Gillruturaj

ഇന്ത്യൻ ടീമിൽ ഫേവറിറ്റിസം, ഗില്ലിന് പകരം റുതുരാജ് വേണമായിരുന്നു എന്ന് ശ്രീകാന്ത്

ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനിൽ ഫേവറിറ്റിസം ഉണ്ടെന്ന് ആരോപിച്ച് 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ക്രിക്കറ്റ് ഇതിഹാസം കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത രീതിയിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി. ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനെ ഒഴിവാക്കിയത് അംഗീകരിക്കാൻ ആകില്ല എന്ന് ശ്രീകാന്ത് പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ റിസേർവ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെ ശ്രീകാന്ത് ചോദ്യം ചെയ്തു. “റുതു പുറത്തിരിക്കെ ഗിൽ കളിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു,” ശ്രീകാന്ത് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“അവൻ ഫോമിലല്ല, റുതുവിന് ഗില്ലിനേക്കാൾ മികച്ച ടി20ഐ കരിയർ ഉണ്ടായിരുന്നു. ഗിൽ പരാജയപ്പെടുന്നത് തുടരുകയും ചെയ്യുന്നു, എന്നിട്ടും അദ്ദേഹത്തിന് അവസരങ്ങൾ ലഭികക്കുന്നു. അദ്ദേഹത്തിന് സെലക്ടർമാരുടെ പ്രീതിയുണ്ട്; ഇത് ഫേവറിറ്റിസമാണ്” കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.

Exit mobile version