Rachinravindra

വെല്ലിംഗ്ടണിൽ മികച്ച സ്കോറുമായി ന്യൂസിലാണ്ട്

ഓസ്ട്രേലിയയ്ക്കെതിരെ വെല്ലിംഗ്ടണിലെ ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് നേടിയത്.

മികച്ച തുടക്കമാണ് ഫിന്‍ അല്ലന്‍(32) – ഡെവൺ കോൺവേ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 17 പന്തിൽ 32 റൺസ് നേടിയ ഫിന്‍ അല്ലന്‍ പുറത്താകുമ്പോള്‍ 5.2 പന്തിൽ 61 റൺസാണ് നേടിയത്.

പിന്നീട് 113 റൺസാണ് ഡെവൺ കോൺവേ – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. 35 പന്തിൽ 68 റൺസാണ് രച്ചിന്‍ രവീന്ദ്ര നേടിയത്. താരത്തെ കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ 46 പന്തിൽ 63 റൺസ് നേടിയ ഡെവൺ കോൺവേയെ മിച്ചൽ മാര്‍ഷ് പുറത്താക്കി.

അവസാന ഓവറുകളിൽ ഗ്ലെന്‍ ഫിലിപ്പ്സ് – മാര്‍ക്ക് ചാപ്മാന്‍ കൂട്ടുകെട്ട് 23 പന്തിൽ 41 റൺസ് നേടി ടീമിനെ 215 റൺസിലേക്ക് നയിച്ചു. ഗ്ലെന്‍ ഫിലിപ്പ്സ് 19 റൺസ് നേടിയപ്പോള്‍ മാര്‍ക്ക് ചാപ്മാന്‍ 18 റൺസും നേടി പുറത്താകാതെ നിന്നു.

Exit mobile version