“ധോണി കിരീടം നേടാൻ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു” – റെയ്ന

എംഎസ് ധോണി തൊടുന്നതെല്ലാം പൊന്നായി മാറുകയാണെന്ന് മുൻ സി എസ് കെ താരം റെയ്ന. ഈ സീസണിൽ ധോണി ഐപിഎൽ വിജയിക്കണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നുവെന്നും റെയ്ന പറഞ്ഞു. 14 സീസണിൽ 10 ഫൈനലിൽ എത്തി എന്നത് ഒരു വലിയ നേട്ടമാണെന്ന് ഞാൻ കരുതുന്നു. എംഎസ് ധോണി കാര്യങ്ങൾ ലളിതമാക്കി നിർത്തുകയാണ്. അദ്ദേഹം ക്രെഡിറ്റ് അർഹിക്കുന്നു. ധോണിക്ക് വേണ്ടി സിഎസ്‌കെ കിരീടം നേടാൻ ആഗ്രഹിക്കുന്നുവെന്ന് റുതുരാജ് (ഗെയ്‌ക്‌വാദ്) എന്നോട് പറഞ്ഞിരുന്നു. ഇന്ത്യ മുഴുവൻ ധോണി ഐപിഎൽ ജയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു,” റെയ്‌ന പറഞ്ഞു.

ധോണി തൊടുന്നതെല്ലാം സ്വർണ്ണമായി മാറുമെന്നും ചെപ്പോക്ക് സ്റ്റേഡിയത്തിൽ സിഎസ്‌കെയെ തോൽപ്പിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും റെയ്ന പറഞ്ഞു. “ഈ ഗ്രൗണ്ടിൽ ചെന്നൈയെ തോൽപ്പിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. അവൻ തൊടുന്നതെല്ലാം സ്വർണ്ണമായി മാറുന്നു, അതിനാലാണ് അദ്ദേഹത്തിന് മഹേന്ദ്ര സിംഗ് ധോണി എന്ന് പേരിട്ടത്, ”റെയ്ന കൂട്ടിച്ചേർത്തു.

ധോണി വിരമിക്കില്ല എന്ന് സുരേഷ് റെയ്ന

ഐപിഎൽ 2023ന് ശേഷം സിഎസ്‌കെ ക്യാപ്റ്റൻ ധോണി വിരമിക്കില്ലെന്നും അടുത്ത സീസണിൽ കളിക്കാൻ മടങ്ങിവരുമെന്നും മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റർ സുരേഷ് റെയ്‌ന. കഴിഞ്ഞ സീസൺ എന്ന പോലെ വിരമിക്കൾ അഭ്യൂഹങ് സീസൺ അവസാനം ധോണി അവസാനിപ്പിക്കും എന്നും റെയ്ന പറഞ്ഞു.

“ടോസ്സിൽ ഡാനി മോറിസൺ തന്നോട് ചോദിച്ചപ്പോൾ ധോണി പറഞ്ഞ രീതിയിൽ അദ്ദേഹം തുടർന്നും കളിക്കുമെന്ന് ഞാൻ കരുതുന്നു” റെയ്ന പറഞ്ഞു. ധോണി നല്ല ഫിറ്റ്നസിൽ ആണ് ഇപ്പോൾ ഉള്ളത്. നന്നായി ബാറ്റുചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹം കളി തുടരുന്നത് ഐപി‌എല്ലിനും ഇന്ത്യൻ ക്രിക്കറ്റിനും നല്ലതാണ്. റെയ്ന തുടർന്ന്യ്.

അദ്ദേഹം കളിക്കുന്നത് തുടരണം. എല്ലാ മത്സരത്തിനു ശേഷവും ധോണിയുടെ സാന്നിദ്ധ്യം വളരെ പ്രധാനമാണ്. ഒരുപാട് കളിക്കാർ അദ്ദേഹത്തിൽ നിന്ന് പഠിക്കുന്നുണ്ട്. റെയ്ന കൂട്ടിച്ചേർത്തു.

“റെയ്നയെ ഈ സ്ക്വാഡിന് ചേരാത്തത് കൊണ്ടാണ് എടുക്കാതിരുന്നത്”

സുരേഷ് റെയ്നയെ ടീമിൽ എടുക്കാൻ കഴിയാത്തതിൽ സങ്കടം ഉണ്ട് എന്നും എന്നാൽ എടുക്കാതിരിക്കാൻ വ്യക്തമായ കാരണം ഉണ്ട് എന്നും ചെന്നൈ സൂപ്പർ കിംഗ്സ് സി ഇ ഒ കാശി പറഞ്ഞു. താരലേലത്തിൽ ഒരു ടീമും റെയ്നയെ എടുത്തിരുന്നില്ല. ഇതാദ്യമായാണ് റെയ്ന ഐ പി എൽ ലേലത്തിൽ ടീമില്ലാത്ത അവസ്ഥയിൽ എത്തുന്നത്.

“കഴിഞ്ഞ 12 വർഷമായി സിഎസ്‌കെയ്ക്കായി ഏറ്റവും സ്ഥിരതയാർന്ന പ്രകടനമാണ് റെയ്‌ന കാഴ്ചവെച്ചത്. തീർച്ചയായും, ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു അവനെ എടുക്കാത്തത്” അദ്ദേഹം പറഞ്ഞു.

“എന്നാൽ അതേ സമയം, ഏത് ടീമും ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന ടീമിന്റെ രൂപത്തെയും തരത്തെയും ആശ്രയിച്ചിരിക്കും ടീം കോമ്പോസിഷൻ എന്ന് നിങ്ങൾ മനസ്സിലാക്കണം, അതിനാൽ റെയ്ന ഈ ടീമിൽ ചേരില്ലെന്ന് ഞങ്ങൾ കരുതി, ”ചെന്നൈ സൂപ്പർ കിംഗ്‌സ് തിങ്കളാഴ്ച അവരുടെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ കാശി പറഞ്ഞു.

ഐപിഎല്ലിൽ 204 മത്സരങ്ങളിൽ നിന്ന് 5528 റൺസ് നേടിയിട്ടുള്ള താരമാണ് റെയ്ന

ചൈന്നൈ കിംഗ്സിന്റെ നിലനിര്‍ത്തല്‍ സൂചന ഇങ്ങനെ

“Madras is 378, so are we” ഇങ്ങനെയാണ് ഇന്ന് ഒന്നര മണിയോടു കൂടി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇങ്ങനൊരു പോസ്റ്റര്‍ ആരാധകര്‍ക്കിടയിലേക്ക് എത്തിച്ചത്. ഇന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ നിലനിര്‍ത്തല്‍ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിടുന്ന ദിവസമെന്ന നിലയില്‍ ആരാധകരുടെ വിലയിരുത്തല്‍ ഇത് ചെന്നൈ നിലനിര്‍ത്തുന്ന താരങ്ങളുടെ ജഴ്സി നമ്പറുകള്‍ ആണെന്നാണ്.

ആരാധകരുടെ വിലയിരുത്തല്‍ പ്രകാരം ചെന്നൈ നിലനിര്‍ത്തുക ഈ മൂന്ന് താരങ്ങളെ ആവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത് – റൈന(ജഴ്സി നമ്പര്‍ 3), ധോണി(ജഴ്സി നമ്പര്‍ 7), രവീന്ദ്ര ജഡേജ(8)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version