Picsart 23 09 06 17 36 18 889

നേപ്പാളിനെയും തോൽപ്പിച്ച് ഇന്ത്യ U-16 സാഫ് കപ്പ് സെമി ഫൈനലിൽ

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ അണ്ടർ 16 സാഫ് കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ നേപ്പാളിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ 33ആം മിനുട്ടിൽ അർഭാഷ് നേടിയ ഗോളാണ് ഇന്ത്യക്ക് വിജയം നൽകിയത്. വലതു വിങ്ങിൽ നിന്ന് വിശാൽ യാദവ് നൽകിയ ക്രോസിൽ നിന്ന് ആയിരുന്നു അർഭാഷിന്റെ ഫിനിഷ്.

നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിൻവ് തോൽപ്പിച്ചിരുന്നു. 6 പോയിന്റുമായി ഇന്ത്യയും 3 പോയിന്റുനായി ബംഗ്ലാദേശും സെമി ഫൈനലിലേക്ക് മുന്നേറി. മാൽഡീവ്സും ഭൂട്ടാനും തമ്മിലുള്ള മത്സരം കഴിഞ്ഞാലെ ആരാലും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ എന്ന് അറിയാൻ ആകൂ. പാകിസ്താൻ ആണ് ഗ്രൂപ്പ് ബിയിൽ നിന്ന് ഇതിനകം സെമി ഉറപ്പിച്ച ടീം. അവർ സെമിയിൽ ബംഗ്ലാദേശിനെ നേരിടും.

Exit mobile version