Ruturaj

സി.എസ്.കെ. നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് കൗണ്ടി ക്രിക്കറ്റിനായി ഇംഗ്ലണ്ടിലേക്ക്


ചെന്നൈ സൂപ്പർ കിംഗ്‌സ് (സി.എസ്.കെ) നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് കൗണ്ടി ക്രിക്കറ്റ് കളിക്കാനായി അടുത്ത മാസം ഇംഗ്ലണ്ടിലേക്ക് തിരിക്കും. പരിക്കിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 2025-ന്റെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ട ഗെയ്‌ക്‌വാദ് ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൗണ്ടി ക്രിക്കറ്റ് തിരഞ്ഞെടുക്കുന്നത്.

യോർക്ക്‌ഷെയറിന് വേണ്ടി കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ വണ്ണിലും തുടർന്ന് ഇംഗ്ലണ്ടിന്റെ ആഭ്യന്തര ഏകദിന കപ്പിലും അദ്ദേഹം കളിക്കും. യോർക്ക്‌ഷെയറിനായി കളിക്കുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഗെയ്‌ക്‌വാദ്. സച്ചിൻ ടെണ്ടുൽക്കറാണ് ആദ്യമായി അവർക്കായി കളിച്ചത. ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞ് യുവരാജ് സിംഗും യോർക്ക്‌ഷെയറിനായി കളിച്ചു. പിന്നീട് ചേതേശ്വർ പൂജാര നാല് സീസണുകളിൽ യോർക്ക്‌ഷെയറിനായി കളിച്ചിട്ടുണ്ട്.


Exit mobile version