ലഞ്ചിനു ശേഷം ഓള്‍ഔട്ടായി ഇംഗ്ലണ്ട്, ജഡേജയ്ക്ക് 4 വിക്കറ്റ്

കെന്നിംഗ്ടണ്‍ ഓവലില്‍ 332 റണ്‍സിനു ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. 304/8 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ ഇംഗ്ലണ്ട് മടങ്ങിയെത്തി ശേഷം 28 റണ്‍സ് കൂടി നേടുന്നതിനിടിയില്‍ പുറത്താകുകയായിരുന്നു. ടീമിന്റെ ടോപ് സ്കോറര്‍ ആയ ജോസ് ബട്‍ലറെയും(89) സ്റ്റുവര്‍ട് ബ്രോഡിനെയും(38) പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്പിനെ അവസാനിപ്പിച്ചത്. 98 റണ്‍സാണ് ബ്രോഡ്-ബട്‍ലര്‍ കൂട്ടുകെട്ട് ഒമ്പതാം വിക്കറ്റില്‍ നേടിയത്.

ഇന്ത്യയ്ക്കായി ജഡേജ നാല് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മ്മയും മൂന്ന് വീതം വിക്കറ്റ് നേടി.

Exit mobile version