Picsart 24 03 11 21 48 13 929

6 ഗോൾ ത്രില്ലർ, പഞ്ചാബ് ഗോവ പോരാട്ടം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന് മത്സരത്തിൽ പഞ്ചാബ് എഫ് സിയും ഗോവയും സമനിലയിൽ പിരിഞ്ഞു. 6 ഗോളുകൾ പിറന്ന മത്സരം 3-3 എന്ന സ്കോറിലാണ് അവസാനിച്ചത്. ലീഡ് നില മാറി മറയുന്നത് കളിയിൽ കാണാൻ ആയി. അഞ്ചാം മിനുട്ടിൽ കാൾ മക്ഹ്യൂവിലൂടെ ഗോവ ആണ് ലീഡ് എടുത്തത്.

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ജോർദാനിലൂടെ പഞ്ചാബ് സമനില പിടിച്ചു. പിന്നാലെ 61ആം മിനുട്ടിൽ ലൂകയിലൂടെ പഞ്ചാബ് ലീഡിലും എത്തി. 72ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ നോവ ഗോവയ്ക്ക് സമനില നൽകി.

79ആം മിനുറ്റിൽ ഹുവാൻ മേരയിലൂടെ വീണ്ടും പഞ്ചാബ് ലീഡിൽ എത്തി. സ്കോർ 3-2. വീണ്ടും പൊരുതിയ കാർലോസ് മാർട്ടിനസ് 84ആം മിനുട്ടിലൂടെ മൂന്നാം ഗോൾ നേടി. സ്കോർ 3-3.

ഈ സമനിലയോടെ ഗോവ 18 മത്സരങ്ങളിൽ 33 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്‌. പഞ്ചാബ് 21 പോയിന്റുമായി ഏഴാമത് നിൽക്കുന്നു.

Exit mobile version