സാൽമൺ സെബാസ്റ്റ്യന്റെ ശതകം വിഫലം, അഞ്ച് റൺസിന്റെ ത്രസിപ്പിക്കും വിജയം, ആലപ്പി സിസിയെ മറികടന്ന് തൃപ്പൂണിത്തുറ സിസി

സെലസ്റ്റിയൽ ട്രോഫിയിൽ ആവേശകരമായ മത്സരത്തിൽ തൃപ്പൂണിത്തുറ സിസിയ്ക്ക് വിജയം. ഇന്ന് സെയിന്റ് സേവിയേഴ്സ് തുമ്പയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ സിസി 191 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ആലപ്പി സിസിയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് മാത്രമേ നേടാനായുള്ളു.

മൂന്നോവറിൽ 38 റൺസ് ജയത്തിനായി വേണ്ടിയിരുന്ന ആലപ്പി സിസിയ്ക്കായി സാൽമൺ സെബാസ്റ്റ്യന്‍ 28ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 18 റൺസ് നേടിയപ്പോള്‍ ലക്ഷ്യം 2 ഓവറിൽ 20 റൺസായി മാറി. സൂരജ് സിഎസ് എറിഞ്ഞ 29ാം ഓവറിൽ സൽമാന്‍ സെബാറ്റ്യന്റെ വിക്കറ്റ് നഷ്ടമായത് ആലപ്പി സിസിയ്ക്ക് വലിയ തിരിച്ചടിയായി.

സാൽമൺ 95 പന്തിൽ നിന്ന് 107 റൺസാണ് നേടിയത്. ഓവറിലെ അവസാന പന്തിൽ നന്ദുലാൽ ബൗണ്ടറി നേടിയപ്പോള്‍ അവസാന ഓവറിൽ 12 റൺസായിരുന്നു ആലപ്പി സിസി നേടേണ്ടിയിരുന്നത്. ജോസ് പേരയിൽ മികച്ച ബൗളിംഗ് അവസാന ഓവറിൽ പുറത്തെടുത്തപ്പോള്‍ വെറും 6 റൺസാണ് ഓവറിൽ നിന്ന് ആലപ്പി സിസി നേടിയത്.

സാൽമൺ പുറമെ സജീഷ് എസ്‍വി 40 റൺസും നന്ദുലാൽ പുറത്താകാതെ 20 റൺസുമായി നിന്നു. തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി ബോവാസ് എം ജസ്റ്റിന്‍ രണ്ട് വിക്റ്റ് നേടിയപ്പോള്‍ സൂരജ് സിഎസും ജോസ് പേരയിലു ഓരോ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി.

നേരത്തെ ഗോവിന്ദ് ഡി പൈ നേടിയ 78 റൺസിന്റെ ബലത്തിലാണ് 191 റൺസിലേക്ക് തൃപ്പൂണിത്തുറ സിസി എത്തിയത്. സുബിന്‍ 29 റൺസും വിഗ്നേഷ് 22 റൺസും നേടി. ആലപ്പിയ്ക്കായി അമൽ ബിനു നാലും പ്രസൂൺ പ്രസാദ്, കൃഷ്ണനുണ്ണി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മുരുഗന്‍ സിസിയെ 89 റൺസിന് പുറത്താക്കി തൃപ്പൂണിത്തുറ സിസി, 9 വിക്കറ്റ് വിജയം

സെലസ്റ്റിയൽ ട്രോഫി ചാമ്പ്യന്‍സ് റൗണ്ടിൽ മുരുഗന്‍ സിസി ബി ടീമിനെതിരെ ആധികാരിക വിജയവുമായി തൃപ്പൂണിത്തുറ സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസിയെ 89 റൺസിന് പുറത്താക്കി മത്സരത്തിൽ മേൽക്കൈ നേടിയ ടിസിസി 9.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു.

നസൽ നാലും ആകാശ് ബാബു മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ടിസിസിയ്ക്കായി മോനു കൃഷ്ണ രണ്ട് വിക്കറ്റ് നേടി. 22 റൺസ് നേടിയ വിജയ് എസ് വിശ്വനാഥ് ആണ് മുരുഗന്‍ സിസിയുടെ ടോപ് സ്കോറര്‍.

38 റൺസ് നേടിയ സുബിന്റെ വിക്കറ്റാണ് തൃപ്പൂണിത്തുറ സിസിയ്ക്ക് നഷ്ടമായത്. ആദിത്യ രമേശ് 21 റൺസ് നേടിയപ്പോള്‍ 6 പന്തിൽ 21 റൺസ് നേടിയ കാര്‍ത്തിക് ഷാജി തൃപ്പൂണിത്തുറ സിസിയുടെ വിജയം വേഗത്തിലാക്കി.

മികവുറ്റ ബാറ്റിംഗുമായി ഏജീസ്, കിരീടം നേടുവാന്‍ തൃപ്പൂണിത്തുറ സിസി നേടേണ്ടത് 232 റൺസ്

സെലെസ്റ്റിയൽ ട്രോഫി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഏജീസ് ഓഫീസ് 231 റൺസ് നേടി. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച വൈശാഖ് ചന്ദ്രന്റെ വെടിക്കെട്ട് പ്രകടനത്തിനൊപ്പം അര്‍ദ്ധ ശതകം നേടിയ അഖിൽ എംഎസിന്റെയും മുഹമ്മദ് ഷാനു, മനു കൃഷ്ണന്‍ എന്നിവരുടെയും മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം ആണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ടോസ് നേടിയ തൃപ്പൂണിത്തുറ സിസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഖിൽ എംഎസ്, മുഹമ്മദ് ഷാനു എന്നിവരുടെ ബാറ്റിംഗ് ആണ് ഏജീസിനെ മുന്നോട്ട് നയിച്ചത്. 50/3 എന്ന നിലയിൽ നിന്ന് നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 74 റസാണ് നേടിയതെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരുടെയും വിക്കറ്റുകള്‍ നഷ്ടമായത് ഏജീസിന് തിരിച്ചടിയായി.

അഖിൽ 50 റൺസും മുഹമ്മദ് ഷാനു 39 റൺസുമാണ് നേടിയത്. ഇരുവരെയും നഷ്ടമായി 126/5 എന്ന നിലയിലേക്ക് വീണ ഏജീസിനെ 49 റൺസ് കൂട്ടുകെട്ട് നേടി ഷഹ്ബാസ് ഹുസൈന്‍(28)- മനു കൃഷ്ണന്‍ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. ഷഹ്ബാസ് പുറത്തായ ശേഷവും മനു റൺസ് കണ്ടെത്തിയപ്പോള്‍ ഏജീസിന്റെ സ്കോര്‍ 200 കടന്നു.

അവസാന ഓവറുകളിൽ വൈശാഖ് ചന്ദ്രന്റെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ ഏജീസ് 37 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് നേടിയത്. 15 പന്തിൽ 30 റൺസാണ് വൈശാഖ് ചന്ദ്രന്‍ നേടിയത്. മനു കൃഷ്ണ 35 റൺസും നേടി.

തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി നിഖിൽ ബാബുവും ജോസ് എസ് പേരയിലും രണ്ട് വീതം വിക്കറ്റ് നേടി. സിഎസ് സൂരജ്, മുഹമ്മദ് ആഷിഖ്, ശ്രീഹരി എസ് നായര്‍ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

2 വിക്കറ്റ് ജയവുമായി തൃപ്പൂണിത്തുറ സിസി, ഏജീസിനെതിരെ ഫൈനലിന് യോഗ്യത

ആത്രേയ സിസിയ്ക്കെതിരെ നേടിയ 2 വിക്കറ്റ് വിജയത്തോടെ സെലെസ്റ്റിയൽ ട്രോഫിയുടെ ഫൈനലില്‍ കടന്ന തൃപ്പൂണിത്തുറ സിസി. ഇന്ന് നടന്ന രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ആത്രേയ 206/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 29.1 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയാണ് തൃപ്പൂണിത്തുറ സിസിയുടെ വിജയം.

78 റൺസ് നേടിയ ആദിദേവും 65 റൺസ് നേടിയ അനസും ആണ് ആത്രേയയുടെ നിരയിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ ആദിദേവ് പുറത്തായപ്പോള്‍ 115/6 എന്ന സ്കോറായിരുന്നു ആത്രേയയുടേത്. പിന്നീട് അനസ് 38 പന്തിൽ 65 റൺസ് നേടിയാണ് ആത്രേയയെ 200 കടത്തിയത്. ഒരു പന്ത് അവശേഷിക്കയൊണ് അനസ് പുറത്തായത്. തൃപ്പൂണിത്തുറയ്ക്ക് വേണ്ടി സിഎസ് സൂരജ് നാലും ശ്രീഹരി, ആകാശ് ബാബു എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

തൃപ്പൂണിത്തുറയ്ക്ക് വേണ്ടി രണ്ടാം വിക്കറ്റിൽ അബ്ദുള്‍ ബാസിത്(36 പന്തിൽ 67 റൺസും) സഞ്ജീവ് സതീശന്‍(52 പന്തിൽ 65 റൺസും) ചേര്‍ന്ന് 136 റൺസ് നേടി മികച്ച തുടക്കം നേടിയെങ്കിലും പിന്നീട് ഇരുവരെയും ടീമിന് നഷ്ടമായി. ജോസ് പേരയിൽ(19)നെയും ശ്രീഹരിയെയും നഷ്ടമായപ്പോള്‍ 186/8 എന്ന നിലയിലേക്ക് തൃപ്പൂണിത്തുറ സിസി വീണു.

എന്നാൽ മുഹമ്മദ് ആഷിഖിന് മികച്ച പിന്തുണയുമായി സൂരജ് സിഎസ് ക്രീസിൽ നിലയുറപ്പിച്ചപ്പോള്‍ 28 റൺസാണ് ഈ കൂട്ടുകെട്ട് 9ാം വിക്കറ്റിൽ നേടിയത്. ആഷിഖ് 26 റൺസും സൂരജ് 9 റൺസും നേടുകയായിരുന്നു. ആത്രേയയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുമായി നിപുന്‍ ബാബു തിളങ്ങി.

മൂന്ന് വിക്കറ്റ് വിജയവുായി തൃപ്പൂണിത്തുറ സിസി സെമിയിലേക്ക്

ആദ്യ മത്സരത്തിൽ കിഡ്സ് സിസിയെ ഇന്നലെ പരാജയപ്പെടുത്തിയ തൃപ്പൂണിത്തുറ സിസി ഇന്ന് ബികെ55 കണ്ണൂരിനെതിരെ 3 വിക്കറ്റ് വിജയം നേടിയതോടെ സെലെസ്റ്റിയൽ ട്രോഫിയിലെ ഗ്രൂപ്പ് സിയിൽ നിന്ന് സെമി ഫൈനലില്‍ പ്രവേശിക്കുന്ന ടീം ആയി. ആദ്യം ബാറ്റ് ചെയ്ത ബികെ55 135 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 28.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് തൃപ്പൂണിത്തുറ സിസി ഈ സ്കോര്‍ മറികടന്നത്.

ബികെ55 ടീമിൽ ആര്‍ക്കും തന്നെ ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ 19 റൺസ് നേടിയ സൽമാന്‍ നിസാര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. നിരവധി ബാറ്റ്സ്മാന്മാര്‍ക്ക് ലഭിച്ച തുടക്കം മുതലാക്കാനാകാതെ പോയതും ടീമിന് തിരിച്ചടിയായി. തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി സൂരജ് സിഎസ്, നിഖിൽ ബാബു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

38 റൺസ് നേടിയ അഭിരാം സിഎച്ചും 25 റൺസുമായി പുറത്താകാതെ നിന്ന ആകാശ് ബാബുവും ആണ് ടീമിന്റെ വിജയം ഉറപ്പാക്കുവാന്‍ സഹായിച്ചത്. 113/7 എന്ന നിലയിലേക്ക് തൃപ്പൂണിത്തുറ സിസി വീണുവെങ്കിലും എട്ടാം വിക്കറ്റിൽ 25 റൺസ് നേടി ആകാശ് ബാബു – ശ്രീഹരി എസ് നായര്‍ കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രീഹരി 14 റൺസുമായി പുറത്താകാതെ നിന്നു.

ബികെ55യ്ക്ക് വേണ്ടി അക്ഷയ് ചന്ദ്രന്‍ 3 വിക്കറ്റ് നേടി.

അജുമോന്‍ കളിയിലെ താരം, അഞ്ച് വിക്കറ്റ് വിജയവുമായി തൃപ്പൂണിത്തുറ സിസി

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ രഞ്ജി സിസിയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി തൃപ്പൂണിത്തുറ സിസി. ആദ്യം ബാറ്റ് ചെയ്ത രഞ്ജിയ്ക്ക് വേണ്ടി ഓപ്പണര്‍ ഒമര്‍ അബൂബക്കറും രോഹന്‍ നായരും തിളങ്ങിയപ്പോള്‍ ടീമിനു 28 ഓവറില്‍ നിന്ന് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 146 റണ്‍സ് ആണ് നേടാനായത്. ഒമര്‍ 42 റണ്‍സ് നേടിയപ്പോള്‍ രോഹന്‍ നായര്‍ 38 റണ്‍സ് നേടി. മറ്റു താരങ്ങളില്‍ അഭിഷേക് നായര്‍(10), വിജിന്‍(17*) എന്നിവരാണ് രണ്ടക്കം കടന്നവര്‍. തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി സച്ചിന്‍ മൂന്നും ശിവ രാജ് രണ്ടും വിക്കറ്റ് നേടി.

ലക്ഷ്യം വെറും 23.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് തൃപ്പൂണിത്തുറ സിസി മറികടന്നത്. ടീമിനായി അജുമോന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഖില്‍ വി നായര്‍(26), അബ്ദുല്‍ റാസിത്ത്(24) എന്നിവര്‍ക്കൊപ്പം സിഎസ് സൂരജും(18) നിര്‍ണ്ണായ പ്രകടനം നടത്തി. രഞ്ജിയ്ക്ക് വേണ്ടി പ്രണവ് സുഭാഷ് 2 വിക്കറ്റ് നേടി.

അടിച്ച് തകര്‍ത്ത് അക്ഷയ്, തൃപ്പൂണിത്തുറ സിസിയെ തകര്‍ത്ത് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ എ ടീം

89 പന്തില്‍ 113 റണ്‍സ്, മൂന്ന് സിക്സ് 14 ബൗണ്ടറി. ഇത്രയും അടങ്ങിയ ഒരു ശതകമാണ് ഇന്ന് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ എ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ എംകെ അക്ഷയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ സഞ്ജയ് രാജിനോടൊപ്പം(51) നേടിയ 149 റണ്‍സ് നല്‍കിയ അടിത്തറയില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ 30 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടുകയായിരുന്നു. ബൗളിംഗില്‍ തൃപ്പൂണിത്തുറ സിസിയ്ക്കായി അഭിഷേക് സുരേന്ദ്രന്‍ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിസിയ്ക്ക് 30 ഓവറില്‍ 141 റണ്‍സേ നേടാനായുള്ളു. 94 റണ്‍സിന്റെ വിജയത്തോടെ എംആര്‍സി എ ടീം സെലസ്റ്റിയല്‍ ട്രോഫി സെമിയില്‍ കടന്നു. 40 റണ്‍സ് നേടി പുറത്താകാതെ നിന്ന അഭിഷേക് സുരേന്ദ്രന്‍ ആണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറര്‍. അജുമോന്‍(26), നിഖില്‍ ബാബു(17) എന്നിവരാണ് ശ്രദ്ധേയമായ സംഭാവന നല്‍കിയ മറ്റു ബാറ്റ്സ്മാന്മാര്‍.

മനു കൃഷ്ണനും അബ്ദുള്‍ സഫറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ജിയാസിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version