Picsart 23 10 02 21 59 00 264

എഫ് സി ഗോവയ്ക്ക് ഐ എസ് എല്ലിൽ വിജയ തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയ്ക്ക് വിജയ തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ ഫതോർഡ സ്റ്റേഡിയത്തിൽ വെച്ച് പഞ്ചാബ് എഫ് സിയെ നേരിട്ട എഫ് സി ഗോവ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ കാർലോസ് മാർട്ടിനസിലൂടെ ആയിരുന്നു എഫ് സി ഗോവ ലീഡ് എടുത്തത്‌. ഐ ലീഗിൽ നിന്ന് പുതുതായി എത്തിയ ക്ലബ് ആണെങ്കിൽ പഞ്ചാബ് എഫ് സി ഗോവയ്ക്ക് മുന്നിൽ നല്ല പോരാട്ടം തന്നെ കാഴ്ചവെച്ചു.

ഏഴോളം ഗോൾ ശ്രമങ്ങൾ അവർ നടത്തി എങ്കിലും പഞ്ചാബിന്റെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് പോയുള്ളൂ. അത് ഗോളായതുമില്ല. മറുവശത്ത് എഫ് സി ഗോവ 18 ഓളം ഷോട്ട് തൊടുത്തു എങ്കിലും അവർക്ക് രണ്ടാം ഗോൾ കണ്ടെത്താൻ ആയില്ല. പഞ്ചാബിന് ഇത് ലീഗിലെ തുടർച്ചയായ രണ്ടാം പരാജയമാണ്. അവർ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോടും പരാജയപ്പെട്ടിരുന്നു.

Exit mobile version