Picsart 24 02 03 20 27 52 773

പഞ്ചാബ് എഫ് സിയുടെ മുന്നിലും നാണംകെട്ട് ബെംഗളൂരു എഫ് സി

പഞ്ചാബ് സിയോടും തോറ്റു ബെംഗളൂരു എഫ് സി. ഇന്ന് ഐഎസ്എല്ലിൽ ഡൽഹിയിൽ വച്ച് നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് പഞ്ചാബ് സി പരാജയപ്പെടുത്തിയത്‌. തുടക്കത്തിൽ ചേത്രിയിലൂടെ ഒരു ഗോളിന് മുന്നിലെത്തിയ ബംഗളൂരു എഫ്സി പിന്നീട് 3-1ന്റെ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ഇന്ന് പതിനഞ്ചാം മിനിട്ടിലായിരുന്നു സുനിൽ ഛേത്രിയുടെ ഗോൾ‌ അതിനുശേഷം ഉണർന്നു കളിച്ച പഞ്ചാബ് 23ആം മിനിട്ടിൽ ജോർദാനിലൂടെ സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ ലൂക്കയിലൂടെ പഞ്ചാബ് ലീഡും എടുത്തു. അവസാനം മധി തലാൽ കൂടെ ഗോൾ നേടിയതോടെ പഞ്ചാബ് വിജയമുറപ്പിച്ചു

അവരുടെ ഈ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. ബംഗളൂരു ആവട്ടെ ഇതോടെ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. 11 പോയിന്റുമായി പഞ്ചാബ് ഒമ്പതാം സ്ഥാനത്തും അത്രതന്നെ പോയിന്റുള്ള ബംഗളൂരു പത്താം സ്ഥാനത്തുമാണ്. ബംഗളൂരു എഫ് സി 2 മത്സരങ്ങൾ മാത്രമേ ഈ സീസണിൽ വിജയിച്ചിട്ടുള്ളൂ.

Exit mobile version