ്റ് മുന്നിലെത്തിയിരുന്നു.

പത്താം മിനുട്ടിൽ അൽ എനെസി കുവൈറ്റിന് ലീഡ് നൽകി. 17ആം മിനുട്ടിലും 46ആം മിനുട്ടിലുമൽ ഫനെനി ഗോൾ നേടിയതോടെ കുവൈറ്റ് മൂന്ന് ഗോളിന് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ അൽ റെഷെദി കൂടെ ഗോൾ നേടിയതോടെ കുവൈറ്റ് വിജയം പൂർത്തിയാക്കി. ആദ്യ മത്സരത്തിൽ കുവൈറ്റ് നേപ്പാളിനെയും തോൽപ്പിച്ചിരുന്നു. ഇതോടെ 6 പോയിന്റുമായി കുവൈറ്റ് ഗ്രൂപ്പ് എയിൽ ഒന്നാമത് എത്തി.

അടുത്ത മത്സരത്തിൽ കുവൈറ്റ് ഇന്ത്യയെ ആകും നേരിടേണ്ടത്. പാകിസ്താൻ നേപ്പാളിനെയും നേരിടും.

സാഫ് കപ്പ്; ഭൂട്ടാനെ തോൽപ്പിച്ച് മാൽഡീവ്സ് തുടങ്ങി

വ്യാഴാഴ്ച ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ മാലദ്വീപ് ഭൂട്ടാനെ തോൽപ്പിച്ചു. 2-0ന്റെ വിജയമാണ് അവർ നേടിയത്. കളിയുടെ ആറാം മിനിറ്റിൽ ഹംസ മൊഹമ്മദ് നേടിയ ഗോൾ മാൽഡീവ്സിന് തുടക്കത്തിൽ തന്നെ ലീഡ് നൽകി.

മാലിദ്വീപ് അറ്റാക്കിംഗ് താരത്തെ ബോക്സിൽ വീഴ്ത്തിയതിനു കിട്ടിയ പെനാൾട്ടി ടെൻസിൻ ഡോർജി കൃത്യമായി വലയി എത്തിച്ചു. സ്കോർ 1-0. സമനില ഗോളിനായി ഭൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു എങ്കിലും ഫലം ഉണ്ടായില്ല. 90-ാം മിനിറ്റിൽ പകരക്കാരനായ നൈസ് ഹസ്സൻ മാലിദ്വീപിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.

ഫൈനൽ വിസിലിന് മുമ്പ് ഹസൻ റൈഫ് അഹമ്മദിന് ചുവപ്പ് കിട്ടിയത് മാലിദ്വീപിനെ 10 പേരാക്കി ചുരുക്കി. എങ്കിലും അവർ വിജയം കൈവിട്ടില്ല. ഗ്രൂപ്പ് ബിയിൽ അടുത്തതായി മാലിദ്വീപ് ബംഗ്ലാദേശിനെ നേരിടും, ഭൂട്ടാൻ ജൂൺ 25 ഞായറാഴ്ച ലെബനനെയും നേരിടും.

“എന്റെ താരങ്ങളെ സംരക്ഷിക്കാൻ ഇനിയും താൻ ഇടപെടും” – ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്

ഇന്നലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിടയിൽ പരിശീലകൻ ഇഗോർ സ്റ്റിമാച് ചുവപ്പ് കാർഡ് നേടിയിരുന്നു. പാകിസ്താൻ താരം ത്രോ എറിയുന്നതിനിടയിൽ തടഞ്ഞതിനായിരുന്നു ചുവപ്പ് കാർഡ് ലഭിച്ചത്. എന്നാൽ താൻ ചെയ്തതിൽ തനിക്ക് ഒരു കുറ്റബോധവും ഇല്ല എന്നും ഇനിയും തന്റെ താരങ്ങൾക്ക് എതിരെ അനീതി നടന്നാൽ ഇടപെടും എന്നും കോച്ച് പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു സ്റ്റിമാചിന്റെ പ്രതികരണം.

“ഫുട്ബോൾ ആവേശമാണ്, പ്രത്യേകിച്ച് നിങ്ങളുടെ രാജ്യത്തിന്റെ നിറങ്ങൾക്ക് വേണ്ടി ഇറങ്ങുമ്പോൾ. ഇന്നലത്തെ എന്റെ പ്രവൃത്തികൾക്കായി നിങ്ങൾക്ക് എന്നെ വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്യാം.” സ്റ്റിമാച് തുടർന്നു. “പക്ഷേ ഞാൻ ഒരു യോദ്ധാവാണ്, ന്യായീകരിക്കാൻ ആകാത്ത തീരുമാനങ്ങളിൽ നിന്ന് ഞങ്ങളുടെ താരങ്ങളെ പിച്ചിൽ സംരക്ഷിക്കാൻ ഞാൻ ഇത് വീണ്ടും ചെയ്യും.” സ്റ്റിമാച് പറഞ്ഞു.

ഇന്നലെ ഇന്ത്യ പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ചുവപ്പ് കാർഡ് കിട്ടിയത് കൊണ്ട് സ്റ്റിമാചിന് നേപ്പാളിന് എതിരായ മത്സരത്തിൽ ടച്ച് ലൈനിൽ ഉണ്ടാകാൻ ആയില്ല.

Exit mobile version