ബാറ്റിംഗ് തകര്‍ച്ച, രഞ്ജി സിസി 65 റൺസിന് പുറത്ത്, റോവേഴ്സിന് വമ്പന്‍ ജയം

രഞ്ജി സിസിയ്ക്കെതിരെ പടുകൂറ്റന്‍ വിജയം നേടി റോവേഴ്സ് സിസി. ഇന്ന് സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തിൽ 177 റൺസ് വിജയം ആണ് റോവേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 28 ഓവറിൽ 242/9 എന്ന സ്കോര്‍ നേടിയ ശേഷം രഞ്ജി സിസിയെ 65 റൺസിന് എറിഞ്ഞിടുകയായിരുന്നു.

28 ഓവറായി ചുരുക്കിയ മത്സരത്തിൽ 14.5 ഓവറിലാണ് രഞ്ജി സിസി ഓള്‍ഔട്ട് ആയത്. 4 വിക്കറ്റ് വീഴ്ത്തി പ്രവീണും പ്രണവും ആണ് റോവേഴ്സ് ബൗളിംഗിൽ തിളങ്ങിയത്.

ബാറ്റിംഗിൽ 33 റൺസ് കൂടി നേടിയ പ്രണവ് ആണ് കളിയിലെ താരം. 65 റൺസുമായി പുറത്താകാതെ നിന്ന അജിനാസ് ആണ് റോവേഴ്സിന്റെ ടോപ് സ്കോറര്‍. ഷൈന്‍ ജേക്കബ് 41 റൺസ് നേടിയപ്പോള്‍ ഗിരീഷ്(26), ആരോൺ തോമസ്(27), അജീഷ്(21) എന്നിവരും ശ്രദ്ധേയമായ സംഭാവന നൽകി.

ആരോമൽ, ടിനു എന്നിവര്‍ ര‍ഞ്ജി സിസിയ്ക്കായി രണ്ട് വിക്കറ്റ് നേടി.

എംസിസിയെ എറിഞ്ഞിട്ട് രഞ്ജി സിസി, 6 വിക്കറ്റ് വിജയം

എംസിസി എ ടീമിനെ വെറും 90 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 14.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി രഞ്ജി സിസി. ഇന്ന് മുരുഗന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 26ാമത് അഖില കേരള സെലെസ്റ്റിയൽ ട്രോഫിയിലെ രണ്ടാം മത്സരത്തിലാണ് രഞ്ജി സിസിയുടെ ആധികാരിക വിജയം.

28 റൺസ് നേടിയ സൂര്യ ആണ് എംസിസിയുടെ ടോപ് സ്കോറര്‍. രഞ്ജി സിസിയ്ക്കായി അമൽ രമേഷ് അഞ്ചും പ്രണവ് സുഭാഷ് മൂന്നും വിക്കറ്റ് നേടി.

36 റൺസ് നേടിയ എകെ അര്‍ജ്ജുനും 29 റൺസ് നേടിയ നീൽ സണ്ണിയും ആണ് രഞ്ജിയുടെ വിജയം അനായാസമാക്കിയത്.

ചേസേഴ്സിന് വിജയം ഒരുക്കി സൂരജ് ഹരീന്ദ്രന്‍-ആരോണ്‍ കൂട്ടുകെട്ട്

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ വിജയം കരസ്ഥമാക്കി ചേസേഴ്സ് സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത രഞ്ജി സിസി നല്‍കിയ 192 റണ്‍സ് ലക്ഷ്യം 23.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ചേസേഴ്സ് നേടിയത്. 37/5 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ ആറാം വിക്കറ്റില്‍ ഒത്തുകൂടിയ സൂരജ് ഹരീന്ദ്രന്‍-ആരോണ്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇരുവരും ചേര്‍ന്ന് 129 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടിയത്. 38 പന്തില്‍ നിന്ന് 3 വീതം സിക്സും ഫോറും നേടിയ ആരോണ്‍ 61 റണ്‍സ് നേടി പുറത്തായെങ്കിലും സൂരജ് പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. 58 പന്തില്‍ നിന്ന് 76 റണ്‍സാണ് സൂരജ് നേടിയത്. രഞ്ജി സിസിയ്ക്കായി അരവിന്ദ് രാജേഷ് നാല് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രഞ്ജിയ്ക്കായി ഓപ്പണര്‍ അഭിഷേക് പ്രതാപ് ആണ് തിളങ്ങിയത്. 47 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ അഭിഷേകിനൊപ്പം ഫര്‍സാന്‍(36), ബാസിത് അബ്ദുള്‍(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 25 ഓവറില്‍ ടീം 191 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

ചേസേഴ്സിന് വേണ്ടി ആരോണ്‍, അഖില്‍, ആകാശ് അയ്യര്‍, അജിന്‍ ദാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അജുമോന്‍ കളിയിലെ താരം, അഞ്ച് വിക്കറ്റ് വിജയവുമായി തൃപ്പൂണിത്തുറ സിസി

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ രഞ്ജി സിസിയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി തൃപ്പൂണിത്തുറ സിസി. ആദ്യം ബാറ്റ് ചെയ്ത രഞ്ജിയ്ക്ക് വേണ്ടി ഓപ്പണര്‍ ഒമര്‍ അബൂബക്കറും രോഹന്‍ നായരും തിളങ്ങിയപ്പോള്‍ ടീമിനു 28 ഓവറില്‍ നിന്ന് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 146 റണ്‍സ് ആണ് നേടാനായത്. ഒമര്‍ 42 റണ്‍സ് നേടിയപ്പോള്‍ രോഹന്‍ നായര്‍ 38 റണ്‍സ് നേടി. മറ്റു താരങ്ങളില്‍ അഭിഷേക് നായര്‍(10), വിജിന്‍(17*) എന്നിവരാണ് രണ്ടക്കം കടന്നവര്‍. തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി സച്ചിന്‍ മൂന്നും ശിവ രാജ് രണ്ടും വിക്കറ്റ് നേടി.

ലക്ഷ്യം വെറും 23.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് തൃപ്പൂണിത്തുറ സിസി മറികടന്നത്. ടീമിനായി അജുമോന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഖില്‍ വി നായര്‍(26), അബ്ദുല്‍ റാസിത്ത്(24) എന്നിവര്‍ക്കൊപ്പം സിഎസ് സൂരജും(18) നിര്‍ണ്ണായ പ്രകടനം നടത്തി. രഞ്ജിയ്ക്ക് വേണ്ടി പ്രണവ് സുഭാഷ് 2 വിക്കറ്റ് നേടി.

ന്യൂ കിഡ്സിനെ കീഴടക്കി ചാമ്പ്യന്മാരായി രഞ്ജി സിസി

പ്രതാപചന്ദ്രന്‍ മെമ്മോറിയല്‍ ഓള്‍ കേരള ടീന്‍സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ രഞ്ജി സിസി ചാമ്പ്യന്മാര്‍. ഇന്നലെ മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ന്യൂ കിഡ്സ് ചെങ്ങന്നൂരിനെ 135 റണ്‍സിനു പരാജയപ്പെടുത്തിയാണ് രഞ്ജി സിസിയുടെ കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത രഞ്ജി സിസി 249/9 എന്ന സ്കോര്‍ 45 ഓവറില്‍ നേടിയപ്പോള്‍ ന്യൂ കിഡ്സ് 144 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു.

രഞ്ജി സിസിയ്ക്ക് വേണ്ടി തകര്‍പ്പന്‍ ശതകവുമായി ഒമര്‍ അബൂബക്കര്‍ തിളങ്ങിയപ്പോള്‍ രോഹിത് നായര്‍ 47 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഒമര്‍ 131 റണ്‍സാണ് നേടിയത്. ന്യൂ കിഡ്സിനു വേണ്ടി ഉജ്വല്‍ കൃഷ്ണ 31 റണ്‍സ് നേടിയപ്പോള്‍ രഞ്ജി ബൗളര്‍മാരില്‍ 3 വിക്കറ്റ് നേടി അഭി ബിജു തിളങ്ങി.

Omar Abubaker Renji CC. best batsman, player of the tournament, player of the final

രഞ്ജി സിസിയുടെ ഒമര്‍ അബൂബക്കറിനെ കളിയിലെ താരം, മികച്ച ബാറ്റ്സ്മാന്‍, ടൂര്‍ണ്ണമെന്റിലെ താരം എന്നീ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു. ന്യൂ കിഡ്സ് സിസിയുടെ സുധി അനില്‍ ആണ് ടൂര്‍ണ്ണമെന്റിലെ മികച്ച ബൗളര്‍.

Sudhi Anil (best bowler)

മുരുഗന്‍ സിസി സംഘടിപ്പിക്കുന്ന പ്രതാപചന്ദ്രന്‍ മെമ്മോറിയല്‍ ഓള്‍ കേരള ടീന്‍സ് ക്രിക്കറ്റ് ഫൈനലിസ്റ്റുകളായി

മുരുഗന്‍ സിസി തിരുവനന്തപുരം സംഘടിപ്പിക്കുന്ന പ്രതാപചന്ദ്രന്‍ മെമ്മോറിയല്‍ ഓള്‍ കേരള ടീന്‍സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ രഞ്ജി സിസി ന്യൂ കിഡ്സ് സിഎയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ രഞ്ജി സിസി ഷൈന്‍സ് ക്രിക്കറ്റ് ക്ലബ്ബിനെയും ന്യൂ കിഡ്സ് RSG SG ക്രിക്കറ്റ് സ്കൂളിനെയും മറികടന്ന് വിജയം ഫൈനലില്‍ കടന്നു.

Renji CC

ഷൈന്‍സ് സിസി 28.3 ഓവറില്‍ 104 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ എട്ട് വിക്കറ്റുകളുടെ നഷ്ടത്തിലാണ് രഞ്ജി സിസി വിജയം കുറിച്ചത്. ഷൈന്‍സിനു വേണ്ടി ആദിത്യ 30 റണ്‍സ് നേടി. 27 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റ് നേടിയ രഞ്ജി സിസി താരം അഭി ബിജുവാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Man of the Match: Abhi Biju

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത RSG SG ക്രിക്കറ്റ് സ്കൂള്‍ 75 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമി 7 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി വിജയം കുറിച്ചു. കിഡ്സിനായി സുധി അനില്‍ 3 വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ ഹരിപ്രസാദിന്റെ മികച്ച ബൗളിംഗ് സ്പെല്ലിനും(34/4) ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയുടെ വിജയം തടുക്കാനായില്ല.

New Kids, Chengannur
Man of the Match: Sudhi Anil

ഗ്ലോബ്സ്റ്റാര്‍ ആലുവ ജൈത്രയാത്ര തുടര്‍ന്ന് ക്വാര്‍ട്ടറിലേക്ക്, രഞ്ജി സിസിയ്ക്കെതിരെ 127 റണ്‍സ് ജയം

മികച്ച ഓള്‍റൗണ്ട് പ്രകടനവുമായി ഗ്ലോബ്സ്റ്റാര്‍ ആലുവ സെലസ്റ്റിയല്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. വിഷ്ണ മോഹന്‍(97*), അലന്‍ സാജു(49*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 198 റണ്‍സ് നേടിയ ഗ്ലോബ്സ്റ്റാര്‍ തിരിച്ച് 71 റണ്‍സിനു രഞ്ജി സിസിയെ എറിഞ്ഞിടുകയായിരുന്നു. റിസ്വാന്‍ മൂന്ന് വിക്കറ്റും സൗരവ്, അരുണ്‍ കുമാര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഗ്ലോബ്സ്റ്റാറിനു വേണ്ടി വിഷ്ണു അജിത്ത്, വൈശാഖ് വേണു എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. 20 ഓവര്‍ മാത്രമാണ് രഞ്ജി സിസിയ്ക്ക് ക്രീസില്‍ നിലയുറപ്പിക്കുവാന്‍ ആയത്. ജയത്തോടെ സെലസ്റ്റിയല്‍ ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ ആലുവ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

17 റണ്‍സ് നേടിയ രോഹന്‍ നായര്‍ ആണ് രഞ്ജി സിസിയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിഷ്ണു മോഹനും അലനും തിളങ്ങി, മികച്ച സ്കോര്‍ നേടി ഗ്ലോബ്സ്റ്റാര്‍ ആലുവ

രഞ്ജി സിസിയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഗ്ലോബ്സ്റ്റാര്‍ ആലുവ. വിഷ്ണു മോഹന്‍ നേടിയ 97 റണ്‍സിന്റെ ബലത്തിലാണ് ഇന്ന് സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഗ്ലോബ്സ്റ്റാര്‍ മികച്ച നിലയില്‍ റണ്ണുകള്‍ വാരിക്കൂട്ടിയത്. കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആനന്ദ് ബാബുവിനെ വേഗത്തില്‍ നഷ്ടമായെങ്കിലും വിഷ്ണു മോഹന്‍ അജിത്ത്(17), അനുജ്(23) എന്നിവരോടും നാലാം വിക്കറ്റില്‍ കൂട്ടായി എത്തിയ അലന്‍ സാജുവിനോടും ചേര്‍ന്ന് ഗ്ലോബ്സ്റ്റാറിനെ മികച്ച നിലയിലേക്ക് നയിച്ചു.

ഇരുവരും ചേര്‍ന്ന് 118 റണ്‍സാണ് നാലാം വിക്കറ്റില്‍ നേടിയത്. ഓവറുകള്‍ അവസാനിക്കുമ്പോള്‍ വിഷ്ണു മോഹന്‍ 97 റണ്‍സിലും അലന്‍ സാജു 49 റണ്‍സ് നേടിയും പുറത്താകാതെ നിന്നു. ശതകവും അര്‍ദ്ധ ശതകവും നേടാനായില്ലെങ്കിലും ടീമിനെ മികച്ച നിലയില്‍ എത്തിക്കുവാനായി എന്നതില്‍ ഇരുവരും അഭിമാനിക്കാം. 75 പന്തുകള്‍ നേരിട്ടാണ് വിഷ്ണു തന്റെ 97 റണ്‍സ് നേടിയത്. 3 ബൗണ്ടറിയും 5 സിക്സുമാണ് ഗ്ലോബ്സ്റ്റാര്‍ ഓപ്പണര്‍ ഇന്ന് നേടിയത്.  27 ഓവര്‍ അവസാനിക്കുമ്പോള്‍ 198/3 എന്ന നിലയിലാണ് ഗ്ലോബ്സ്റ്റാര്‍ ആലുവ. 199 റണ്‍സ് ആണ് രഞ്ജി സിസിയുടെ വിജയലക്ഷ്യം.

രഞ്ജി സിസിയ്ക്കായി രാഹുല്‍, പ്രസുണ്‍, എബി ബിജു എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version