Picsart 24 04 08 22 35 44 138

“ഈ CSK ടീമിൽ താൻ ആരോടും ഒന്നും പറയേണ്ടതില്ല, അത്ര മികച്ച താരങ്ങളാണ് ഉള്ളത്” – റുതുരാജ്

ഈ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ താൻ ആരോടും ഒന്നും പറയേണ്ടതില്ല എന്നും അത്ര മികച്ച താരങ്ങളാണ് ടീമിൽ ഉള്ളത് എന്നും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്. ഇന്ന് കെ കെ ആറിനെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുക ആയിരുന്നു റുതുരാജ്. ഇന്ന് അർധ സെഞ്ച്വറിയുമായി ബാറ്റിങിൽ ഫോമിൽ എത്താനും റുതുരാജിനായി.

“എനിക്ക് ഈ മത്സരം ചെറിയ നൊസ്റ്റാൾജിക് മത്സരമായിരുന്നു. എൻ്റെ ആദ്യ ഐപിഎൽ ഫിഫ്റ്റി നേടിയ സമയത്ത്, മഹി ഭായ് എന്നോടൊപ്പം ക്രീസിൽ ഉണ്ടായിരുന്നു, ഞങ്ങൾ മത്സരം ഒരുമിച്ച് പൂർത്തിയാക്കി. ഇന്നും അതുപോലെ ആയിരുന്നു.” റുതുരാജ് പറഞ്ഞു.

“ഇന്ന് വിക്കറ്റ് അൽപ്പം ട്രിക്കി ആയിരുന്നു, താൻ ഇന്നിങ്സിന്റെ അവസാനം വരെ തുടരാൻ ആഗ്രഹിച്ചു. യുവതാരങ്ങളെ സമ്മർദ്ദത്തിലാക്കാൻ താൻ ആഗ്രഹിച്ചില്ല.” റുതുരാജ് പറഞ്ഞു.

“150-160 റൺസ് എടുക്കാൻ ആകുന്ന വിക്കറ്റായിരുന്നു ഇതെന്ന് എനിക്ക് തോന്നി. ഈ ടീമിൽ ഞാൻ ആരോടും ഒന്നും പറയേണ്ടതില്ല. ധോണിയുണ്ട്, ഫ്ലെമിങ് ഉണ്ട്. ഇവരുടെയൊക്കെ പരിചയസമ്പത്ത് ടീമിനും തനിക്കും കരുത്തായുണ്ട്.” റുതുരാജ് പറഞ്ഞു.

Exit mobile version