Picsart 23 06 19 00 18 35 523

റൂബൻ നവസ് ഇനി സൗദി അറേബ്യയിൽ!! 490 കോടിയുടെ ഓഫർ വോൾവ്സ് അംഗീകരിച്ചു

ഇംഗ്ലീഷ് ക്ലബ് വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരം റൂബൻ നെവസ് ഇനി സൗദി അറേബ്യയിൽ. താരത്തെ വിൽക്കാൻ വോൾവ്സും സൗദി ക്ലബായ അൽ ഹിലാലും തമ്മിൽ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 26 കാരനായ താരത്തിനായി 55 മില്യൺ യൂറോ അതായത് ഏകദേശം 490 കോടി ഇന്ത്യൻ രൂപയാണ് അൽ ഹിലാൽ വോൾവ്സിന് ഓഫർ ചെയ്തത്. ഇനി ഒരു വർഷത്തെ കരാർ മാത്രമെ നെവസിന് ബാക്കിയുണ്ടായിരുന്നുള്ളൂ.

ഇനി നെവസും അൽ ഹിലാലും വേതനത്തിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയാൽ താരം സൗദിയിൽ എത്തും. ബാഴ്സലോണ പ്രധാന ട്രാൻസ്ഫർ ടാർഗറ്റിൽ ഒന്നായി കണ്ടു വെച്ച താരമായിരുന്നു റൂബൻ. പോർച്ചുഗീസ് ടീമിലെ സ്ഥിര സാന്നിധ്യം കൂടിയാണ് നെവസ്. 2017ൽ ആയിരുന്നു വോൾവ്സിൽ എത്തിയത്. നെവസിനെ സ്വന്തമാക്കുന്നതിനു പിന്നാലെ ഹിലാൽ അവരുടെ ശ്രദ്ധ കൗലിബലിയിലേക്ക് മാറ്റും.

Exit mobile version