സഞ്ജയ് രാജ് 154 നോട്ട്ഔട്ട്!!! മുത്തൂറ്റ് മൈക്രോഫിന്‍ സെലെസ്റ്റിയൽ ട്രോഫി ചാമ്പ്യന്മാര്‍

കാനറ ബാങ്ക് 28ാമത് ഓള്‍‍ കേരള സെലെസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ കിരീട ജേതാക്കളായി മുത്തൂറ്റ മൈക്രോഫിന്‍ സിസി. ഇന്ന് സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തൃപ്പൂണിത്തുറ സിസിയ്ക്കെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയം ആണ് മുത്തൂറ്റ് മൈക്രോഫിന്‍ നേടിയത്. സഞ്ജയ് രാജ് 154 റൺസുമായി പുറത്താകാതെ നിന്ന് മുത്തൂറ്റിന്റെ വിജയം ഒരുക്കുകയായിരുന്നു.

റണ്ണേഴ്സ് അപ്പ് – തൃപ്പൂണിത്തുറ സിസി

തൃപ്പൂണിത്തുറ സിസി നൽകിയ 267 റൺസ് വിജയ ലക്ഷ്യം 39 ഓവറിൽ മറികടക്കുമ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ 269/2 എന്ന സ്കോറാണ് നേടിയത്. 126 പന്തിൽ 154 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അനുജ് ജോടിന്‍ 70 റൺസ് നേടി പുറത്താകാതെ നിന്നു. ആകാശ് പിള്ള(33)യുടെ വിക്കറ്റ് ആണ് മുത്തൂറ്റ് മൈക്രോഫിനിന് ആദ്യം നഷ്ടമായത്. സഞ്ജയ് – ആകാശ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ആകാശിന്റെ വിക്കറ്റ് ജോസ് എസ് പേരയിൽ നേടി. തൊട്ടടുത്ത പന്തിൽ എം നിഖിലിനെയും ജോസ് പുറത്താക്കിയെങ്കിലും സഞ്ജയ്ക്ക് കൂട്ടായി എത്തിയ അനുജ് ജോടിന്‍ നിലയുറപ്പിച്ചപ്പോള്‍ മൂന്നാം വിക്കറ്റിൽ 145 റൺസ് നേടി മുത്തൂറ്റ് മൈക്രോഫിന്‍ കിരീടം ഉറപ്പാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ സിസി 44 ഓവറിൽ 266 റൺസിന് പുറത്താകുകയായിരുന്നു. 69 റൺസ് നേടിയ ഹരികൃഷ്ണന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അമീര്‍ഷാ 56 റൺസ് നേടി. സഞ്ജീവ് സതീശന്‍ 33 റൺസും സിഎസ് സൂരജ് 38 റൺസും നേടി. മുത്തൂറ്റ് മൈക്രോഫിനിനായി ജി അനൂപും ബാലു ബാബുവും മൂന്ന് വീതം വിക്കറ്റ് നേടി.

മാന്‍ ഓഫ് ദി ഫൈനൽ – സഞ്ജയ് രാജ് (മുത്തൂറ്റ് മൈക്രോഫിന്‍ സിസി)

 

പ്ലേയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് – ഗോവിന്ദ് ഡി പൈ (തൃപ്പൂണിത്തുറ സിസി)

 

ബെസ്റ്റ് ബാറ്റര്‍ – സഞ്ജയ് രാജ് (മുത്തൂറ്റ് മൈക്രോഫിന്‍ സിസി)

 

ബെസ്റ്റ് ബൗളര്‍  – അനൂപ് ജി നായര്‍ (മുത്തൂറ്റ് മൈക്രോഫിന്‍ സിസി)

 

ബെസ്റ്റ് വിക്കറ്റ് കീപ്പര്‍  – സുബിന്‍ എസ് (തൃപ്പൂണിത്തുറ സിസി)

 

ഫൈന്‍ഡ് ഓഫ് ദി സീസൺ – തന്മയ് കുമാര്‍ (ഗേറ്റ്‍വേ സിസി)

 

പ്രൊമിസിംഗ് യംഗ്സ്റ്റര്‍ – ഇഷാന്‍ കുനാൽ (തൃപ്പൂണിത്തുറ സിസി)

പ്രതിഭ സിസിയ്ക്കെതിരെ 5 വിക്കറ്റ് വിജയം, ഫൈനൽ സ്ഥാനം ഉറപ്പാക്കി മുത്തൂറ്റ് മൈക്രോഫിന്‍

സെലെസ്റ്റിയൽ ട്രോഫിയുടെ ഫൈനലിലേക്ക് 5 വിക്കറ്റ് വിജയവുമായി പ്രവേശിച്ച് മുത്തൂറ്റ് മൈക്രോഫിന്‍. ഇന്ന് സെമി ഫൈനൽ മത്സരത്തിൽ പ്രതിഭ സിസിയ്ക്കെതിരെ മികച്ച വിജയം കരസ്ഥമാക്കിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഫൈനൽ സ്ഥാനം ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 36.2 ഓവറിൽ 152 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ 23.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം സാധ്യമാക്കി.

പ്രതിഭയ്ക്കായി കെജെ രാജേഷ് 44 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അക്ഷയ് മനോഹര്‍ 26 റൺസ് നേടി. മുത്തൂറ്റിനായി അനൂപ് ജി നായര്‍ 3 വിക്കറ്റും ബാലു ബാബു 2 വിക്കറ്റും നേടിയാണ് പ്രതിഭയെ 152 റൺസിലൊതുക്കിയത്. അനസ് നസീര്‍(24), ഷറഫുദ്ദീന്‍ (20), ആൽഫി ഫ്രാന്‍സിസ് ജോൺ (19) എന്നിവരും പ്രതിഭയെ 152 റൺസിലെത്തുവാന്‍ സഹായിച്ചു. മുത്തൂറ്റ് മൈക്രോഫിനിനായി ജെറിന്‍, ഹരികൃഷ്ണന്‍ എന്നിവരും രണ്ട് വീതം നേട്ടങ്ങളുമായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

ചേസിംഗിനിറങ്ങിയ മുത്തൂറ്റിനായി ഓപ്പണര്‍ സഞ്ജയ് രാജ് മികച്ച തുടക്കമാണ് നൽകിയത്. താരം ആദ്യ വിക്കറ്റായി പുറത്താകുമ്പോള്‍ വ്യക്തിഗത സ്കോര്‍ 33 പന്തിൽ 56 റൺസ് നേടുകയും ടീമിനെ 66 റൺസിലും എത്തിച്ചു. പിന്നീട് മൂന്ന് വിക്കറ്റ് കൂടി വേഗത്തിൽ മുത്തൂറ്റിന് നഷ്ടമായപ്പോള്‍ ടീം 78/4 എന്ന നിലയിലേക്ക് വീണു. അഞ്ചാം വിക്കറ്റിൽ അജനാസും നിഖിലും ചേര്‍ന്ന് 59 റൺസ് നേടിയപ്പോള്‍ മുത്തൂറ്റ് വീണ്ടും ട്രാക്കിലായി.

20 റൺസ് നേടിയ അജനാസ് പുറത്താകുമ്പോള്‍ 137/5 എന്ന നിലയിലായിരുന്നു മുത്തൂറ്റ് മൈക്രോഫിന്‍. പിന്നീട് കൂടുതൽ നഷ്ടമില്ലാതെ നിഖിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നിഖിൽ 49 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ബാലു ബാബു 6 റൺസുമായി വിജയ സമയത്ത് നിഖിലിന് കൂട്ടായി ക്രീസിലുണ്ടായിരുന്നു. പ്രതിഭ സിസിയ്ക്ക് വേണ്ടി വിനിൽ ടിഎസ് മൂന്ന് വിക്കറ്റ് നേടി.

6.2 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ അനൂപ് ജി നായര്‍ ആണ് കളിയിലെ താരം.

ഗോവിന്ദ് ദേവ് പൈയുടെ തകര്‍പ്പന്‍ ശതകം, മാസ്റ്റേഴ്സ് സിസിയെ പരാജയപ്പെടുത്തി തൃപ്പൂണിത്തുറ സിസി ഫൈനലില്‍

സെലെസ്റ്റിയൽ ട്രോഫിയുടെ ഫൈനലില്‍ പ്രവേശിച്ച് തൃപ്പൂണിത്തുറ സിസി. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ മാസ്റ്റേഴ്സ് സിസിയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് തൃപ്പൂണിത്തുറ സിസി നേടിയത്. ചാമ്പ്യന്‍സ് റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിലെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് മാസ്റ്റേഴ്സ് സിസി സെമി ഫൈനലില്‍ എത്തിയതെങ്കിലും ഇന്ന് തൃപ്പൂണിത്തുറ സിസിയോട് ടീമിന് അടിപതറി.

ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് സിസി 45 ഓവറിൽ 267/8 എന്ന സ്കോര്‍ നേടിയപ്പോള്‍ വിനോദ് കുമാര്‍ പുറത്താകാതെ 58 പന്തിൽ നിന്ന് 80 റൺസും സിജോമോന്‍ ജോസഫ് 91 പന്തിൽ നിന്ന് 64 റൺസും നേടി ടീമിന്റെ പ്രധാന സ്കോറര്‍മാരായി. 25 റൺസ് നേടിയ എസ്എൺ വിനൂപ, 41 റൺസ് നേടിയ ഹെര്‍മിഷൈസ് എന്നിവരും മാസ്റ്റേഴ്സിനായി റൺസ് കണ്ടെത്തി. തൃപ്പൂണിത്തുറയ്ക്കായി നസൽ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആദി അഭിലാഷും കെഎന്‍ ഹരികൃഷ്ണനും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ തൃപ്പൂണിത്തുറ സിസി 10/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ഗോവിന്ദ് ഡി പൈ – ഹരികൃഷ്ണന്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഒത്തുകൂടി ടീമിനെ തിരികെ ട്രാക്കിലേക്ക് എത്തുകയായിരുന്നു. 40/3 എന്ന നിലയിൽ ക്രീസിലെത്തിയ ഈ കൂട്ടുകെട്ട് 140 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്. 64 റൺസ് നേടിയ ഹരികൃഷ്ണനെ സിജോമോന്‍ പുറത്താക്കിയപ്പോള്‍ പകരമെത്തിയ സഞ്ജീവ് സതീശന്‍ മികച്ച രീതിയിൽ ബാറ്റ് വീശിയത് തൃപ്പൂണിത്തുറയ്ക്ക് തുണയായി.

ഗോവിന്ദ് – സഞ്ജീവ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 86 റൺസ് കൂട്ടിചേര്‍ത്തു. വിജയത്തിന് തൊട്ടരികിലെത്തി നിൽക്കുമ്പോള്‍ 111 പന്തിൽ 127 റൺസ് നേടിയ ഗോവിന്ദ് ഡി പൈയെ തൃപ്പൂണിത്തുറയ്ക്ക് നഷ്ടമായെങ്കിലും 40.2 ഓവറിൽ 5 വിക്കറ്റ് വിജയം പൂര്‍ത്തിയാക്കി തൃപ്പൂണിത്തുറ സിസി ഫൈനൽ സ്ഥാനം ഉറപ്പാക്കി. സഞ്ജീവ് സതീശന്‍ 35 പന്തിൽ പുറത്താകാതെ 50 റൺസ് നേടി. മാസ്റ്റേഴ്സിനായി ഫനൂസ് 2 വിക്കറ്റ് നേടി.

തന്റെ ബാറ്റിംഗ് മികവിന് ഗോവിന്ദ് ദേവ് പൈ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

സെലെസ്റ്റിയൽ ട്രോഫിയിൽ ഇനി സെമി പോരാട്ടങ്ങള്‍

കാനറ ബാങ്ക് 28ാമത് ഓള്‍ കേരള സെലെസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ ചാമ്പ്യന്‍സ് റൗണ്ട് മത്സരങ്ങള്‍ ഇന്ന് അവസാനിച്ചപ്പോള്‍ സെമിയിലേക്ക് യോഗ്യത നേടി മാസ്റ്റേഴ്സ് സിസി, പ്രതിഭ സിസി, തൃപ്പൂണിത്തുറ സിസി, മുത്തൂറ്റ് മൈക്രോഫിന്‍ എന്നീ ടീമുകള്‍‍. നാളെ നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ മാസ്റ്റേഴ്സ് സിസിയും തൃപ്പൂണിത്തുറ സിസി എ ടീമും ഏറ്റുമുട്ടും. മംഗലപുരം കെസിഎ ഗ്രൗണ്ടിൽ ആണ് ഈ സെമി നടക്കുന്നത്.

സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പ്രതിഭ സിസിയും മുത്തൂറ്റ് മൈക്രോഫിന്‍ സിസിയും ഏറ്റുമുട്ടും.

ഏജീസിന് ആശ്വാസ ജയം, സ്വാന്റൺസിനെതിരെ 72 റൺസ് വിജയം

സെലെസ്റ്റിയൽ ട്രോഫിയിലെ ചാമ്പ്യന്‍സ് റൗണ്ടിലെ അവസാന മത്സരത്തിൽ വിജയം കുറിച്ച് ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്. ഇന്ന് സ്വാന്റൺസിനെതിരെ 72 റൺസ് വിജയം ആണ് ഏജീസിന് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ഏജീസ് 30 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് നേടിയപ്പോള്‍ സ്വാന്റൺസ് 26 ഓവറിൽ 160 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ബാറ്റിംഗിൽ അര്‍സലന്‍ ഖാന്‍ 88 റൺസുമായി ഏജീസിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മൊഹമ്മദ് ഷാനു 56 റൺസ് നേടി. സ്വാന്റൺസിന് വേണ്ടി അഖിൽ സജീവും പികെ വിഷ്ണുവും 3 വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്വാന്റൺസിന് വേണ്ടി പ്രതീഷ് പവന്‍ 86 റൺസ് നേടിയപ്പോള്‍ കെവിന്‍ നെജു പോള്‍ 31 റൺസ് നേടി. എസ് മിഥുന്‍ മൂന്ന് വിക്കറ്റും കാര്‍ത്തികേയ കാക് 2 വിക്കറ്റും നേടി ഏജീസ് ബൗളിംഗിൽ തിളങ്ങി. ഏജീസിന്റെ അര്‍സലന്‍ ഖാന്‍ ആണ് കളിയിലെ താരം.

പ്രതിഭ സിസിയ്ക്ക് ആദ്യ പരാജയം, മൂന്നിൽ മൂന്നും വിജയിച്ച് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്

സെലെസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയം കുറിച്ച് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്. ഗ്രൂപ്പിലെ തങ്ങളുടെ മൂന്നാം മത്സരവും മാസ്റ്റേഴ്സ് സിസി വിജയിച്ചപ്പോള്‍ പ്രതിഭ സിസി തങ്ങളുടെ ആദ്യ പരാജയം ഏറ്റുവാങ്ങി. സെയിന്റ് സേവിയേഴ്സ് തുമ്പയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 205/7 എന്ന സ്കോര്‍ 26 ഓവറിൽ നേടിയപ്പോള്‍ മാസ്റ്റേഴ്സ് സിസി 24 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി മൂന്നാം വിജയം കുറിച്ചു.

പ്രതിഭ സിസിയ്ക്കായി അനസ് നസീര്‍ 46 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ആൽഫി ഫ്രാന്‍സിസ് ജോൺ 18 പന്തിൽ 36 റൺസും രഞ്ജു 16 പന്തിൽ 35 റൺസും നേടി. അക്ഷയ് മനോഹര്‍ 14 പന്തിൽ 22 റൺസ് നേടിയപ്പോള്‍ 32 റൺസ് നേടിയ അരുൺ കെഎ ആണ് മറ്റൊരു പ്രധാന സ്കോറര്‍. മാസ്റ്റേഴ്സിന് വേണ്ടി രാഹുല്‍ ചന്ദ്രന്‍ 2 വിക്കറ്റ് നേടി.

മാസ്റ്റേഴ്സ് ടോപ് ഓര്‍ഡറിൽ വിഷ്ണുരാജ് (22 പന്തിൽ 40), വിനൂപ് (13 പന്തിൽ 30) എന്നിവര്‍ക്കൊപ്പം രോഹന്‍ നായര്‍ 40 റൺസും നേടിയെങ്കിലും 44 പന്തിൽ 60 റൺസ് നേടി സിജോമോന്‍ ജോസഫ് ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഹെര്‍മി 17 റൺസുമായി പുറത്താകാതെ നിന്ന് സിജമോന് മികച്ച പിന്തുണ നൽകി. പ്രതിഭയ്ക്കായി വിനിൽ 2 വിക്കറ്റ് നേടി.

60 റൺസുമായി പുറത്താകാതെ നിൽക്കുകയും ബൗളിംഗിൽ ഒരു വിക്കറ്റ് നേടുകയും ചെയ്ത സിജോമോന്‍ ആണ് കളിയിലെ താരം.

മുത്തൂറ്റ് മൈക്രോഫിനിനോടും തോൽവി, നിലവിലെ ചാമ്പ്യന്മാര്‍ ഏജീസ് പുറത്ത്

സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ടിൽ തന്നെ പുറത്തായി നിലവിലെ ചാമ്പ്യന്മാരായ ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്. ഇന്ന് നടന്ന മത്സരത്തിൽ മുത്തൂറ്റ് മൈക്രോഫിനിനോട് പരാജയം ഏറ്റതോടെ ടൂര്‍ണ്ണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളിലും ടീമിന് തോൽവിയേറ്റുവാങ്ങേണ്ടിവരികയായിരുന്നു.

കെഎസിഎ സ്റ്റേഡിയം മംഗലപുരത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ഏജീസ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ടീമിന് 23.3 ഓവറിൽ 106 റൺസ് മാത്രമാണ് നേടാനായത്. അ‍‍ർസലന്‍ ഖാന്‍ 21 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുത്തൂറ്റിനായി ബൗളിംഗിൽ പിഎസ് ജെറിന്‍ 3 വിക്കറ്റും എംയു ഹരികൃഷ്ണന്‍ രണ്ട് വിക്കറ്റും നേടി.

4 വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിൽ 108 റൺസ് നേടി മുത്തൂറ്റ് മൈക്രോഫിന്‍ വിജയിച്ചപ്പോള്‍ നിഖിൽ 45 റൺസുമായി പുറത്താകാതെ നിന്നു. അനുജ് ജോടിന്‍ 30 റൺസും നേടി. 2 വിക്കറ്റ് നേടിയ അങ്കിത് മിശ്രയാണ് ഏജീസ് ബൗളിംഗിലെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്.

6 വിക്കറ്റ് വിജയം നേടിയ മുത്തൂറ്റ് മൈക്രോഫിനിന്റെ നിഖിൽ എം ആണ് കളിയിലെ താരം .

ആദി അഭിലാഷിന് 5 വിക്കറ്റ്, സ്വാന്റൺസിനെ പരാജയപ്പെടുത്തി തൃപ്പൂണിത്തുറ സിസി

സെലെസ്റ്റിയൽ ട്രോഫിയിൽ തങ്ങളുടെ രണ്ടാം ജയം നേടി തൃപ്പൂണിത്തുറ സിസി. ഇന്ന് സ്വാന്റൺസിനെതിരെ തൃപ്പൂണിത്തുറ സിസി 3 വിക്കറ്റ് വിജയം ആണ് കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസ് 26.3 ഓവറിൽ 168 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പ്രിതീഷ് പവന്‍ 57 റൺസും അഖിൽ സജീവ് 29 റൺസും നേടി ആണ് സ്വാന്റൺസ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ആദി അഭിലാഷ് അഞ്ച് വിക്കറ്റുമായി തൃപ്പൂണിത്തുറ സിസിയ്ക്കായി തിളങ്ങിയപ്പോള്‍ ഹൃദയ് അഭിലാഷ് 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ തൃപ്പൂണിത്തുറ സിസിയ്ക്കായി രണ്ടാം വിക്കറ്റിൽ 76 റൺസ് നേടി സുബിന്‍ എസ് – ഗോവിന്ദ് ദേവ് ഡി പൈ കൂട്ടുകെട്ട് നേടിയ റൺസ് നിര്‍ണ്ണായകമാകുകയായിരുന്നു. സുബിന്‍ 40 റൺസ് നേടി പുറത്തായ ശേഷം ഹരികൃഷ്ണന്‍(18), മൊഹമ്മദ് കൈഫ് (19) എന്നിവരോടൊപ്പം ഗോവിന്ദ് നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ നേടി.

59 റൺസ് നേടിയ ഗോവിന്ദ് ദേവ് ഡി പൈ പുറത്താകുമ്പോള്‍ തൃപ്പൂണിത്തുറ സിസിയ്ക്ക് 11 റൺസായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 7 പന്തിൽ നിന്ന് പുറത്താകാതെ 11 റൺസ് നേടി ആദി അഭിലാഷ് ബാറ്റിംഗിലും ചെറുതെങ്കിലും വലിയ സംഭാവന നൽകിയത് ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. 25.5 ഓവറിൽ 172 റൺസാണ് തൃപ്പൂണിത്തുറ സിസി 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് ആദി അഭിലാഷ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

 

സ്വാന്റൺസിനായി അഖിൽ സജീവും വിഷ്ണു പികെയും 2 വീതം വിക്കറ്റ് നേടി.

 

9 വിക്കറ്റ് വിജയവുമായി ആത്രേയ, പരാജയപ്പെടുത്തിയത് ഏരീസ് പട്ടൗഡിയെ

സെലെസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയം നേടി ആത്രേയ സിസി. ഇന്ന് മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആത്രേയ സിസി ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 28 ഓവറിൽ 154/9 എന്ന സ്കോര്‍ ഏരീസ് നേടിയപ്പോള്‍ 19.3 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ആത്രേയ വിജയം കുറിച്ചു.

ബ്രിജേഷ് രാജ്(54), അജു പൗലോസ്(41) എന്നിവര്‍ ആണ് ഏരീസ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ആത്രേയയ്ക്ക് വേണ്ടി മുഹമ്മദ് ഇനാന്‍ മൂന്നും എം സെബാസ്റ്റ്യന്‍ 2 വിക്കറ്റും നേടി. ആത്രേയയ്ക്കായി 78 റൺസുമായി പുറത്താകാതെ നിന്ന ആകര്‍ഷ് ആണ് കളിയിലെ താരം. ഉജ്ജ്വൽ കൃഷ്ണ 52 റൺസുമായി പുറത്താകാതെ നിന്നു.

ഒന്നാം വിക്കറ്റിൽ റിയ ബഷീറും ആകര്‍ഷും ചേര്‍ന്ന് 78 റൺസാണ് നേടിയത്. 18 റൺസ് നേടിയ റിയ ബഷീര്‍ റണ്ണൗട്ടായ ശേഷം ആകര്‍ഷും ഉജ്ജ്വലും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മുത്തൂറ്റ് മൈക്രോഫിനിനെ പരാജയപ്പെടുത്തി സ്വാന്റൺസ് സിസി, 5 വിക്കറ്റ് വിജയം

സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്വാന്റൺസ് സിസിയ്ക്ക് വിജയം. ഇന്ന് മുത്തൂറ്റ് മൈക്രോഫിനിനെതിരെ 5 വിക്കറ്റ് വിജയം ആണ് സ്വാന്റൺസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് മൈക്രോഫിന്‍ 27 ഓവറിൽ 146 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

മുത്തൂറ്റ് മൈക്രോഫിനിന് വേണ്ടി അനന്തു സുനിൽ 36 റൺസും ടി നിഖിൽ 25 റൺസും നേടിയപ്പോള്‍ സ്വാന്റൺസ് ബൗളിംഗിൽ ഘനശ്യാമും അഖിൽ സജീവും 2 വീതം വിക്കറ്റുമായി തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്വാന്റൺസ് സിസി 25.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി വിജയം കുറിയ്ക്കുകയായിരുന്നു.വിപുൽ ശക്തി 48 റൺസും ശ്രീകര്‍ 37 റൺസും സ്വാന്റൺസിനായി നേടിയപ്പോള്‍ മുത്തൂറ്റ് മൈക്രോഫിനിനായി ഹരികൃഷ്ണനും അനന്തു സുനിലും 2 വീതം വിക്കറ്റ് നേടി.

സ്വാന്റൺസിന്റെ വിപുൽ ശക്തിയാണ് കളിയിലെ താരം.

നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി തൃപ്പൂണിത്തുറ സിസി

സെലെസ്റ്റിയൽ ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി തൃപ്പൂണിത്തുറ സിസി. ഇന്ന് ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തിൽ സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബിനെതിരെ 5 വിക്കറ്റ് വിജയം ആണ് തൃപ്പൂണിത്തുറ സിസി നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഏജീസിനെ വെറും 146 റൺസിനാണ് തൃപ്പൂണിത്തുറ സിസി എറിഞ്ഞിട്ടത്. 27.2 ഓവറിൽ ഏജീസ് ഓള്‍ഔട്ട് ആയപ്പോള്‍ 63 റൺസ് നേടിയ ക്യാപ്റ്റന്‍ എംഎസ് അഖിൽ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അബ്ദുള്‍ ബാസിത് 28 റൺസ് നേടി. തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി നസൽ പി നാലും ദേവപ്രസാദ് എന്‍കെ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഏജീസ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്റ് നേടിയ തൃപ്പൂണിത്തുറ സിസിയുടെ സൂരജ് സിഎസ് നൽകിയ മികച്ച തുടക്കം എടുത്ത് പറയേണ്ടതാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ തൃപ്പൂണിത്തുറ സിസി 27.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയാണ് വിജയം കുറിച്ചത്. 55 റൺസുമായി പുറത്താകാതെ നിന്ന ഗോവിന്ദ് ദേവ് ഡി പൈ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സുബിന്‍ എസ് 31 റൺസും ജോസ് എസ് പേരയിൽ 30 റൺസും. ഏജീസിന് വേണ്ടി എംഎസ് അഖിൽ 2 വിക്കറ്റ് നേടി.

തൃപ്പൂണിത്തുറ സിസിയുടെ നസൽ പി ആണ് കളിയിലെ താരം.

ജയം തുടര്‍ന്ന് പ്രതിഭ സിസി, അക്ഷയ് മനോഹര്‍ കളിയിലെ താരം

സെലെസ്റ്റിയൽ ട്രോഫിയിലെ ചാമ്പ്യന്‍സ് റൗണ്ടിലെ തങ്ങളുടെ രണ്ടാം ജയം കരസ്ഥമാക്കി പ്രതിഭ സിസി. ഇന്ന് മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഏരീസ് പട്ടൗഡി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 219/7 എന്ന സ്കോര്‍ 26 ഓവറിൽ നേടിയപ്പോള്‍ ഏരീസ് 23.5 ഓവറിൽ 140 റൺസിന് ഓള്‍ഔട്ട് ആയി.

അക്ഷയ് മനോഹര്‍ 45 പന്തിൽ 74 റൺസ് നേടിയപ്പോള്‍ പിഎസ് സച്ചിന്‍ 69 റൺസുമായി പ്രതിഭയ്ക്കായി തിളങ്ങി. 36 റൺസ് നേടിയ ആൽബിന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഏരീസിനായി അന്‍ഷാദ് 2 വിക്കറ്റ് നേടി.

ഏരീസ് ബാറ്റിംഗിൽ 55 റൺസുമായി ലിജോ ജോസ് ടോപ് സ്കോറര്‍ ആയപ്പോള്‍ താരത്തിന് മികച്ച പിന്തുണ നൽകുവാന്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് സാധിക്കാതെ പോയത് ടീമിന് തിരച്ചടിയായി. 22 റൺസ് നേടിയ ഷോൺ പച്ചയും 21 റൺസ് നേടിയ രാഹുല്‍ ശര്‍മ്മയും മാത്രമാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍. പ്രതിഭയ്ക്കായി ആൽബിന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ പികെ മിഥുന്‍, ടിഎസ് വിനിൽഎന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബാറ്റിംഗിന് പുറമെ 4 ഓവറിൽ 18 റൺസ് നൽകി ഒരു വിക്കറ്റ് നേടിയ അക്ഷയ് മനോഹര്‍ ആണ് കളിയിലെ താരം.

Exit mobile version