U-16 സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു

അണ്ടർ 16 സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ആയിരുന്നു ഇന്ത്യയുടെ പരാജയം. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായിരുന്നു. തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 3-2ന് ബംഗ്ലാദേശ് വിജയിച്ചു കിരീടം നേടി.

ഇന്ന് നാലാം മിനിറ്റിൽ അനുഷ്ക കുമാരിയിലൂടെ ഇന്ത്യ ലീഡ് എടുത്തിരുന്നു. രണ്ടാം പകുതിയിൽ എഴുപതാം മിനിറ്റിൽ ഒരു സെൽഫ് ഗോളിലൂടെ ബംഗ്ലാദേശ് സമനില കണ്ടെത്തി. തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് എത്തിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽ പരാജയപ്പെട്ടിരുന്നു

നേപ്പാളിനെ 10 ഗോളിന് തോൽപ്പിച്ച് ഇന്ത്യ SAFF U16 ഫൈനലിൽ

വൻ വിജയവുമായ് ഇന്ത്യ സാഫ് അണ്ടർ 16 ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തി. ലളിത്പൂരിലെ ANFA സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന SAFF U16 വനിതാ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ഇന്ത്യ ആതിഥേയരായ നേപ്പാളിനെ 10-0 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 6-0 ന് മുന്നിലെത്തിയിരുന്നു.

ബംഗ്ലാദേശിനെ ആകും ഇന്ത്യ ഫൈനലിൽ നേരിടുക. നേരത്തെ ബംഗ്ലാദേശുമായി ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ പരാജയപ്പെട്ടിരുന്നു‌. രണ്ടാം മിനിറ്റിൽ അനിത ഡങ്‌ഡംഗിലൂടെ ആണ് ഇന്ത്യ ലീഡ് എടുത്തത്. അതിനുശേഷം പേൾ ഫെർണാണ്ടസ് (14′, 43′), അനുഷ്‌ക കുമാരി (22′), ബോണിഫിലിയ ഷുല്ലായി (25)’, ഗുർലീൻ കൗർ (32′, 77′), മിന് മായ , ശ്രേഷ്ഠ ഒ.ജി, (46′), ഗുർനാസ് കൗർ (58′), റിയാന ലിസ് ജേക്കബ് (79′) എന്നിവർ ഇന്ത്യക്ക് ആയി ഗോൾ നേടി.

SAFF U16, ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റു

അണ്ടർ 16 സാഫ് കപ്പിൽ ഇന്ത്യക്ക് പരാജയം. ഇന്ന് ഇന്ത്യയുടെ പെൺകുട്ടികൾ ബംഗ്ലാദേശിനെ നേരിട്ട് 3-1 ന്റെ പരാജയമാണ് എറ്റുവാങ്ങിയത്‌. ടൂർണമെന്റിലെ ഈ എഡിഷനിലെ ഇന്ത്യയുടെ ആദ്യ പരാജയമാണിത്‌ ആദ്യ മത്സരത്തിൽ ഇന്ത്യ ഭൂട്ടാനെ വലിയ സ്കോറിന് പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് ആദ്യപകുതിയിൽ ഒമ്പതാം മിനിറ്റിൽ ആൽബി അക്തറിലൂടെ ബംഗ്ലാദേശ് ലീഡെടുത്തു. ആദ്യപകുതിയിൽ അവർ 1-0 എന്ന ലീഡ് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യക്ക് ഒരു ഗോൾ തിരിച്ചടിച്ച് സമനില നേടാനായി. 55ആൻ മിനിറ്റിൽ അനുഷ്ക കുമാരിയാണ് ഇന്ത്യക്കായി സമനില നേടിയത്‌. എന്നാൽ ഈ സമനിലക്ക് ശേഷം ഇന്ത്യ കളി മറന്നു‌. മികച്ച പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശ് 78ആം മിനിറ്റിൽ സൗരവി പ്രീതിയിലൂടെ വീണ്ടും ലീഡ് എടുത്തു. 89ആം മിനിറ്റിൽ അർപ്പിത കൂടെ ഗോൾ നേടിയതോടെ ബംഗ്ലാദേശിന്റെ വിജയം പൂർത്തിയായി.

ഇനി ഇന്ത്യ മാർച്ച് 7ന് നേപ്പാളിനെ നേരിടും

SAFF U16: ഭൂട്ടാനെ 7 ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യ തുടങ്ങി

സാഫ് അണ്ടർ 16 പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വലിയ വിജയം. ഭൂട്ടാനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 6 ഗോളുകൾക്ക് മുന്നിൽ എത്തി. അനുഷ്ക ഇന്ത്യക്ക് ആയി ഹാട്രിക്ക് നേടി.

17, 27, 40 മിനുട്ടുകളിൽ ആയിരുന്നു അനുഷ്കയുടെ ഗോളുകൾ. പേൾ ഫെർണാണ്ടസ് രണ്ടു ഗോളുകളും ശിവേത റാണി,അന്വിത രഗുരാമൻ എന്നിവർ ഒരോ ഗോൾ വീതവും നേടി.

സാഫ് U16-നായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

2024 മാർച്ച് 1 മുതൽ 10 വരെ നേപ്പാളിലെ ലളിത്പൂരിൽ നടക്കാനിരിക്കുന്ന SAFF U16 വനിതാ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ U16 വനിതാ ടീം പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ബിബി തോമസ് മുട്ടത്ത് 30 അംഗ സാധ്യതാ ടീം ആണ് പ്രഖ്യാപിച്ചത്. ഗോവയിൽ പരിശീലനം നടത്തുന്ന ടീം ഫെബ്രുവരി 27 ന് നേപ്പാളിലേക്ക് പോകും.

കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന SAFF U19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ചായിരുന്ന ബിബി തോമസ്. നിവേത രാമദാസ് അസിസ്റ്റൻ്റ് കോച്ചും ജസ്മീത് സിംഗ് ഗോൾകീപ്പർ കോച്ചുമായി ടീമിനൊപ്പം ഉണ്ട്.

List of 30 probables for the SAFF U16 Women’s Championship:

Goalkeepers: Konjengbam Tamphasana Devi, Munni, Rubina, Surajmuni Kumari, Thameena Fatima.

Defenders: Amrita Ghosh, Anjali Patel, Bonifila Shullai, Divya Linda, Elizabed Lakra, Gauri, Rupashree Munda, Sarangthem Alena Devi, Tia Zamora Fernandes.

Midfielders: Anita Dungdung, Anushka Kumari, Anwita Raghuraman, H Yashica, Rheanna Liz Jacob, Ritu Badaik, Shveta Rani, Thandamoni Baskey, Tonambam Taniya Devi.

Forwards: Anchal Singh, Gurleen Kaur, Gurnaz Kaur, Longajam Nira Chanu, Neha Saji, Pearl Fernandes, Sandhya.

India’s schedule at the SAFF U16 Women’s Championship:

March 1, 14:45 IST: Bhutan vs India
March 5, 14:45 IST: Bangladesh vs India
March 7, 14:45 IST: India vs Nepal
March 10, 14:45 IST: Final (top two teams from round-robin stage)

U16 സാഫ് കപ്പ് ഇന്ത്യൻ യുവനിര സ്വന്തമാക്കി, പരിശീലകനായി ഇഷ്ഫാഖ് അഹമ്മദിന് ആദ്യ കിരീടം

അണ്ടർ 16 സാഫ് കപ്പ് ഇന്ത്യൻ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ആണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇന്ത്യൻ യുവനിരയുടെ വിജയം. എട്ടാം മിനുട്ടിൽ ഭരത് ലെയ്റെഞ്ചത്തിന്റെ ഗോളാണ് ഇന്ത്യക്ക് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ ലിവിസിന്റെ ഗോളിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഈ ഗോൾ ഇന്ത്യയുടെ വിജയവും ഉറപ്പാക്കി. മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഇന്ത്യൻ അണ്ടർ 16 പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്റായിരുന്നു ഇത്‌. ഇന്ത്യ ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാതെ ആണ് കിരീടത്തിൽ എത്തിയത്. 12 ഗോളുകൾ ഇന്ത്യ കിരീടത്തിലേക്കുള്ള വഴിയിൽ അടിച്ചു.

മാൾഡീവ്സിന്റെ ഗോൾ വല നിറച്ച് ഇന്ത്യ!! 8 ഗോളടിച്ച് U16 സാഫ് കപ്പ് ഫൈനലിൽ

അണ്ടർ 16 സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ മാൽഡീവ്സിന്റെ ഗോൾ വലനിറച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ആണ് ഇന്ത്യ വിജയിച്ചത്. 22ആം മിനുട്ടിൽ വിശാൽ യാദവിന്റെ ഗോളിലാണ് ഇന്ത്യ ഗോളടി തുടങ്ങിയത്‌. 36ആം മിനുട്ടിൽ മുഹമ്മദ് കെയ്ഫ് ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ ഇന്ത്യ തീർത്തും അറ്റാക്കിലേക്ക് മാറി. 53ആം മിനുട്ടിൽ ലെവിസിന്റെ വക മൂന്നാം ഗോൾ വന്നു. ഐബർലോംഗ് ആണ് നാലാം ഗോൾ നേടിയത്‌. പിറലകെ മൻബ, മാൽഗിയാങ്, അർബാഷ് എന്നിവരും ഗോൾ നേടി.അർബാഷും ഐബർലോങും രണ്ട് ഗോൾ വീതമാണ് നേടിയത്‌. ഫൈനലിൽ ബംഗ്ലാദേശോ പാകിസ്താനോ ആകും ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളും നേരത്തെ ഇന്ത്യ വിജയിച്ചിരുന്നു.

നേപ്പാളിനെയും തോൽപ്പിച്ച് ഇന്ത്യ U-16 സാഫ് കപ്പ് സെമി ഫൈനലിൽ

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ അണ്ടർ 16 സാഫ് കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ നേപ്പാളിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ 33ആം മിനുട്ടിൽ അർഭാഷ് നേടിയ ഗോളാണ് ഇന്ത്യക്ക് വിജയം നൽകിയത്. വലതു വിങ്ങിൽ നിന്ന് വിശാൽ യാദവ് നൽകിയ ക്രോസിൽ നിന്ന് ആയിരുന്നു അർഭാഷിന്റെ ഫിനിഷ്.

നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിൻവ് തോൽപ്പിച്ചിരുന്നു. 6 പോയിന്റുമായി ഇന്ത്യയും 3 പോയിന്റുനായി ബംഗ്ലാദേശും സെമി ഫൈനലിലേക്ക് മുന്നേറി. മാൽഡീവ്സും ഭൂട്ടാനും തമ്മിലുള്ള മത്സരം കഴിഞ്ഞാലെ ആരാലും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ എന്ന് അറിയാൻ ആകൂ. പാകിസ്താൻ ആണ് ഗ്രൂപ്പ് ബിയിൽ നിന്ന് ഇതിനകം സെമി ഉറപ്പിച്ച ടീം. അവർ സെമിയിൽ ബംഗ്ലാദേശിനെ നേരിടും.

Exit mobile version