ഷൈന്‍സിനെതിരെ 22 റണ്‍സ് വിജയം നേടി ബോയ്സ് സിസി

സെലസ്റ്റിയല്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന് ബോയ്സ് സിസി. ഇന്ന് നടന്ന മത്സരത്തില്‍ ഷൈന്‍സ് സിസിയ്ക്കെതിരെയാണ് ബോയ്സ് 22 റണ്‍സ് വിജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബോയ്സ് 30 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടുകയായിരുന്നു. ഗോകുല്‍ വിജു(43), അബ്ദുള്‍ നസീര്‍(45) എന്നിവര്‍ക്കൊപ്പം കണ്ണന്‍(31), ഹരി കൃഷ്ണന്‍(35) എന്നിവരുടെ പ്രകടനം കൂടിയായപ്പോള്‍ ബോയ്സ് 190 റണ്‍സ് നേടുകയായിരുന്നു. ഷൈന്‍സിന് വേണ്ടി ശരത് ചന്ദ്ര പ്രസാദ് മൂന്നും ബാലഭാസ്കര്‍ രണ്ടും വിക്കറ്റ് നേടി.

ചേസിംഗില്‍ ഷൈന്‍സിന് വേണ്ടി അക്ഷയ് ശ്രീധര്‍(41), ശരത് ചന്ദ്ര പ്രസാദ്(30) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതും ടീമിന് തിരിച്ചടിയായി. ഷൈന്‍(20), കാര്‍ത്തിക് നായര്‍(18), ബിജു നായര്‍(17) എന്നിവരാണ് തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാനാകാതെ പുറത്തായ മറ്റു താരങ്ങള്‍.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ബോയ്സ് താരം നിരഞ്ജന്‍ 4 വിക്കറ്റും യദു കൃഷ്ണന്‍ 3 വിക്കറ്റും നേടിയപ്പോള്‍ രവി ശങ്കര്‍ രണ്ട് വിക്കറ്റിന് ഉടമയായി. 30 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഷൈന്‍സ് ഇന്നിംഗ്സ് 168 റണ്‍സില്‍ അവസാനിച്ചു.

ഒരു വിക്കറ്റ് ജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്‍

ഷൈന്‍സ് സിസിയുടെ വെല്ലുവിളിയെ അതിജീവിച്ച് ഒരു വിക്കറ്റ് ജയം പിടിച്ചെടുത്ത് ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്‍. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഷെന്‍സ് ആദ്യം ബാറ്റ് ചെയ്ത് 148 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ടിസിയു 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 27.2 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു. മത്സരത്തില്‍ എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായതെങ്കിലും ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്റെ ഒരു താരത്തിനു മതിയായ രേഖകളില്ലാത്തതിനാല്‍ മത്സരിക്കുവാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു.

സച്ചിന്‍ 46 പന്തില്‍ നേടിയ 66 റണ്‍സും സിദ്ധാര്‍ത്ഥിന്റെ 35 റണ്‍സുമാണ് ഷൈന്‍സ് സിസിയെ മുന്നോട്ട് നയിച്ചത്. 29.1 ഓവറില്‍ ടീം 148 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ടിസിയുവിനു വേണ്ടി പ്രിയന്‍ പുഷ്പരാജും മഹേശ്വരനും മൂന്നും വിശ്വജിത്ത്, റെജിന്‍ രാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിയുവിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നുവെങ്കിലും പ്രിയന്‍ പുഷ്പരാജ്(39), അരുണ്‍(33), ഷംനാഥ്(28) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 12 റണ്‍സ് നേടിയ മഹേശ്വരനും നിര്‍ണ്ണായക സംഭാവനകള്‍ നടത്തുകയായിരുന്നു. ഷൈന്‍സിനു വേണ്ടി അബീനും ശരത് ചന്ദ്ര പ്രസാദും ബാലഭാസ്കറും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

ഷൈന്‍സിനു 17 റണ്‍സ് ജയം, വിജയശില്പിയായി ശരത് ചന്ദ്ര പ്രസാദ്

സെലസ്റ്റ്യല്‍ ട്രോഫിയില്‍ ഷൈന്‍സ് ക്രിക്കറ്റ് ക്ലബ്ബിനു 17 റണ്‍സ് വിജയം. പാക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെയാണ് ഷൈന്‍സ് 17 റണ്‍സിന്റെ വിജയം കുറിച്ചത്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഷൈന്‍സ് 148/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കേഴ്സ് 131 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 5 വിക്കറ്റ് നേട്ടവുമായി ഷൈന്‍സിന്റെ ശരത് ചന്ദ്ര പ്രസാദ് ആണ് പാക്കേഴ്സിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. 6 ഓവര്‍ എറിഞ്ഞ ശരത് 17 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് അഞ്ച് വിക്കറ്റ് കൊയ്തത്. എഡ്വിന്‍ ഡെന്നിസ് ജോസഫ്, ബാലഭാസ്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഷൈന്‍സിനായി നേടി.

26.1 ഓവറില്‍ അവസാനിച്ച പാക്കേഴ്സ് ഇന്നിംഗ്സില്‍ 30 റണ്‍സ് നേടി പുറത്താകാതെ നിന്ന അന്‍ഷാദും 27 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ ശ്രീകുമാറുമാണ് ഇന്നിംഗ്സിനു മാന്യത നല്‍കിയത്. അവസാന വിക്കറ്റില്‍ പൊരുതി ഇരുവരും ചേര്‍ന്ന് 44 റണ്‍സ് നേടിയെങ്കിലും വിജയത്തിനു 17 റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്താനായുള്ളു. പാക്കേഴ്സിനായി 22 റണ്‍സ് നേടിയ ഗോകുല്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

48 റണ്‍സ് നേടിയ ആദിത്യയുടെയും 27 റണ്‍സ് നേടി പുറത്താകാതെ നിന്ന ഋഷികേശിന്റെയും ബാറ്റിംഗ് മികവിലാണ് ഷൈന്‍സ് ക്രികക്റ്റ് ക്ലബ്ബ് ആദ്യം ബാറ്റ് ചെയ്ത് 148 റണ്‍സ് നേടിയത്. പാക്കേഴ്സിനായി അനീഷ് മൂന്നും ആനന്ദ് രണ്ടും വിക്കറ്റ് നേടി.

മുരുഗന്‍ സിസി സംഘടിപ്പിക്കുന്ന പ്രതാപചന്ദ്രന്‍ മെമ്മോറിയല്‍ ഓള്‍ കേരള ടീന്‍സ് ക്രിക്കറ്റ് ഫൈനലിസ്റ്റുകളായി

മുരുഗന്‍ സിസി തിരുവനന്തപുരം സംഘടിപ്പിക്കുന്ന പ്രതാപചന്ദ്രന്‍ മെമ്മോറിയല്‍ ഓള്‍ കേരള ടീന്‍സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ രഞ്ജി സിസി ന്യൂ കിഡ്സ് സിഎയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ രഞ്ജി സിസി ഷൈന്‍സ് ക്രിക്കറ്റ് ക്ലബ്ബിനെയും ന്യൂ കിഡ്സ് RSG SG ക്രിക്കറ്റ് സ്കൂളിനെയും മറികടന്ന് വിജയം ഫൈനലില്‍ കടന്നു.

Renji CC

ഷൈന്‍സ് സിസി 28.3 ഓവറില്‍ 104 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ എട്ട് വിക്കറ്റുകളുടെ നഷ്ടത്തിലാണ് രഞ്ജി സിസി വിജയം കുറിച്ചത്. ഷൈന്‍സിനു വേണ്ടി ആദിത്യ 30 റണ്‍സ് നേടി. 27 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റ് നേടിയ രഞ്ജി സിസി താരം അഭി ബിജുവാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Man of the Match: Abhi Biju

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത RSG SG ക്രിക്കറ്റ് സ്കൂള്‍ 75 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമി 7 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി വിജയം കുറിച്ചു. കിഡ്സിനായി സുധി അനില്‍ 3 വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ ഹരിപ്രസാദിന്റെ മികച്ച ബൗളിംഗ് സ്പെല്ലിനും(34/4) ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയുടെ വിജയം തടുക്കാനായില്ല.

New Kids, Chengannur
Man of the Match: Sudhi Anil

ഷൈൻസ് ക്രിക്കറ്റ് ക്ളബ് എസ്.രാജേഷ് സ്മാരക ജൂനിയർ ക്രിക്കറ്റ് ലീഗ്‌ ചാമ്പ്യന്മാർ

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ ജൂനിയർ ലീഗ് മത്സരങ്ങളിൽ കിഡ്സ് ക്രിക്കറ്റ് ക്ളബ്ബിനെ 5 വിക്കറ്റിനു പരാജയപ്പെടുത്തി ഷൈൻസ് കിരീടം നേടി.മംഗലപുരം കെ സി എ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കിഡ്സ് ക്രിക്കറ്റ്‌ ക്ലബ് 84 ന് എല്ലാവരും പുറത്തായി.ഷൈൻസ് നു വേണ്ടി ജോമോൻജോയ് 37നു അഞ്ചു വിക്കറ്റ് നേടി.85 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഷൈൻസ് നു 33 റൺസ്സെടുക്കുന്നതിനിടയിൽ 5 വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും ഹർഷ് വീർ സിംഗ് പുറത്താകാതെ 50 റൺസ് നേടി വിജയത്തിലെത്തിക്കുകയായിരുന്നു.

കേരള ക്രിക്കറ്റ് ടീം കോച്ച് ഡേവ് വാട് മോർ സമ്മാനദാനം നിർവഹിച്ചു.കേരള രഞ്ജി താരം സഞ്ജു സാംസൺ ,കെ സി എ ജോയിന്റ് സെക്രട്ടറി രജിത് രാജേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. ഫൈനലിലെ മികച്ച കളിക്കാരനായി ഷൈൻസ് ലെ ജോമോൻജോയ്, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഷൈൻസ് ലെ തന്നെ ഹർഷ് വീർ സിംഗ് എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.
കിഡ്സ് ക്രിക്കറ്റ് ക്ളബ്‌ലെ എ. പി.ഉണ്ണികൃഷ്ണൻ മികച്ച ബൗളറായപ്പോൾ ഷൈൻസ് ലെ കാർത്തിക് നായർ ഏറ്റവും നല്ല ബാറ്റ്സ്മാൻ എന്ന പദവി കരസ്ഥമാക്കി.

മികവാര്‍ന്ന ജയവുമായി ഗ്ലോബ്സ്റ്റാര്‍ ആലുവ

ഷെന്‍സ് സിസി തിരുവനന്തപുരത്തിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഗ്ലോബ്സ്റ്റാര്‍ ആലുവ. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഷൈന്‍സ് സിസി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സിദ്ധാര്‍ത്ഥും, വിഷ്ണുവും 27 റണ്‍സുമായി ഷൈന്‍സിന്റെ ടോപ് സ്കോറര്‍മാരായപ്പോള്‍ അനന്തു(22), സച്ചിന്‍(16), ശരത് ചന്ദ്ര പ്രസാദ്(16) എന്നിവരും ടീം സ്കോര്‍ 159 ല്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. 26 ഓവറില്‍ ഷൈന്‍സ് സിസി ഓള്‍ഔട്ട് ആവുകയായിരുന്നു. ഗ്ലോബ്സ്റ്റാറിനു വേണ്ടി 4 വിക്കറ്റ് നേടി റിസ്വാന്‍ മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. വിഷ്ണു അജിത്ത്, വൈശാഖ് വേണു, അജിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

160 റണ്‍സ് ലക്ഷ്യം 23.4 ഓവറിലാണ് ഗ്ലോബ്സ്റ്റാര്‍ മറികടന്നത്. തരുണ്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആനന്ദ്(42), റിസ്വാന്‍(37*) എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ഷൈന്‍സിനു വേണ്ടി ആനന്തു രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version